ജിമ്മിൽ പോകുന്നവരാണോ? വർക്കൗട്ടിന് ശേഷം കുടിക്കാൻ രുചികരമായ ഹൈ-പ്രോട്ടീൻ സ്ട്രോബെറി ഷേക്ക് ഇതാ | High-Protein Strawberry Cheesecake Smoothie Recipe for Muscle Gain Malayalam news - Malayalam Tv9

ജിമ്മിൽ പോകുന്നവരാണോ? വർക്കൗട്ടിന് ശേഷം കുടിക്കാൻ രുചികരമായ ഹൈ-പ്രോട്ടീൻ സ്ട്രോബെറി ഷേക്ക് ഇതാ

Published: 

09 Nov 2026 | 11:49 PM

Thick And Creamy Strawberry Protein Smoothie Recipe with 15g Protein: ശരീരഭാരം നിയന്ത്രിക്കാനും മസിൽ വളർത്താനും ആഗ്രഹിക്കുന്ന ഫിറ്റ്നസ് പ്രേമികൾക്കും ജിമ്മിൽ പോകുന്നവർക്കും ഏറ്റവും പ്രിയപ്പെട്ട പാനീയങ്ങളിൽ ഒന്നാണ് പ്രോട്ടീൻ ഷേക്കുകൾ. എന്നാൽ എന്നും ഒരേ രുചിയിലുള്ള പ്രോട്ടീൻ ഷേക്കുകൾ കുടിക്കുന്നത് മിക്ക ആളുകളിലും മടുപ്പ് ഉണ്ടാക്കുന്നുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ പരീക്ഷിക്കാൻ കഴിയുന്ന വ്യത്യസ്തമായ രുചി നൽകുന്ന ഒന്നാണ് സ്ട്രോബെറി ചീസ് കേക്ക് പ്രോട്ടീൻ സ്മൂത്തി.

1 / 5
ഇതിൽ ചീസ് കേക്ക് ഉപയോഗിക്കുന്നില്ല. പ്രോട്ടീൻ ഷേക്കിന് ചീസ് കേക്കിൻ്റെ ഒരു ടെക്സ്ചർ ലഭിക്കും എന്നതിനാലാണ് ഈ പേര്. ഒരു ഗ്ലാസ് സ്മൂത്തി കുടിക്കുമ്പോൾ തന്നെ ഏകദേശം പതിനഞ്ച് ഗ്രാം പ്രോട്ടീൻ നിങ്ങളുടെ ശരീരത്തിലേക്ക് എത്തും. കശുവണ്ടിയും ഈന്തപ്പഴവും പോലെയുള്ള പോഷക സമ്പന്നമായ ചേരുവകൾ ഇതിൽ അടങ്ങിയിരിക്കുന്നതിനാൽ ഇത് കുടിച്ചുകഴിഞ്ഞാൽ വളരെ വേഗത്തിൽ വയറുനിറഞ്ഞ തോന്നാൽ ഉണ്ടാക്കും. (Image credit Source: Unsplash)

2 / 5
ഇതിനായി പ്രധാനമായും വേണ്ടത്  400 ഗ്രാം സ്ട്രോബെറിയാണ്. ഇതിനൊപ്പം രണ്ട് ടേബിൾസ്പൂൺ കശുവണ്ടി, കുരു കളഞ്ഞ നാല് ഈന്തപ്പഴം, അര ലിറ്റർ പാൽ, ഒരു സ്കൂപ്പ് പ്രോട്ടീൻ പൗഡർ എന്നിവയും ആവശ്യമാണ്. മധുരം കൃത്യമായി ലഭിക്കുന്നതിനും സ്മൂത്തിക്ക് നല്ല കൊഴുപ്പ് തോന്നിക്കുന്നതിനും വേണ്ടിയാണ് ഈന്തപ്പഴവും കശുവണ്ടിയും ഇതിൽ പ്രധാനമായും ചേർക്കുന്നത്.

