AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Tips for Better Sleep: ഫോൺ മാറ്റിവെച്ചാലും ഉറക്കം വരുന്നില്ലേ? ഈ കാര്യങ്ങൾ ഒന്ന് പരീക്ഷിച്ച് നോക്കൂ!

Practical Lifestyle Changes to Fall Asleep Quickly:: ഉറക്കത്തിന് ആദ്യം വേണ്ടത് കൃത്യമായ ഒരു സമയക്രമമാണ്. എല്ലാ ദിവസവും ഒരേ സമയത്ത് ഉറങ്ങാനും ഉണരാനും പ്രത്യേകം ശ്രദ്ധിക്കുക. അവധി ദിവസങ്ങളിൽ പോലും ഈ ശീലം തുടരുന്നത് സ്ലിപ് സൈക്കിൾ കൃത്യമായി ക്രമീകരിക്കാൻ സഹായിക്കും. അതുപോലെ തന്നെ ഉറങ്ങാൻ പോകുന്നതിന് മുൻപായി മനസ്സിനും ശരീരത്തിനും പൂർണ്ണമായ വിശ്രമം നൽകേണ്ടത് അത്യാവശ്യമാണ്

Tips for Better Sleep: ഫോൺ മാറ്റിവെച്ചാലും ഉറക്കം വരുന്നില്ലേ? ഈ കാര്യങ്ങൾ ഒന്ന് പരീക്ഷിച്ച് നോക്കൂ!
പ്രതീകാത്മക ചിത്രം Image Credit source: Unsplash
Sumeesh T Unneen
Sumeesh T Unneen | Published: 09 Nov 2026 | 11:11 PM

രാത്രിയിൽ പെട്ടെന്ന് ഉറങ്ങാൻ കഴിയാതെ തിരിഞ്ഞും മറിഞ്ഞും കിടക്കുന്നവരാണോ നിങ്ങൾ? എങ്കിൽ നിങ്ങൾക്ക് മാത്രമല്ല ഇത്തരം ബുദ്ധിമുട്ടുകൾ ഉള്ളത്. ഇന്നത്തെ കാലത്ത് നിരവധി ആളുകൾ നേരിടുന്ന ഒരു പ്രധാന ആരോഗ്യ പ്രശ്നമാണ് ഉറക്കമില്ലായ്മ. എന്നാൽ നമ്മുടെ ദൈനംദിന ശീലങ്ങളിലും ജീവിതചര്യയിലും ചില ചെറിയ മാറ്റങ്ങൾ വരുത്തിയാൽ ഈ പ്രശ്നത്തിന് എളുപ്പത്തിൽ പരിഹാരം കാണാൻ സാധിക്കും. ഇതിനെ ‘സ്ലീപ്പ് ഹൈജീൻ’ എന്നാണ് വിളിക്കുന്നത്. സുഖകരവും ആരോഗ്യകരവുമായ ഉറക്കം ലഭിക്കാൻ ശ്രദ്ധിക്കേണ്ട ചില പ്രധാന കാര്യങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം.

ഉറക്കത്തിന് ആദ്യം വേണ്ടത് കൃത്യമായ ഒരു സമയക്രമമാണ്. എല്ലാ ദിവസവും ഒരേ സമയത്ത് ഉറങ്ങാനും ഉണരാനും പ്രത്യേകം ശ്രദ്ധിക്കുക. അവധി ദിവസങ്ങളിൽ പോലും ഈ ശീലം തുടരുന്നത് സ്ലിപ് സൈക്കിൾ കൃത്യമായി ക്രമീകരിക്കാൻ സഹായിക്കും. അതുപോലെ തന്നെ ഉറങ്ങാൻ പോകുന്നതിന് മുൻപായി മനസ്സിനും ശരീരത്തിനും പൂർണ്ണമായ വിശ്രമം നൽകേണ്ടത് അത്യാവശ്യമാണ്. ഇതിനായി ഇഷ്ടമുള്ള പുസ്തകങ്ങൾ വായിക്കുകയോ, പാട്ടുകൾ കേൾക്കുകയോ ചെയ്യാം. ഏറ്റവും പ്രധാനപ്പെട്ട കാര്യം, ഉറങ്ങുന്നതിന് ഒരു മണിക്കൂർ മുൻപെങ്കിലും മൊബൈൽ, ടാബ്, കമ്പ്യൂട്ടർ തുടങ്ങിയവയുടെ ഉപയോഗം പൂർണ്ണമായും ഒഴിവാക്കുക എന്നതാണ്. ഇത്തരം സ്ക്രീനുകളിൽ നിന്നുള്ള പ്രകാശം ഉറക്കത്തെ തടസ്സപ്പെടുത്തും.

