Bigg Boss Malayalam: എട്ടിന്റെ പണി! അഖിൽ മാരാരും ജാസ്മിനും ജിന്റോയും ഉൾപ്പെടെ ഹൗസിലേക്ക്
ബിഗ് ബോസ് മലയാളം സീസൺ എട്ടിന്റെ മത്സരങ്ങൾ ഏറെ ആവേശകരമായ രീതിയിൽ നിലവിൽ മുന്നോട്ടു പോവുകയാണ്. മത്സരം പകുതി ദിനങ്ങൾ പിന്നിട്ടതിനെ തുടർന്ന് കുറച്ചുകൂടി നിലവാരം ഉയർന്നതായി പലരും അഭിപ്രായപ്പെടുന്നുണ്ട്. ദിവസങ്ങൾ ഓരോന്ന് പിന്നിടുമ്പോഴും വേറെ വ്യത്യസ്തമായ ടാസ്കുകളാണ് മത്സരാർത്ഥികൾക്കായി ബിഗ് ബോസ് നൽകി വരുന്നതും. ഇപ്പോഴിതാ മറ്റൊരു സർപ്രൈസ് കൂടി ഹൗസിലെ മത്സരാർത്ഥികൾക്ക് നൽകാൻ ഒരുങ്ങുകയാണ് ബിഗ് ബോസ്.

ബിഗ് ബോസ് മത്സരങ്ങൾ ഏകദേശം പകുതി പിന്നിട്ട് അവസാന നാളുകളിലേക്ക് നീങ്ങുമ്പോൾ മുൻ സീസണുകളിലെ മത്സരാർത്ഥികളെ ഹൗസിനുള്ളിൽ എത്തിച്ച് ചില ടാസ്കുകൾ ബിഗ് ബോസ് നൽകാറുണ്ട്. ഇത്തവണയും ആ പതിവ് ആവർത്തിക്കുകയാണ്. എന്നാൽ മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി കൂടുതൽ മുൻ മത്സരാർത്ഥികളെ ഹൗസിലേക്ക് എത്തിക്കാൻ ആണ് ഈ സീസണിൽ ബിഗ് ബോസ് ഒരുങ്ങുന്നത്. ഇതുമായി ബന്ധപ്പെട്ട ഒരു ടീസർ വീഡിയോ കഴിഞ്ഞദിവസം അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരുന്നു