3 / 5
പ്രോട്ടീൻ ഷേക്ക് തയ്യാറാക്കുന്നതിനായി ഒരു വലിയ മിക്സിയുടെ ജാർ എടുത്ത് അതിലേക്ക് മുകളിൽ പറഞ്ഞിരിക്കുന്ന അളവിൽ സ്ട്രോബെറി, കശുവണ്ടി, കുരു കളഞ്ഞ ഈന്തപ്പഴം എന്നിവ ചേർക്കുക. ഇതിലേക്ക് പ്രോട്ടീൻ പൗഡറും പാലും കൂടി ഒഴിച്ചതിന് ശേഷം മിക്സിയിൽ നന്നായി അടിച്ചെടുക്കുക. എല്ലാ ചേരുവകളും തമ്മിൽ കൃത്യമായി അരഞ്ഞ് യോജിക്കുന്നത് വരെ നന്നായി അടിച്ചെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

4 / 5
സ്ട്രോബെറിയും കശുവണ്ടിയും പാലും പ്രോട്ടീൻ പൗഡറും എല്ലാം കൂടി നന്നായി അരഞ്ഞ് വരുമ്പോൾ ഒരു ചീസ് കേക്കിൻ്റെ അതേ രൂപത്തിലുള്ള ടെക്സ്ചറ്റ് സ്മൂത്തിക്ക് ലഭിക്കും. തണുപ്പിച്ച് കട്ടിയാക്കിയ പാൽ ഉപയോഗിച്ചും ഇത് ഉണ്ടാക്കാം. ആവശ്യമെങ്കിൽ സ്മൂത്തി ഉണ്ടാക്കുന്നതിന് മുൻപ് സ്ടോബറിയും ഫ്രീസറിൽ വച്ച് തണുപ്പിച്ചെടുക്കാം. ഇങ്ങനെ ചെയ്യുന്നതിലൂടെ സ്മൂത്തി കുറച്ചുകൂടി കട്ടിയുള്ളതായി മാറും.

5 / 5
തയ്യാറാക്കിയ സ്മൂത്തി ഒരു ഗ്ലാസിലേക്ക് പകർത്തി ഉടൻ തന്നെ കുടിക്കാവുന്നതാണ്. ഉണ്ടാക്കിയ സ്മൂത്തി ബാക്കി വന്നു എങ്കിൽ ഫ്രിഡ്ജിൽ തണുപ്പിച്ച് സൂക്ഷിച്ച് പല നേരങ്ങളിലായി കഴിക്കാവുന്നതാണ്. അടുത്ത ദിവസത്തേക്ക് എടുത്തുവയ്ക്കാൻ ഉദ്ദേശിക്കുന്നു എങ്കിൽ ഷേക്ക് ഒരു ഐസ് ക്യൂബ് ട്രേയിലേക്ക് ഒഴിച്ച് ഫ്രീസറിൽ വെച്ച് തണുപ്പിച്ച് സൂക്ഷിക്കാം. ഇത് ഈ മട്ടിൽ തന്നെ കഴിക്കാം സ്മൂത്തിയാക്കണമെങ്കിൽ വീണ്ടും മിക്സിയിലിട്ട് അടിച്ചെടുത്താൽ മതിയാകും

Loading...
Unable to load recommendations.
Follow Us
ബാക്കിവന്ന ബിരിയാണി ചൂടാക്കി കഴിക്കാറുണ്ടോ? അപകടം പതിയിരിപ്പുണ്ട്!
ആട്ടിൻപാൽ vs പശുവിൻപാൽ: ഏതാണ് കേമൻ?
​വൈകിക്കിട്ടിയ ദീപാവലി സമ്മാനം! മൂന്ന് പ്രീപെയ്ഡ് പ്ലാനുകളുമായി BSNL
ഉറക്കത്തിൽ കൂർക്കം വലിക്കുന്നത് ഹൃദ്രോഗത്തിന്റെ സൂചനയോ?
നിർത്തിയിട്ടിരുന്ന ലോറി പുറകോട്ടുരുണ്ടു, പിന്നെ നടന്നത്
ലാൻ്റിനിംഗിനിടെ ഹെലികോപ്ടറുകള്‍ കൂട്ടിയിടിച്ചു
Watch: തടി ലോഡുമായി ലോറി കൊക്കയിലേക്ക്
ക്ഷേത്രവാതിൽ തള്ളി തുറക്കാൻ ശ്രമിക്കുന്ന കരടി