AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnology

Bigg Boss Malayalam Season 8:പ്രതികരിക്കേണ്ടിടത്ത് പ്രതികരിക്കും, നിലപാടുകൾ തുറന്നു പറയും! ബി​ഗ് ​ബോസ് വേദിയിലെത്തി റിനി ആൻ ജോർജ്

Rini Ann George in Bigg Boss Malayalam Season 8:ഏറെ ദിവസത്തെ കാത്തിരിപ്പിനൊടുവിൽ ബി​ഗ് ബോസ് സീസൺ 8 ഇന്ന് ആരംഭിച്ചിരിക്കുകയാണ്.കൺഫഷൻ റൂമിൽ നിന്നുമാണ് ഇത്തവണ മോ​ഹൻലാൽ ഷോയ്ക്ക് ആരംഭം കുറിച്ചത്.താൻ നേരിട്ട ഒരു മോശം സാഹചര്യത്തെ കുറിച്ച് തുറന്നു പറഞ്ഞതിന്റെ പേരിൽ ഒരു കൂട്ടം ആളുകൾ ഒന്നാകെ ആക്രമിക്കുകയും നിരവധി സൈബർ ആക്രമണങ്ങൾക്കും പരിഹാസങ്ങൾക്കും വിധേയമാകേണ്ടി വന്ന വ്യക്തിയാണ് റിനി ആൻ ജോർജ്..........

Bigg Boss Malayalam Season 8:പ്രതികരിക്കേണ്ടിടത്ത് പ്രതികരിക്കും, നിലപാടുകൾ തുറന്നു പറയും! ബി​ഗ് ​ബോസ് വേദിയിലെത്തി റിനി ആൻ ജോർജ്
Rini Ann Geoge Image Credit source: Social Media
Ashli C
Ashli C | Updated On: 06 Sep 2026 | 10:39 PM

ബി​ഗ് ബോസ് സീൺ എട്ടിലെ മത്സരാർത്ഥിയായി എത്തി നടി റിനി ആൻ ജോർജ്. മലയാളികളെ സംബന്ധിച്ച് റിനി ആൻ ജോർജ് അപരിചിത അല്ല. കേരള രാഷ്ട്രീയത്തിന്റെ ഗതി മാറ്റിയ യുവതി. താൻ നേരിട്ട ഒരു മോശം സാഹചര്യത്തെ കുറിച്ച് തുറന്നു പറഞ്ഞതിന്റെ പേരിൽ ഒരു കൂട്ടം ആളുകൾ ഒന്നാകെ ആക്രമിക്കുകയും നിരവധി സൈബർ ആക്രമണങ്ങൾക്കും പരിഹാസങ്ങൾക്കും വിധേയമാകേണ്ടി വന്ന വ്യക്തിയാണ് റിനി ആൻ ജോർജ്. എന്നാൽ താൻ ഇനിയും നിലപാടുകളും തന്റെ എതിർപ്പുകളും തുറന്നുപറയും എന്നാണ് ബിഗ് ബോസ് വേദിയിലെത്തിയ റിനി പറയുന്നത്.

റിനി നടത്തിയ തുറന്നുപറച്ചി….

പ്രതികരിക്കേണ്ടിടത്ത് പ്രതികരിക്കുമെന്നും അതിൽ യാതൊരുവിധത്തിലുള്ള മടിയും കാണിക്കില്ല എന്നും താരം പറഞ്ഞു. ജീവിതത്തിൽ പല വിമർശനങ്ങളും മോശം ഘട്ടങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്. അതെല്ലാം തന്നെ താൻ ഒരു പുഞ്ചിരിയോടെയാണ് നേരിട്ടത് എന്നും നടി പറയുന്നു.അതേസമയം നടിയായ റിനി മാധ്യമപ്രവർത്തക കൂടിയാണ്. കോൺഗ്രസ് എംഎൽഎ ആയിരുന്ന രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആദ്യമായി റിനി നടത്തിയ തുറന്നുപറച്ചിലാണ് കേരള രാഷ്ട്രീയത്തിൽ വലിയ മാറ്റങ്ങൾക്ക് കാരണമായത്.

ALSO READ:ഗായത്രി സുരേഷ്,ശ്രീലക്ഷ്മി അറയ്ക്കൽ, റിനി ബി​ഗ് ബോസ് സീസൺ 8ലെ പെൺപടകൾ ഇവരൊക്കെ

റിനിക്കു പിന്നാലെ പലരുടേയും തുറന്നുപറച്ചിലുകൾ, ഒടുവിൽ രാഹുൽ മാങ്കൂട്ടത്തലിന് രാജി വെക്കേണ്ട സാഹചര്യത്തിൽ എത്തിക്കുകയായിരുന്നു.നിലപാടുകളിൽ ഉറച്ചു നിൽക്കുന്ന എവിടേയും അത് മടികൂടാതെ പറയുന്ന വ്യക്തി എന്നാണ് റിനി ആൻ ജോർജിനെ കുറിച്ച് മോഹൻലാൽ പറഞ്ഞത്.അതേസമയം ഏറെ ദിവസത്തെ കാത്തിരിപ്പിനൊടുവിൽ ബി​ഗ് ബോസ് സീസൺ 8 ഇന്ന് ആരംഭിച്ചിരിക്കുകയാണ്.കൺഫഷൻ റൂമിൽ നിന്നുമാണ് ഇത്തവണ മോ​ഹൻലാൽ ഷോയ്ക്ക് ആരംഭം കുറിച്ചത്.

എല്ലാവരുടേയും ഉള്ളിലിരുപ്പ് മനസ്സിലാകുന്ന മുറിയാണല്ലോ അത്. അതിനാൽ തന്നെ ഇവിടുന്ന് തന്നെ തുടങ്ങുന്നതാണ് നല്ലതെന്നാണ് മോഹൻലാൽ പറഞ്ഞത്. ബിഗ് ബോസ് സീസൺ എട്ടിലെ ആദ്യത്തെ മത്സരാർത്ഥിയായി ആണ് ഗായത്രി സുരേഷ് എത്തിയത്. സീരിയൽ നടിയും സോഷ്യൽ മീഡിയ ഇൻഫ്ളുവന്സറുമായ മൃദുല വിജയ് ബിഗ് ബോസിൽ എത്തി.ആരെയും വക വയ്ക്കാതെ തന്റെ നിലപാട് തുറന്നു പറയുന്ന സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും അധ്യാപികയുമായ ശ്രീലക്ഷ്മി അറക്കൽ ബിഗ് ബോസിൽ മാറ്റുരയ്ക്കാൻ എത്തിയിട്ടുണ്ട്.

ENGLISH SUMMARY

Actress Rini Ann George has become a contestant on Bigg Boss Season 8. Rini Ann George is no stranger to Malayalis. The young woman who changed the course of Kerala politics. Rini Ann George is a person who was attacked by a group of people and subjected to numerous cyber attacks and mockery for speaking out about a bad situation she faced.

Follow Us