Honey Rose: ‘മാതാപിതാക്കള്‍ക്ക് ആശങ്കയുണ്ട്, അഡ്ജസ്റ്റ് ചെയ്ത് പോകുന്ന ആളാണെങ്കിൽ ലക്ക്’; വിവാഹത്തെ കുറിച്ച് ഹണി റോസ്
Honey Rose Opens Up About Marriage: വിവാഹം കഴിക്കുന്നത് സന്തോഷമുള്ള കാര്യമായി തോന്നുന്നില്ലെന്നും ഇക്കാര്യത്തിൽ പേടിയും ആശങ്കയുമാണ് മനസിലുള്ളതെന്നും നടി ഹണി റോസ് പറയുന്നു.അതാണ് വിവാഹം കഴിക്കാതിരിക്കാനുള്ള ഒരു കാരണമെന്നും താരം പറഞ്ഞു.

വിനയൻ സംവിധാനം ചെയ്ത് ബോയ് ഫ്രണ്ട് എന്ന ചിത്രത്തിലൂടെയാണ് ഹണി റോസ് സിനിമയിലേക്ക് എത്തുന്നത്. ഇതിനു ശേഷം ചെറുതും വലുതുമായ ഒട്ടേറെ സിനിമകളിൽ താരം എത്തി. എന്നാൽ കഴിഞ്ഞ കുറച്ച് നാളുകളായി അഭിനയ ജീവിതത്തിൽ നിന്ന് വിട്ടുനിന്ന താരം ശക്തമായ തിരിച്ചുവരവിനൊരുങ്ങുകയാണ്. (Image Credit: Instagram)

ഡിസംബർ 12 ന് പുറത്തിറങ്ങുന്ന റേച്ചൽ എന്ന ചിത്രത്തിലൂടെയാണ് താരത്തിന്റെ തിരിച്ചുവരവ്.ഹണി റോസിന്റെ കരിയറിൽ ഇതുവരെ ചെയ്യാത്ത ശക്തമായ സ്ത്രീ കഥാപാത്രമായിട്ടാണ് ഹണി ചിത്രത്തിൽ എത്തുന്നത്. ഇതിനിടെയിൽ വിവാഹത്തെ കുറിച്ച് ഹണി റോസ് പറഞ്ഞ വാക്കുകളാണ് ആരാധകർക്കിടയിൽ ശ്രദ്ധ നേടുന്നത്.

വിവാഹം കഴിക്കുന്നത് സന്തോഷമുള്ള കാര്യമായി തോന്നുന്നില്ലെന്നും ഇക്കാര്യത്തിൽ പേടിയും ആശങ്കയുമാണ് മനസിലുള്ളതെന്നും നടി ഹണി റോസ് പറയുന്നു.അതാണ് വിവാഹം കഴിക്കാതിരിക്കാനുള്ള ഒരു കാരണമെന്നും താരം പറഞ്ഞു.

സിനിമ ഉപേക്ഷിച്ചിട്ട് ജീവിതത്തിൽ ഒന്നും വേണ്ട. കല്യാണം ഉണ്ടായാലും ഇല്ലെങ്കിലും സിനിമ ഉപേക്ഷിക്കില്ല. മാതാപിതാക്കൾക്ക് തന്റെ വിവാഹ കാര്യത്തിൽ ആശങ്കയുണ്ട്. എന്നാല്‍ തന്റെ ജീവിതം ആകുമ്പോള്‍ തനിക്കും അതില്‍ തീരുമാനമെടുക്കാനുള്ള അവകാശം ഉണ്ട്.

ചെറിയ പ്രായത്തിൽ പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചും ചിന്തിക്കുന്ന കാര്യമല്ല റിയാലിറ്റിയിൽ നടക്കുന്നതെന്ന ബോധ്യം തനിക്കുണ്ടെന്നും നമുക്ക് കിട്ടുന്നയാൾ അത്യാവശ്യം കുഴപ്പമില്ലാത്ത, നമ്മളുമായി അഡ്ജസ്റ്റ് ചെയ്ത് പോകുന്ന ആളാണെങ്കിൽ ലക്ക് എന്ന് മാത്രമെ പറയാനുള്ളു എന്നാണ് ഹണി റോസ് പറയുന്നത്.