AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Jio Cheapest Reacharge Plan: 123 രൂപക്ക് 28 ദിവസം, ജിയോ പ്ലാൻ: എല്ലാവർക്കുമില്ല

പ്രതിദിനം 0.5 ജിബി ഹൈ-സ്പീഡ് ഡാറ്റയും ലോക്കൽ, എസ്ടിഡി കോളിംഗ് ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്നുണ്ട്. പ്രതിമാസം ആകെ 14 ജിബി ഡാറ്റയാണ് പ്ലാനിൽ ലഭിക്കുന്നത്. കൂടാതെ 300 ഫ്രീ എസ്എംഎസുകളും ഇതിൽ വാഗ്ദാനം ചെയ്യുന്നു. ഡാറ്റ പരിധി എത്തിക്കഴിഞ്ഞാൽ, വേഗത 64kbps ആയി കുറയും. 123 രൂപയുടെ പ്ലാൻ പോക്കറ്റ് ഫ്രണ്ട്ലി പ്ലാൻ ആണെങ്കിലും ഇത് എല്ലാവർക്കും ഒരു പോലെ ഉപയോഗപ്രദമല്ല.

Jio Cheapest Reacharge Plan: 123 രൂപക്ക് 28 ദിവസം, ജിയോ പ്ലാൻ: എല്ലാവർക്കുമില്ല
Jio Recharge PlanImage Credit source: PTI / Photos
Arun Nair
Arun Nair | Published: 30 Oct 2026 | 07:24 PM

28 ദിവസത്തെ വാലിഡിറ്റിയുള്ള റിലയൻസ് ജിയോയുടെ ഏറ്റവും കുറഞ്ഞ റീ ചാർജ്ജ് പ്ലാൻ 123 രൂപക്ക് ലഭിക്കും എന്ന് നിങ്ങൾക്ക് അറിയുമോ? കാര്യം നിരക്ക് കുറവാണെങ്കിലും ഇത് നിങ്ങൾക്ക് ഉപയോഗപ്രദമാണോ? അല്ലെങ്കിൽ എന്തൊക്ക ബെനഫിറ്റുകളാണ് ഇതിൽ ലഭിക്കുന്നതെന്ന് നിങ്ങൾക്ക് അറിയുമോ? അതിനെ പറ്റിയാണ് പരിശോധിക്കുന്നത്. ആദ്യം തന്നെ പറയട്ടേ 123 രൂപയുടെ പ്ലാൻ പോക്കറ്റ് ഫ്രണ്ട്ലി പ്ലാൻ ആണെങ്കിലും ഇത് എല്ലാവർക്കും ഒരു പോലെ ഉപയോഗപ്രദമല്ല.

പ്ലാൻ വിശദാംശങ്ങൾ

123 രൂപയുടെ റീചാർജ്ജ് പ്ലാനിൽ ജിയോ പ്രതിദിനം 0.5 ജിബി ഹൈ-സ്പീഡ് ഡാറ്റയും പരിധിയില്ലാത്ത ലോക്കൽ, എസ്ടിഡി കോളിംഗ് ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്നുണ്ട്. പ്രതിമാസം ആകെ 14 ജിബി ഡാറ്റയാണ് പ്ലാനിൽ ലഭിക്കുന്നത്. കൂടാതെ 300 ഫ്രീ എസ്എംഎസുകളും ഇതിൽ വാഗ്ദാനം ചെയ്യുന്നു. ഡാറ്റ പരിധി എത്തിക്കഴിഞ്ഞാൽ, വേഗത 64kbps ആയി കുറയും. പ്ലാനിൻ്റെ വാലിഡിറ്റി 2പ്രതിദിനം 0.5 ജിബി ഹൈ-സ്പീഡ് ഡാറ്റയും പരിധിയില്ലാത്ത ലോക്കൽ, എസ്ടിഡി കോളിംഗ് ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്നുണ്ട്. പ്രതിമാസം ആകെ 14 ജിബി ഡാറ്റയാണ് പ്ലാനിൽ ലഭിക്കുന്നത്. കൂടാതെ 300 ഫ്രീ എസ്എംഎസുകളും ഇതിൽ വാഗ്ദാനം ചെയ്യുന്നു. ഡാറ്റ പരിധി എത്തിക്കഴിഞ്ഞാൽ, വേഗത 64kbps ആയി കുറയും. 8 ദിവസമാണ്.ഈ ആനുകൂല്യങ്ങൾക്ക് പുറമേ, പ്രീപെയ്ഡ് ഉപയോക്താക്കൾക്ക് രണ്ട് അധിക ആനുകൂല്യങ്ങളും ജിയോ വാഗ്ദാനം ചെയ്യുന്നു: ആദ്യത്തേത് ജിയോ സാവനിലേക്കുള്ള സൗജന്യ ആക്‌സസും രണ്ടാമത്തേത് ജിയോ ടിവിയിലേക്കുള്ള സൗജന്യ ആക്‌സസുമാണ്.

