AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Dehydration: ഇടയ്ക്കിടെ ക്ഷീണം തോന്നുന്നുണ്ടോ? രോ​ഗങ്ങളല്ല കാരണം… ചെയ്യേണ്ടത് ഇത്രമാത്രം

Dehydration Alert: കാപ്പി, ചായ എന്നിവയ്ക്ക് പകരം ശുദ്ധമായ വെള്ളം തന്നെയാണ് കുടിക്കേണ്ടത്. അതോടൊപ്പം, ഫ്രഷ് ജ്യൂസുകളും തണ്ണിമത്തൻ, ഓറഞ്ച് പോലുള്ള പഴങ്ങളും നിർജ്ജലീകരണം തടയാൻ സഹായിക്കും.

aswathy-balachandran
Aswathy Balachandran | Updated On: 30 Nov 2025 16:59 PM
ശരീരത്തിന്റെ ശരിയായ പ്രവർത്തനങ്ങൾക്കും ദഹനം മെച്ചപ്പെടുത്തുന്നതിനും ചർമ്മത്തിന്റെ ആരോഗ്യത്തിനും ധാരാളം വെള്ളം കുടിക്കേണ്ടത് അത്യാവശ്യമാണ്. ഒരു ദിവസം ഏകദേശം രണ്ടര ലിറ്റർ വെള്ളമെങ്കിലും കുടിക്കണമെന്ന് വിദഗ്ദ്ധർ ശുപാർശ ചെയ്യുന്നു.

1 / 5
ശരീരത്തിൽ ആവശ്യത്തിന് ജലാംശമില്ലാതെ വരുമ്പോഴാണ് നിർജ്ജലീകരണം സംഭവിക്കുന്നത്. വിട്ടുമാറാത്ത ദാഹം, കടുംമഞ്ഞ നിറത്തിലുള്ള മൂത്രം, ചുണ്ടും ചർമ്മവും വരണ്ടുണങ്ങുക എന്നിവ പ്രധാന ലക്ഷണങ്ങളാണ്.

2 / 5
മറ്റൊരു അസുഖവുമില്ലാതെ തന്നെ ഇടയ്ക്കിടെ ക്ഷീണം തോന്നുന്നതും നിർജ്ജലീകരണത്തിന്റെ ലക്ഷണമാകാം. തലച്ചോറിലെ രക്തക്കുഴലുകൾ വലിഞ്ഞുമുറുകുന്നതു കാരണം തലവേദന ഉണ്ടാകാനും സാധ്യതയുണ്ട്. ശരിയായ ഉറക്കവും വിശ്രമവും ലഭിച്ചിട്ടും ക്ഷീണം തോന്നിയാൽ വെള്ളം കുടിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക.

3 / 5
ദാഹം തോന്നിയില്ലെങ്കിൽ പോലും ഇടയ്ക്കിടെ വെള്ളം കുടിക്കുന്ന ശീലം വളർത്തുക. ഇതിനായി ഒരു ബോട്ടിലിൽ വെള്ളം നിറച്ച് അടുത്ത് വെക്കുന്നത് സഹായിക്കും.

4 / 5
കാപ്പി, ചായ എന്നിവയ്ക്ക് പകരം ശുദ്ധമായ വെള്ളം തന്നെയാണ് കുടിക്കേണ്ടത്. അതോടൊപ്പം, ഫ്രഷ് ജ്യൂസുകളും തണ്ണിമത്തൻ, ഓറഞ്ച് പോലുള്ള പഴങ്ങളും നിർജ്ജലീകരണം തടയാൻ സഹായിക്കും.

5 / 5