AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Kitchen Hacks: പുതിയ പാത്രങ്ങളിലെ സ്റ്റിക്കറിൻ്റെ പശ എളുപ്പത്തിൽ നീക്കം ചെയ്യാം ഇങ്ങനെ

Utensils Sticker Glu Removal Hacks: കൈകൊണ്ട് ബലമായി വലിച്ചെടുത്താൽ പാത്രത്തിൽ പശയുടെ കറയോ സ്റ്റിക്കറിന്റെ പകുതി ഭാഗമോ ശേഷിക്കുകയും ചെയ്യും. പാത്രത്തിന്റെ പ്രതലത്തിൽ സ്റ്റിക്കർ മാറിയ ശേഷം പശ മാത്രം അവശേഷിക്കുന്നുണ്ടെങ്കിൽ, ഒരു സാധാരണ സ്റ്റിക്കി ടേപ്പ് എടുത്ത് ആ പശയുള്ള ഭാഗത്ത് നന്നായി ദൃഢമായി അമർത്തി ഒട്ടിക്കുക. ടേപ്പ് ഒട്ടിച്ച ശേഷം പെട്ടെന്ന് അത് വലിച്ചെടുക്കുക. എന്നാൽ വളരെ എളുപ്പത്തിൽ പാത്രത്തിന് യാതൊരു കേടുപാടും വരാതെ ഈ പശ നീക്കം ചെയ്യാൻ ചില എളുപ്പവഴികളുണ്ട്.

Neethu Vijayan
Neethu Vijayan | Published: 30 Oct 2026 | 12:17 PM
പുതിയ പാത്രങ്ങൾ വാങ്ങുമ്പോൾ അതിൽ ഒട്ടിച്ചിരിക്കുന്ന വിലയുടെ വിവരങ്ങളോ ബ്രാൻഡ് ലേബലുകളോ ഉള്ള സ്റ്റിക്കറുകൾ എടുത്തുമാറ്റുന്നത് പലപ്പോഴും വലിയൊരു തലവേദനയാണ്. കൈകൊണ്ട് ബലമായി വലിച്ചെടുത്താൽ പാത്രത്തിൽ പശയുടെ കറയോ സ്റ്റിക്കറിന്റെ പകുതി ഭാഗമോ ശേഷിക്കുകയും ചെയ്യും. എന്നാൽ വളരെ എളുപ്പത്തിൽ പാത്രത്തിന് യാതൊരു കേടുപാടും വരാതെ ഈ പശ നീക്കം ചെയ്യാൻ ചില എളുപ്പവഴികളുണ്ട്. (Image Credit Source: Social Media)

1 / 5
ചെറുചൂട് നൽകാം: സ്റ്റീൽ അലുമിനിയെ പാത്രങ്ങളിലെ സ്റ്റിക്കറുള്ള ഭാഗം ഗ്യാസ് സ്റ്റൗവിന്റെ തീയിൽ ഏതാനും സെക്കൻഡുകൾ ചെറുതായി പിടിച്ച് ചൂടാക്കുക. കരിയുന്ന പാകത്തിനോ സ്റ്റിക്കറിൽ തീ പിടിക്കുന്ന രീതിയിലോ ചൂടാകരുത്. പശ ചൂടായി ഉരുകുമ്പോൾ സ്റ്റിക്കർ വളരെ എളുപ്പത്തിൽ പൊളിഞ്ഞുപോരും. ഗ്ലാസ് പ്ലാസ്റ്റിക് പാത്രങ്ങളിൽ ആണെങ്കിൽ, ഹെയർ ഡ്രയർ ഉപയോഗിച്ച് ഏതാനും സെക്കൻഡ് ചൂടുകാറ്റടിപ്പിച്ചാൽ സ്റ്റിക്കർ തനിയെ അടർന്നുപോരും.

2 / 5
വെളിച്ചെണ്ണ ഉപയോ​ഗിക്കാം: സ്റ്റിക്കർ പൊളിച്ചു മാറ്റിയ ശേഷമുള്ള പശക്കറയിൽ അല്പം വെളിച്ചെണ്ണയോ സൺഫ്ലവർ ഓയിലോ പുരട്ടി 5-10 മിനിറ്റ് വയ്ക്കുക. ശേഷം ഒരു ടിഷ്യൂ പേപ്പറോ നല്ല കോട്ടൺ തുണിയോ ഉപയോഗിച്ച് തുടച്ചാൽ പശ പൂർണ്ണമായും നീങ്ങും. ഗ്ലാസ്, സെറാമിക് പാത്രങ്ങളിലെ കട്ടിയുള്ള പശക്കറയ്ക്ക് വിനാഗിരിയും ബേക്കിംഗ് സോഡയും ചേർത്ത് കുഴമ്പ് രൂപത്തിലാക്കി പുരട്ടി വയ്ക്കുക. 5 മിനിറ്റിനു ശേഷം ചെറുചൂടുവെള്ളത്തിൽ കഴുകിയാൽ പശ വേഗത്തിൽ അലിഞ്ഞുപോകും.

3 / 5
നെയിൽ പോളിഷ് റിമൂവർ:  അല്പം നെയിൽ പോളിഷ് റിമൂവറോ ആൽക്കഹോൾ അടങ്ങിയ ഹാൻഡ് സാനിറ്റൈസറോ പഞ്ഞിയിൽ എടുത്ത് പശയുള്ള ഭാഗത്ത് തടവിയാൽ സെക്കൻഡുകൾക്കുള്ളിൽ പശ പൂർണ്ണമായി നീക്കം ചെയ്യാം. അതുപോലെ തന്നെ പാത്രം ചെറുചൂടുവെള്ളത്തിൽ അല്പം ഡിഷ് വാഷ് ലിക്വിഡ് ഒഴിച്ച് 10-15 മിനിറ്റ് മുക്കിവയ്ക്കുക. പശ മൃദുവായി എളുപ്പത്തിൽ ഇളകിപ്പോരും.

4 / 5
പാത്രത്തിന്റെ പ്രതലത്തിൽ സ്റ്റിക്കർ മാറിയ ശേഷം പശ മാത്രം അവശേഷിക്കുന്നുണ്ടെങ്കിൽ, ഒരു സാധാരണ സ്റ്റിക്കി ടേപ്പ് എടുത്ത് ആ പശയുള്ള ഭാഗത്ത് നന്നായി ദൃഢമായി അമർത്തി ഒട്ടിക്കുക. ടേപ്പ് ഒട്ടിച്ച ശേഷം പെട്ടെന്ന് അത് വലിച്ചെടുക്കുക. പശ ആ ടേപ്പിനൊപ്പം തന്നെ പാത്രത്തിൽ നിന്ന് വിട്ടുവരുന്നതാണ്. ആവശ്യമെങ്കിൽ പുതിയൊരു ടേപ്പ് ഉപയോഗിച്ച് ഇത് ഒന്നോ രണ്ടോ തവണ കൂടി ആവർത്തിക്കാം.

5 / 5
Follow Us