Also Read: പറഞ്ഞ പോലെ തന്നെ! 9000mAh ബാറ്ററി, 200MP ക്യാമറ; വൺപ്ലസ് എയ്സ് 7 പ്രോ ലോഞ്ച് ചെയ്തു

ശ്രദ്ധിക്കേണ്ട പ്രധാന കാര്യം

123 രൂപയുടെ ജിയോ റീചാർജ് പ്ലാൻ എല്ലാവർക്കും വേണ്ടിയുള്ളതല്ല. സ്മാർട്ട്‌ഫോൺ ഉപയോക്താക്കൾക്ക് ഈ പ്ലാൻ പ്രയോജനപ്പെടുത്താൻ കഴിയില്ല, കാരണം ഇത് ജിയോ ഫോൺ ഉപയോക്താക്കൾക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്ന ഒന്നാണ്. അതായത്, നിങ്ങൾക്ക് ഒരു ജിയോ ഫോൺ ഉണ്ടെങ്കിൽ, വെറും 123 രൂപയ്ക്ക് 28 ദിവസത്തെ വാലിഡിറ്റിയിലൊരു പ്ലാൻ നിങ്ങൾക്ക് ആസ്വദിക്കാം.

ജിയോ ഫോൺ ഉപയോക്താക്കൾക്കായി കൂടുതൽ പ്ലാനുകൾ

ജിയോയുടെ 4G ഫീച്ചർ ഫോൺ നിങ്ങളുടെ കൈവശമുണ്ടെങ്കിൽ, 123 രൂപയ്ക്ക് പുറമേ, 234 രൂപ, 369 രൂപ, 1234 രൂപ എന്നിവയുടെ റീചാർജ് പ്ലാനുകളും കമ്പനി നിങ്ങൾക്കായി നൽകുന്നുണ്ട്. ഈ പ്ലാനുകൾ വ്യത്യസ്ത വാലിഡിറ്റിയോടെയാണ് വരുന്നത്, എന്നാൽ അവയെല്ലാം ഒരേ ഡാറ്റയാണ് നൽകുന്നത്.

189 രൂപക്കും

നിങ്ങളൊരു ജിയോ ഉപഭോക്താവാണെങ്കിൽ ഉറപ്പായും നിങ്ങൾ അറിഞ്ഞിരിക്കേണ്ട പ്ലാനുകളിൽ ഒന്നാണ് ജിയോ 189 രൂപയ്ക്ക് നൽകുന്ന റീ ചാർജ്ജ് പ്ലാൻ. 2 ജിബി ഡാറ്റയും, അൺലിമിറ്റഡ് കോൾസുമാണ് പ്ലാനിൽ ലഭിക്കുന്നത്. ഇൻ്റർനെറ്റ് അധികം ആവശ്യമില്ലാത്തവർക്കുള്ള ബെസ്റ്റ പ്ലാനാണിത്. പ്രതിദിന ഡാറ്റ വേണ്ടവരാണെങ്കിൽ 299 -ൻ്റെ പ്ലാൻ പരിശോധിക്കാം.

English Summary

123 Plan is Jio’s Cheapest Recharge Plan in the Market. Which Provide 0.5 GB Data with Unlimited Calling Validity for 28 Days, But this is Not for Everyone. Its Applicable only for Jio Phone Users.

Follow Us