മീൻ എത്രനാൾ ഫ്രിഡ്ജിൽ സൂക്ഷിക്കാം? ദിവസങ്ങളോളം വയ്ക്കുന്നവർ ഇക്കാര്യമറിയണം | How Long Can You Safely Store Fish in the Refrigerator and Freezer Malayalam news - Malayalam Tv9

Fish in Fridge: മീൻ എത്രനാൾ ഫ്രിഡ്ജിൽ സൂക്ഷിക്കാം? ദിവസങ്ങളോളം വയ്ക്കുന്നവർ ഇക്കാര്യമറിയണം

Updated On: 

08 Jun 2026 | 10:04 AM

How to Store Fish in Refrigerator: ട്രോളിംഗ് സമയത്ത് ലഭ്യത കുറയുന്നത് കണക്കിലെടുത്ത് മീൻ കുറച്ചധികം വാങ്ങി ഫ്രിഡ്ജിൽ സൂക്ഷിക്കുന്നതാണ് പതിവ്. എന്നാൽ മീൻ എത്ര നാൾ ഫ്രിഡ്ജിൽ സൂക്ഷിക്കാമെന്ന് അറിയാമോ? മീൻ ഇത്തരത്തിൽ ഫ്രിഡ്‌ജിൽ സൂക്ഷിക്കുമ്പോൾ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് നോക്കാം....

1 / 5
ജൂൺ 9, നാളെ മുതൽ സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം ആരംഭിക്കുകയാണ്. 52 ദിവസത്തേക്കാണ് നിരോധനമുള്ളത്. അതുകൊണ്ട് തന്നെ ഈ സമയത്ത്  ലഭ്യത കുറയുന്നത് കണക്കിലെടുത്ത് മീൻ കുറച്ചധികം വാങ്ങി ഫ്രിഡ്ജിൽ സൂക്ഷിക്കുന്നതാണ് പതിവ്. എന്നാൽ മീൻ എത്ര നാൾ ഫ്രിഡ്ജിൽ സൂക്ഷിക്കാമെന്ന് അറിയാമോ? മീൻ ഇത്തരത്തിൽ ഫ്രിഡ്‌ജിൽ സൂക്ഷിക്കുമ്പോൾ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് നോക്കാം.... (Image Credit source: Getty Images)

2 / 5
എല്ലാ മീനുകളും ഒരുപോലെയല്ല ഫ്രിഡ്ജിൽ സൂക്ഷിക്കേണ്ടത്. ചാള, മത്തി, തിലോപ്പിയ തുടങ്ങിയ മീനുകൾ ആറുമുതൽ എട്ടുമാസം വരെ ഫ്രീസറിൽ സൂക്ഷിക്കാവുന്നതാണ്. എന്നാൽ, സാൽമൺ, അയല, ട്രൗട്ട് തുടങ്ങിയ കൊഴുപ്പ് കൂടിയ മീനുകൾ ആണെങ്കിൽ രണ്ട് മുതൽ മൂന്ന് മാസം വരയെ ഫ്രീസറിൽ സൂക്ഷിക്കാൻ പാടുള്ളൂ.

3 / 5
അതുപോലെ, ഫ്രീസറിലെ താപനിലയും ശ്രദ്ധിക്കണം. ഏത് മീൻ ആണെങ്കിലും ഫ്രീസർ 18 ഡിഗ്രി സെൽഷ്യസിന് താഴെയാണെന്ന് ഉറപ്പുവരുത്തേണ്ടതാണ്. വായു കടക്കാത്ത പാത്രത്തിലാണ് സൂക്ഷിക്കേണ്ടത്. പ്ലാസ്റ്റിക്കിലോ അലുമിനിയം ഫോയിലിലോ പൊതിഞ്ഞ് ഫ്രീസറിൽ വയ്ക്കാവുന്നതാണ്.

4 / 5
മീൻ വാങ്ങിയാ അധിക നേരം പുറത്ത് വയ്ക്കാതെ കഴിവതും വേഗത്തിൽ ഫ്രീസറിലേക്ക് മാറ്റേണ്ടതാണ്. അതേസമയം, ട്രോളിങ് ഏർപ്പെടുത്തിയതോടെ പഴകിയ മീനുകളും വിപണിയിൽ എത്തും. അതിനാൽ നല്ല മീൻ നോക്കി വാങ്ങാൻ ശ്രദ്ധിക്കണം. ഫ്രഷ് മീനിന്റെ കണ്ണുകൾ തിളക്കമുള്ളതും പുറത്തേയ്ക്ക് തള്ളിനിൽക്കുന്നതുമായിരിക്കും.

5 / 5
ഫ്രഷ് മീനിന്റെ ചെകിളപ്പൂക്കൾക്ക് നല്ല ചുവന്ന നിറമായിരിക്കും. മീൻ വാലിൽ പിടിച്ച് ഉയർത്തി നോക്കുക. ഫ്രഷ് മീനാണെങ്കിൽ അത് നേരെ നിൽക്കുന്നതാണ്. അതുപോലെ അമർത്തി നോക്കുന്നതിലൂടെയും ഫ്രഷ് മീൻ തിരിച്ചറിയാം. ഫ്രഷ് മീൻ ആണെങ്കിൽ അമർത്തിയ ഭാഗം ഉടൻ തന്നെ പഴയ രൂപത്തിലേയ്ക്ക് തിരിച്ചുവരുന്നതാണ്.

Loading...
Unable to load recommendations.
Follow Us
ദൂരം ഒരു പ്രശ്നമല്ല, 243 കിലോമീറ്റർ റേഞ്ചുമായി സിംപിൾ വേവ്
പപ്പായ ഇലച്ചായ എളുപ്പത്തിൽ ഉണ്ടാക്കാം
മുഹമ്മദ് ഷമിയുടെ ആസ്തി എത്ര കോടി?
ഇത് മാസ് തന്നെ! 10000mAh ബാറ്ററിയുള്ള 5G ഫോൺ എത്തി
ഡൽഹിയിൽ കുട്ടികളുടെ ഹോസ്റ്റൽ തകർന്നു വീണപ്പോൾ
Viral Video | ആ 21 വയസ്സുകാരൻ ലോക ശ്രദ്ധ നേടിയത്
Thrissur Accident Video | 8 പേർ മരിച്ച കയ്പമംഗലത്തെ അപകടം
കോഴിക്കോട് വാഹനം നിർത്തി PSC ഉദ്യോഗാർഥികളെ നേരിൽ കണ്ട് മുഖ്യമന്ത്രി