Also Read: ഓടുമ്പോൾ ശ്വാസമെടുക്കേണ്ടത് മൂക്കിലൂടെയോ അതോ വായിലൂടെയോ? ശാസ്ത്രം പറയുന്നത് ഇതാണ് !

രാത്രിയിലെ ഭക്ഷണക്രമം വളരെയധികം ശ്രദ്ധിക്കണം. ഉറങ്ങുന്നതിന് തൊട്ടുമുൻപ് വയറുനിറയെ അമിതമായി ഭക്ഷണം കഴിക്കുന്ന ശീലം ഒഴിവാക്കണം. രാത്രിയിൽ ചായ, കോഫി പോലെയുള്ള കഫീൻ അടങ്ങിയ പാനീയങ്ങൾക്ക് പകരം ചൂടുള്ള പാലോ ഹെർബൽ ടീയോ കുടിക്കുന്നത് ഉറക്കം ലഭിക്കാൻ നല്ലതാണ്. മദ്യപാനം, പുകവലി എന്നീ ശീലങ്ങൾ ഒഴിവാക്കുന്നതാണ് നല്ലത്. ഉറക്കത്തിന് തൊട്ടുമുൻപ് ഒരിക്കലും ഇവ ചെയ്യരുത്.

ഉറങ്ങുന്ന മുറിയിലെ അന്തരീക്ഷത്തിനും വലിയ പങ്കുണ്ട്. കിടപ്പുമുറി എപ്പോഴും ഉറക്കത്തിന് സാഹചര്യമൊരുക്കുന്നതാകണം. ഉറങ്ങാൻ കിടക്കുമ്പോൾ മുറിയിലേക്കുക്ക് വെളിച്ചം കടന്നുവരുന്നത് ഒഴിവാക്കണം. ഇതിനായി കട്ടിയുള്ള കർട്ടണുകൾ ജനാലകളിൽ ഉപയോഗിക്കുക. ഐ മാസ്കുകൾ ഉപയോഗിക്കാൻ സാധിക്കുന്നവർക്ക് അതും പ്രയോജനപ്പെടുത്താം. ഫോൺ സൈലൻ്റ് ആക്കി വെക്കാനും ശ്രദ്ധിക്കുക.

ഇനി ഇതെല്ലാം ചെയ്തിട്ടും ഇരുപത് മിനിറ്റിലധികം സമയം ഉറക്കം വരാതെ കിടക്കുകയാണെങ്കിൽ, ബലമായി കണ്ണടച്ച് ഉറങ്ങാൻ ശ്രമിക്കരുത്. പകരം എഴുന്നേറ്റിരുന്ന് പാട്ട് കേൾക്കുകയോ വായിക്കുകയോ ചെയ്യാം. വീണ്ടും ക്ഷീണം തോന്നുമ്പോൾ മാത്രം കിടക്കുക. കൃത്യമായി വ്യായാമം ചെയ്യുന്നതും രാത്രിയിൽ നല്ല ഉറക്കം ലഭിക്കാൻ ശരീരത്തെ സഹായിക്കും. എന്നാൽ ഉറങ്ങാൻ പോകുന്നതിന് തൊട്ടുമുൻപ് വ്യായാമങ്ങൾ ചെയ്യാതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കണം.

English Summary

Overcome sleeplessness by adopting good sleep hygiene. Maintain a regular schedule, avoid screens before bed, manage stress, and optimize your bedroom environment for a faster, better night’s rest.

Follow Us