Hero Destini 110 :ക്ലാസ്സ് ലുക്കും കുറഞ്ഞ വിലയും! ഡെസ്റ്റിനി 110 ക്ലാസ്സിക് എഡിഷനെ അവതരിപ്പിച്ച് ഹീറോ
Hero Destini 110 Classic Edition : ഹീറോ തങ്ങളുടെ സ്കൂട്ടർ ലൈനപ്പിലേക്ക് പുതിയൊരു മോഡലിനെ കൂടി അവതരിപ്പിച്ചിരിക്കുകണ്. നിലവിലുള്ള ഡെസ്റ്റിനി 110 (Destini 110) നിരയിലേക്ക് 'ക്ലാസിക് എഡിഷൻ' (Classique Edition) എന്ന പേരിൽ ഒരു പുതിയ പതിപ്പിനെയാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. ഈ മോഡലിന്റെ പ്രത്യേകതകളെ കുറിച്ചും വില എത്രയാണെന്നും മറ്റ് ഫീച്ചേഴ്സുകളെ പറ്റിയും വിശദമായി അറിയാം.

ഹീറോയുടെ ബജറ്റ് ഫാമിലി സ്കൂട്ടറായാണ് ഡെസ്റ്റിനിയെ പലരും പരിഗണിക്കുന്നത്. ഇന്ന് വിപണിയിൽ ലഭ്യമായിട്ടുള്ള താരതമ്യേന നിരക്ക് കുറഞ്ഞ സ്കൂട്ടറ്‍ കൂടിയാണ് ഡെസ്റ്റിനി 110. 76,400 രൂപയാണ് ഈ വാഹനത്തിന്റെ എക്സ്-ഷോറൂം വില വരുന്നത്. ദീപാവലിക്ക് മുന്നോടിയായിട്ടണ് ഇപ്പോൾ പുതിയ പതിപ്പിനെ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. ( Image Credit Source Hero Website)

പുതിയ ക്ലാസ്സിക് എഡിഷൻ പതിപ്പിൽ മെക്കാനിക്കൽ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ലെങ്കിലും നിയോ-റെട്രോ ശൈലിയിലുള്ള ഡിസൈൻ അപ്ഡേറ്റുകൾ കൊടുത്തിട്ടുണ്ട് കമ്പനി. ക്ലാസിക് എഡിഷൻ രണ്ട് ഡ്യുവൽ-ടോൺ കളർ ഓപ്ഷനുകളിൽ ആണ് ലഭ്യമാവുക. ഇതിന് പുറമെ ബോഡി പാർട്ടുകളിൽ സ്ട്രൈപ്പ് ഗ്രാഫിക്സുകളും നൽകിയിട്ടുണ്ട്.

ഡെസ്റ്റിനി 110-ൽ ദൈനംദിന ഉപയോഗത്തിനായി നൽകിയിട്ടുള്ള ഹാർഡ്‌വെയർ ഫീച്ചറുകൾ തന്നെയാണ് ക്ലാസിക് എഡിഷനിലും കമ്പനി തുടരുന്നത്. സാധനങ്ങൾ സൂക്ഷിക്കുന്നതിനായി അണ്ടർ സീറ്റ് സ്റ്റോറേജായി 19 ലിറ്റർ സ്ഥലവും, മൊബൈൽ ചാർജിംഗ് സൗകര്യമുള്ള മുൻവശത്ത് ഗ്ലോബോക്സും നൽകിയിരിക്കുന്നു. അണ്ടർ സീറ്റ് സ്റ്റോറേജിൽ വെളിച്ചം ലഭിക്കുന്നതിനായി ഒരു 'ബൂട്ട് ലാംപും നൽകിയിട്ടുണ്ട്.

നിലവിലുള്ള 110.9 സിസി എയർ-കൂൾഡ് സിംഗിൾ സിലിണ്ടർ എൻജിൻ തന്നെയാണ് ക്ലാസിക് എഡിഷനിലും കൊടുത്തിരിക്കുന്നത്. 7,250 rpm-ൽ 8 bhp കരുത്തും, 5,750 rpm-ൽ 8.7 Nm ടോർക്കും ഉത്പാദിപ്പിക്കുന്ന ഈ എൻജിനിൽ CVT ഓട്ടോമാറ്റിക് ട്രാൻസ്മിഷനാണ് വാഹനത്തിൽ നൽകിയിരിക്കുന്നത്.

ദൈനംദിന യാത്രകളിൽ ഇന്ധനക്ഷമത വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ഹീറോയുടെ ഐഡിൽ സ്റ്റോപ്പ്-സ്റ്റാർട്ട് സിസ്റ്റം സാങ്കേതികവിദ്യയും പുതിയ എഡിഷനിൽ നിലനിർത്തിയിട്ടുണ്ട്. കളർതീം, സ്റ്റൈലിംഗ് എന്നിവയുടെ കാര്യത്തിൽ ഉപഭോക്താക്കൾക്ക് കൂടുതൽ ഓപ്ഷനുകൾ നൽകികൊണ്ട് അവതരിപ്പിച്ചിരിക്കുന്ന ഈ എഡിഷനിലൂടെ കൂടുതൽ പേരെ ആകർഷിക്കാൻ കഴിയുമെന്നാണ് ഹീറോയുടെ പ്രതീക്ഷ.