IND W vs PAK W: എത്ര തോറ്റാലും തള്ളിന് ഒരു കുറവുമില്ല! ഇന്ത്യ നാണം കെടുത്തിയിട്ടും ഉളുപ്പില്ലാത്ത പരാമര്‍ശവുമായി പാക് കോച്ച്
Women's Asia Cup 2026: പാകിസ്ഥാന്‍ പരിശീലകന്‍ വഹാബ് നടത്തിയ പരാമര്‍ശം ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ചിരിക്കുകയാണ്. ഇന്ത്യയ്‌ക്കെതിരെ ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാൻ വെറും 55 റൺസിന് ഓൾഔട്ടായി തകർന്നടിഞ്ഞിരുന്നു. വെറും 8.4 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഇന്ത്യ വിജയലക്ഷ്യം മറികടന്നു.
വനിതാ ഏഷ്യാ കപ്പില്‍ ഇന്ത്യയോട് നാണംകെട്ട തോല്‍വി വഴങ്ങിയിട്ടും പാകിസ്ഥാന്‍ പരിശീലകന്‍ വഹാബ് നടത്തിയ പരാമര്‍ശം ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ചിരിക്കുകയാണ്. ഇന്ത്യയ്‌ക്കെതിരെ ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാൻ വെറും 55 റൺസിന് ഓൾഔട്ടായി തകർന്നടിഞ്ഞിരുന്നു. വെറും 8.4 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഇന്ത്യ വിജയലക്ഷ്യം മറികടന്നു. ഏഷ്യാ കപ്പ് ടൂർണമെന്റിലെ ഏറ്റവും മികച്ച ടീം ഇപ്പോഴും പാകിസ്ഥാൻ തന്നെയാണെന്നായിരുന്നു മത്സരശേഷം നടന്ന വാര്‍ത്താ സമ്മേളനത്തില്‍ റിയാസ് പറഞ്ഞത്. ഇന്ത്യൻ ബൗളർമാർ ആധിപത്യം പുലർത്തിയ മത്സരത്തിൽ പാകിസ്ഥാന് ഒരു ഘട്ടത്തില്‍ പോലും വെല്ലുവിളി ഉയര്‍ത്താന്‍ സാധിച്ചില്ല.
ശ്രീ ചരണി 3 വിക്കറ്റും, ദീപ്തി ശർമ്മ, പ്രേമ റാവത്ത് എന്നിവർ 2 വിക്കറ്റ് വീതവും ഷെഫാലി വർമ്മ ഒരു വിക്കറ്റും നേടി. ഓപ്പണർമാരായ മുനീബ അലി, ഷവാൽ സുൽഫിക്കർ എന്നിവരൊഴികെ മറ്റൊരു പാകിസ്ഥാൻ താരത്തിനും രണ്ടക്കം കടക്കാൻ പോലും സാധിച്ചില്ല. എന്നിട്ടും വനിതാ ഏഷ്യാ കപ്പിലെ ഏറ്റവും മികച്ച ടീം തങ്ങളുടേതാണെന്നാണ് വഹാബ് റിയാസിന്റെ അവകാശവാദം.
“ഞങ്ങളുടെ ടീമിലെ എല്ലാ താരങ്ങളും വളരെ കഴിവുള്ളവരാണെന്ന് ഞാൻ വിശ്വസിക്കുന്നു, അവർ സ്വയം വിശ്വസിക്കുക മാത്രമാണ് വേണ്ടത്. ഹോങ്കോങ്ങിനെതിരെയാണ് അടുത്ത മത്സരം. ഇന്ത്യയ്‌ക്കെതിരെ ഞങ്ങൾക്ക് സംഭവിച്ച പിഴവുകൾ ചർച്ച ചെയ്യും. സമാനമായ തെറ്റുകൾ ആവർത്തിക്കാതിരിക്കാൻ ഞങ്ങൾ ശ്രമിക്കും. ഇവിടെയുള്ള സാഹചര്യങ്ങൾ ഞങ്ങൾക്ക് അനുയോജ്യമായതിനാൽ, ഈ ഏഷ്യാ കപ്പ് കിരീടം ഉയർത്താൻ ഏറ്റവും മികച്ച ടീം പാകിസ്ഥാൻ തന്നെയാണെന്ന് ഞാൻ ഇപ്പോഴും വിശ്വസിക്കുന്നു”, വഹാബ് റിയാസ് പറഞ്ഞു.
Also Read: India vs Pakistan, Women’s Asia Cup Live : വനിത ഏഷ്യ കപ്പ്; പാകിസ്താനെ തകർത്തെറിഞ്ഞ് ഇന്ത്യ
ആ അഭിപ്രായവുമായി ബന്ധമില്ല
ഏഷ്യാ കപ്പിനായി ടീമിൽ വരുത്തിയ നിരവധി മാറ്റങ്ങളുടെ പേരിൽ പാകിസ്ഥാൻ ക്യാപ്റ്റൻ സന മിർ മാനേജ്‌മെന്റിനെ കടുത്ത ഭാഷയിൽ വിമർശിച്ചിരുന്നു. എന്നാൽ സനയുടെ പ്രസ്താവനയെക്കുറിച്ചുള്ള ചോദ്യത്തിന്, ക്യാപ്റ്റന്റെ അഭിപ്രായവുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നാണ് റിയാസ് പറഞ്ഞത്.
സന മിറിന് അവരുടേതായ അഭിപ്രായമുണ്ട്. ആ അഭിപ്രായവുമായി തനിക്ക് യാതൊരു ബന്ധവുമില്ല. ഭാവി കാര്യങ്ങൾ മുന്നിൽ കണ്ടാണ് മാറ്റങ്ങൾ വരുത്തിയത്. മുമ്പ് കളിച്ചിരുന്ന താരങ്ങൾ നിരവധി ലോകകപ്പുകളിലും ഏഷ്യാ കപ്പുകളിലും പങ്കെടുത്തവരാണ്. എന്നാൽ അനുയോജ്യമായ ഫലങ്ങൾ ലഭിച്ചിരുന്നില്ല. അതിനാൽ വരാനിരിക്കുന്ന ടൂർണമെന്റുകൾക്കായി പുതിയ ടീമിനെ കെട്ടിപ്പടുക്കുന്നതിനും പുതിയ താരങ്ങളെ ടീമിലേക്ക് കൊണ്ടുവരുന്നതിനുമുള്ള സമയമായിരുന്നു അതെന്ന് റിയാസ് പറഞ്ഞു.
English Summary
Pakistan Women were bowled out for 55 and suffered a severe loss to India. Coach Wahab Riaz surprisingly claimed Pakistan is still the best team to win the trophy. Captain Sana Mir criticized squad changes, but Riaz dismissed her opinions and defended the new faces. Pakistan must win their next match against Hong Kong to stay alive in the tournament.