കർക്കിടകത്തിൽ നവര അരി കഴിക്കുന്നതിൻ്റെ ഗുണങ്ങൾ അറിയാമോ? | Hidden Health Benefits of Navara or njavara rice during karkidakam month Malayalam news - Malayalam Tv9

Navara Rice Benefits: കർക്കിടകത്തിൽ നവര അരി കഴിക്കുന്നതിൻ്റെ ഗുണങ്ങൾ അറിയാമോ?

Published: 

30 Jul 2026 | 04:16 PM

Hidden Health Benefits of Navara Rice: കഞ്ഞിയിലെ മറ്റെല്ലാ കൂട്ടുകളേക്കാളും ധാരാളം ആരോ​ഗ്യം ​ഗുണങ്ങളാണ് ഞവര അരിയിൽ ഒളിച്ചിരിക്കുന്നത്. വിറ്റാമിൻ ബി, സി, ധാതുക്കൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവയാൽ സമ്പന്നമാണ് ഞവര അരി. മഴക്കാലത്തുണ്ടാകുന്ന പനി, ജലദോഷം, മറ്റ് അണുബാധകൾ എന്നിവയ്‌ക്കെതിരെ ശരീരത്തിന് പ്രതിരോധശേഷി നൽകാൻ ഇതിലും മികച്ച മാർ​ഗം വേറെയില്ല. ശരീരത്തിനുണ്ടാകുന്ന വാതവും പിത്തവും ശമിപ്പിച്ച് നമുക്ക് ആവശ്യമായ ഊർജ്ജം നൽകാൻ ഞവര അരിക്ക് പ്രത്യേക കഴിവുണ്ട്.

1 / 5
മലയാളികളുടെ പരമ്പരാഗത ആരോഗ്യപരിപാലനത്തിൽ കർക്കടക മാസത്തിന് വലിയ പ്രാധാന്യമാണുള്ളത്. തണുപ്പും മഴയും മാറിമാറി വരുന്ന ഈ കാലയളവിൽ ശരീരത്തിന്റെ രോഗപ്രതിരോധശേഷി കുറയുകയും ദഹനം മന്ദഗതിയിലാവുകയും ചെയ്യുന്നു. ഇതിന് പരിഹാരമായി ആയുർവേദത്തിൽ നിർദ്ദേശിച്ചിട്ടുള്ള പ്രധാന ഭക്ഷണങ്ങളിലൊന്നാണ് കർക്കിടക കഞ്ഞി. ഇതിലെ പ്രധാന ചേരുവകളെല്ലാം നിരവധി ഔഷധ​ഗുണങ്ങളുള്ളവയാണ്. (IMAGE CREDIT SOURCE: GETTY IMAGES/ SOCIAL MEDAI)

2 / 5
കർക്കിടക കഞ്ഞിയിലെ പ്രധാന ചേരുവയാണ് നവര അരി അതവ ഞവര അരി. കഞ്ഞിയിൽ ഉപയോ​ഗിക്കുമെങ്കിലും പലർക്കും ഇതിൻ്റെ ​ഗുണങ്ങൾ അറിയില്ല എന്നതാണ് സത്യം. കഞ്ഞിയിലെ മറ്റെല്ലാ കൂട്ടുകളേക്കാളും ധാരാളം ആരോ​ഗ്യം ​ഗുണങ്ങളാണ് ഞവര അരിയിൽ ഒളിച്ചിരിക്കുന്നത്. വിറ്റാമിൻ ബി, സി, ധാതുക്കൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവയാൽ സമ്പന്നമാണ് ഞവര അരി. മഴക്കാലത്തുണ്ടാകുന്ന പനി, ജലദോഷം, മറ്റ് അണുബാധകൾ എന്നിവയ്‌ക്കെതിരെ ശരീരത്തിന് പ്രതിരോധശേഷി നൽകാൻ ഇതിലും മികച്ച മാർ​ഗം വേറെയില്ല.

3 / 5
ശരീരത്തിനുണ്ടാകുന്ന വാതവും പിത്തവും ശമിപ്പിച്ച് നമുക്ക് ആവശ്യമായ ഊർജ്ജം നൽകാൻ ഞവര അരിക്ക് പ്രത്യേക കഴിവുണ്ട്. അതുകൊണ്ടാണ് ക്ഷീണവും തളർച്ചയും അകറ്റി ശരീരബലം വീണ്ടെടുക്കാൻ കർക്കടകത്തിൽ ഞവരക്കഞ്ഞി കുടിക്കാൻ പണ്ടുള്ളവർ പറയുന്നത്. കർക്കിടക മാസത്തിൽ വാതകോപം മൂലമുണ്ടാകുന്ന സന്ധിവേദന, കഴുത്തുവേദന, നടുവേദന എന്നിവയ്ക്ക് ഞവര അരി മികച്ചതാണ്. ഞവരക്കിഴി പോലുള്ള ബാഹ്യ ചികിത്സകൾക്കും ഈ അരി ഉപയോഗിക്കുന്നു.

4 / 5
കർക്കടകത്തിൽ ദഹനശക്തി വളരെയധികം കുറയാറുണ്ട്. ഞവര അരി എളുപ്പത്തിൽ ദഹിക്കുന്നതായകൊണ്ട് ഉദരസംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാവുമെന്ന ഭയം തീരെ വേണ്ട. അൾസർ, ഗ്യാസ്ട്രബിൾ, വയറുവീർക്കൽ തുടങ്ങിയയാൽ ബുദ്ധമുട്ടുന്നവർക്ക് ഇത് ഏറെ ആശ്വാസം നൽകും. ഞവര അരിയിൽ അടങ്ങിയിരിക്കുന്ന പല പോഷക ഘടകങ്ങളും നമ്മുടെ നാഡീവ്യൂഹത്തെ ഉത്തേജിപ്പിക്കുകയും പേശികൾക്ക് കരുത്ത് പകരുകയും ചെയ്യുന്നവയാണ്.

5 / 5
ഞവര അരി, ചെറുപയർ, ഉലുവ, ആശാളി, ജീരകം, കർക്കടകക്കഞ്ഞിയിൽ ചേർക്കേണ്ട ആയുർവേദ ചേരുവകൾ, തേങ്ങാപ്പാൽ എന്നിവ ചേർത്ത് വറ്റിച്ചെടുക്കുന്ന ഞവരക്കഞ്ഞി വൈകുന്നേരങ്ങളിൽ കഴിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്. ശർക്കരയും പശുവിൻ പാലും ചേർത്ത് ഞവര അരികൊണ്ട് പായസം തയ്യാറാക്കിയും പലരും കുടിക്കാറുണ്ട്.  കർക്കടക മാസത്തിൽ ആഴ്ചയിൽ കുറഞ്ഞത് 3-4 ദിവസമെങ്കിലും ഞവരക്കഞ്ഞി ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്താവുന്നതാണ്.

Follow Us
കിഡ്നിയെ ആരോഗ്യത്തോടെ വെക്കും ഈ ശീലങ്ങൾ
പ്രോട്ടീൻ പൗഡർ ഉപയോഗം എങ്ങനെ വേണം?
ഉറങ്ങുന്നതിന് എത്ര മണിക്കൂർ മുമ്പ് ഫോൺ മാറ്റി വയ്ക്കണം?
കണ്ണിനെ സംരക്ഷിച്ച് മൊ​ബൈൽ ഉപയോഗിക്കാനുള്ള ടിപ്സ്
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ
Video | ഇങ്ങനെയും ചോളം എടുക്കാം
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി