ഹൃദയം ഉഷാറാകും കൊഴുപ്പ് കത്തിക്കും...! ഈ 5 പാനീയങ്ങൾ പതിവാക്കൂ | heart will be healthy and burn fat Make these 5 drinks a regular habit Malayalam news - Malayalam Tv9

​Heart Health: ഹൃദയം ഉഷാറാകും കൊഴുപ്പ് കത്തിക്കും…! ഈ 5 പാനീയങ്ങൾ പതിവാക്കൂ

Published: 

25 Oct 2025 12:39 PM

Drinks for Healthy Heart: ഇന്ന് നിരവധി പേരാണ് ഹൃദ്രോഗം കൊണ്ട് ബുദ്ധിമുട്ടുന്നത്. ഹൃദയധമനികളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നതാണ് ഇതിന് കാരണം. അതിനാൽ ഹൃദയത്തിന്റെ ആരോഗ്യത്തിന് ഇനി പറയുന്ന പാനീയങ്ങൾ പതിവാക്കൂ. ഇത് ഹൃദയത്തിലെ ധമനികളിൽ അടിഞ്ഞുകൂടുന്ന കൊഴുപ്പ് അലിയിക്കുകയും ഹൃദയാരോ​ഗ്യം വർദ്ധിപ്പിക്കുകയും ചെയ്യും

1 / 6ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവമാണ് ഹൃദയം. എന്നാൽ ഇന്നത്തെ ജീവിത സാഹചര്യം ഏറ്റവും കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നത് ഹൃദയത്തെ തന്നെയാണ്. നമ്മുടെ മോശം ജീവിതശൈലിയും ഭക്ഷണ രീതിയും ഹൃദയാരോഗ്യത്തെ മോശമായി ബാധിക്കുന്നു. ഇന്ന് നിരവധി പേരാണ് ഹൃദ്രോഗം കൊണ്ട് ബുദ്ധിമുട്ടുന്നത്. ഹൃദയധമനികളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നതാണ്  ഇതിന് കാരണം. അതിനാൽ ഹൃദയത്തിന്റെ ആരോഗ്യത്തിന് ഇനി പറയുന്ന പാനീയങ്ങൾ പതിവാക്കൂ. ഇത് ഹൃദയത്തിലെ ധമനികളിൽ അടിഞ്ഞുകൂടുന്ന കൊളുപ്പ് അലിയിക്കുകയും ഹൃദയാരോ​ഗ്യം വർദ്ധിപ്പിക്കുകയും ചെയ്യും.(Photo: TV9)

ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവമാണ് ഹൃദയം. എന്നാൽ ഇന്നത്തെ ജീവിത സാഹചര്യം ഏറ്റവും കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നത് ഹൃദയത്തെ തന്നെയാണ്. നമ്മുടെ മോശം ജീവിതശൈലിയും ഭക്ഷണ രീതിയും ഹൃദയാരോഗ്യത്തെ മോശമായി ബാധിക്കുന്നു. ഇന്ന് നിരവധി പേരാണ് ഹൃദ്രോഗം കൊണ്ട് ബുദ്ധിമുട്ടുന്നത്. ഹൃദയധമനികളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നതാണ് ഇതിന് കാരണം. അതിനാൽ ഹൃദയത്തിന്റെ ആരോഗ്യത്തിന് ഇനി പറയുന്ന പാനീയങ്ങൾ പതിവാക്കൂ. ഇത് ഹൃദയത്തിലെ ധമനികളിൽ അടിഞ്ഞുകൂടുന്ന കൊളുപ്പ് അലിയിക്കുകയും ഹൃദയാരോ​ഗ്യം വർദ്ധിപ്പിക്കുകയും ചെയ്യും.(Photo: TV9)

2 / 6

ഗ്രീൻ ടീ: ഹൃദയത്തിന്റെ ആരോഗ്യത്തിന് ഏറ്റവും മികച്ച പാനീയമാണ് ഗ്രീൻ ടീ. ശരീരത്തിന് ആവശ്യമായ നിരവധി ആന്റിഓക്സിഡന്റുകൾ ഇതിൽ അടങ്ങിയിരിക്കുന്നു. ഇത് ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ കത്തിച്ചുകളയാൻ സഹായിക്കും. അതിനാൽ ദിവസവും ഒന്നോ രണ്ടോ കപ്പ് ഗ്രീൻ ടീ കഴിക്കുന്നത് പതിവാക്കൂ. .(Photo: TV9)

3 / 6

മാതളം ജ്യൂസ് : നിരവധി പോഷക ഘടകങ്ങൾ അടങ്ങിയിട്ടുള്ള പഴവർഗമാണ് മാതളം. ഇത് ശരീരത്തിലെ രക്തം വർദ്ധിപ്പിക്കുന്നതിന് നല്ലതാണ്. ഇതിൽ അടങ്ങിയിരിക്കുന്ന പ്യൂണിക്കലാജിനുകളും ആൻന്തോസയാനിനുകളും രക്തക്കുഴലുകളുടെ നീർക്കെട്ട് കുറയ്ക്കാൻ സഹായിക്കുന്നു..(Photo: TV9)

4 / 6

മഞ്ഞൾ പാൽ : ഹൃദയത്തിന്റെ ആരോഗ്യം മികച്ചതാക്കാൻ രാത്രിയിൽ മഞ്ഞൾ ചേർത്ത് പാല് കഴിക്കുന്നത് നല്ലതാണ്. ഇതിൽ നിരവധി ആന്റിഓക്സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. മഞ്ഞളിൽ അടങ്ങിയിരിക്കുന്ന കുർക്കുമിൻ ശരീരത്തിന് നല്ലതാണ്. ഇത് കൊഴുപ്പു കുറയ്ക്കാൻ സഹായിക്കും. ഹൃദയാരോഗ്യം മെച്ചപ്പെടുത്തും..(Photo: TV9)

5 / 6

ബീറ്റ്റൂട്ട് ജ്യൂസ് : ബീറ്റ്റൂട്ട് ഹൃദയത്തിന് വളരെ നല്ലതാണ്. കാരണം ബീറ്റ്റൂട്ട് ജ്യൂസ് നൈട്രേറ്റുകളെ നൈട്രിക് ഓക്സൈഡ് ആക്കി മാറ്റുന്നു. ഇത് രക്തക്കുഴലുകൾക്ക് വിശ്രമം നൽകാൻ സഹായിക്കുന്നു. മികച്ച രക്തചക്രമണം ഇതുവഴി ലഭിക്കും. .(Photo: TV9)

6 / 6

ചെമ്പരത്തി ചായ: ഹൃദയാരോഗ്യത്തിന് ഉണങ്ങിയ ചെമ്പരത്തിപ്പൂ കൊണ്ട് തയ്യാറാക്കുന്ന ചെമ്പരത്തി ചായ കഴിക്കുന്നത് വളരെ നല്ലതാണ്. ഇത് ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ കത്തിക്കാൻ സഹായിക്കും..(Photo: TV9)

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും