മുട്ട പുഴുങ്ങാൻ എത്ര നേരം വേവിക്കണം? കൃത്യമായ സമയം ഇതാണ് | How Long Should Boil Eggs, Here Is The Step-by-Step Method for Perfect Boiled Egg Malayalam news - Malayalam Tv9

Cooking Tips: മുട്ട പുഴുങ്ങാൻ എത്ര നേരം വേവിക്കണം? കൃത്യമായ സമയം ഇതാണ്

Published: 

15 Sep 2025 | 08:22 AM

How Long Should Boil Eggs: മുട്ട പുഴുങ്ങുമ്പോൾ പലർക്കുമുള്ള സംശയമാണ് എത്ര നേരം വേവിക്കണം എന്നുള്ളത്. കൃത്യമായ സമയമെടുത്ത് പുഴുങ്ങിയാൽ മാത്രമെ മുട്ട രുചിയോടെ കിട്ടുകയുള്ളൂ. മുട്ട ഒരിക്കലും 12 മിനിറ്റിൽ കൂടുതൽ വേവിക്കരുത്.

1 / 5
ശരീരത്തിന് ആവശ്യമായ എല്ലാ പോഷകങ്ങൾ ലഭിക്കുന്ന ഏറ്റവും മികച്ച ഭക്ഷണങ്ങളിലൊന്നാണ് മുട്ട (Boiled Egg). ഒൻപതോളം അമിനോ ആസിഡുകളും ശരീരത്തിനാവശ്യമായ ധാരാളം പ്രോട്ടീനും മുട്ടയിലുണ്ട്. വിറ്റാമിനുകൾ, ധാതുക്കൾ, ആൻറി ഓക്‌സിഡന്റുകൾ തുടങ്ങിയവയും ധാരാളമായി ഇതിൽ അടങ്ങിയിട്ടുണ്ട്. പല തരത്തിൽ നമ്മൾ മുട്ട കഴിക്കാറുണ്ട്. അതിൽ ഏറ്റവും പ്രിയങ്കരം പുഴുങ്ങി കഴിക്കുന്നതാണ്. (Image Credits: Gettyimages)

2 / 5
എന്നാൽ മുട്ട പുഴുങ്ങുമ്പോൾ പലർക്കുമുള്ള സംശയമാണ് എത്ര നേരം വേവിക്കണം എന്നുള്ളത്. കൃത്യമായ സമയമെടുത്ത് പുഴുങ്ങിയാൽ മാത്രമെ മുട്ട രുചിയോടെ കിട്ടുകയുള്ളൂ. നാല് മുതൽ ആറ് മിനിറ്റ് വരെ സമയത്ത് മുട്ട പുഴുങ്ങുന്നതാണ് ഏറ്റവും മികച്ച രുചിയിൽ മുട്ട പുഴുങ്ങി കിട്ടുന്നതിനായി വേണ്ട സമയം. സമയം വ്യത്യാസപ്പെടുന്നതിനനുസരിച്ച് പുഴുങ്ങിയ മുട്ടയുടെ രുചിയിലും വ്യത്യാസം ഉണ്ടാകും. (Image Credits: Gettyimages)

3 / 5
അതേസമയം മുട്ട ഒരിക്കലും 12 മിനിറ്റിൽ കൂടുതൽ വേവിക്കരുത്. കാരണം ഇത് ഇരുമ്പിന്റെയും സൾഫറിന്റെയും പ്രതിപ്രവർത്തനത്തിന് കാരണമാകുകയും മഞ്ഞക്കരുവിൻ്റെ നിറമാറ്റത്തിന് കാരണമാകുകയും ചെയ്യും. മുട്ട പുഴുങ്ങിയ ശേഷം തണുത്ത വെള്ളത്തിലേക്ക് ഉടൻ മാറ്റിയാൽ തൊലി കളഞ്ഞെടുക്കാൻ എളുപ്പമാകുന്നു. (Image Credits: Gettyimages)

4 / 5
പേശികളുടെ ആരോ​ഗ്യത്തിനും ഊർജ്ജത്തിനും ആവശ്യമായ എല്ലാ  പ്രോട്ടീനും പുഴുങ്ങിയ മുട്ടയിൽ നിന്ന് ലഭിക്കുന്നു. വിറ്റാമിനുകളായ ബി 12, ഡി, സെലിനിയം പോലുള്ള ധാതുക്കളുടെ മികച്ച  ഉറവിടമാണ് പുഴുങ്ങിയ മുട്ട. തലച്ചോറിന്റെ ആരോഗ്യത്തിന് അത്യാവശ്യമായ കോളിൻ ഇതിൽ അടങ്ങിയിട്ടുണ്ട്. ശരീരഭാരം നിയന്ത്രിക്കാൻ ആ​ഗ്രഹിക്കുന്നവർക്ക് ഏറ്റവും നല്ല ആഹാരമാണ് മുട്ട. (Image Credits: Gettyimages)

5 / 5
മുട്ട എത്ര നേരം വേവിക്കണം എന്നതിനുള്ള ഉത്തരം നിങ്ങളുളെ ആശ്രയിച്ചിരിക്കുന്നു. കാരണം മൃദുവായതോ, ഇടത്തരം അല്ലെങ്കിൽ കട്ടിയോടെയോ വേണമെന്നത് നിങ്ങളുടെ മാത്രം തിരഞ്ഞെടുപ്പാണ്.  ചൂടുവെള്ളത്തിലേക്ക് മുട്ട ഇടരുത്. തണുത്ത വെള്ളത്തിൽ ഇട്ടശേഷം മാത്രം മുട്ട പുഴുങ്ങിയെടുക്കുക. (Image Credits: Gettyimages)

ഐടി ഭീമന്മാർ നിയമനം കുറയ്ക്കുമ്പോൾ സംഭവിക്കുന്നത്?
കുക്കറിൽ വേവിക്കുമ്പോൾ ചോറ് കുഴഞ്ഞുപോകുന്നുണ്ടോ?
വെണ്ടക്ക ചീഞ്ഞുപോകില്ല, ചെയ്യേണ്ടത് ഇത്രമാത്രം
കാഴ്ച മെച്ചപ്പെടുത്താൻ സഹായിക്കുന്ന ചില ഭക്ഷണങ്ങൾ
പുറത്തെ അടിപ്പിനുള്ള മൂർഖൻ, ഒന്നല്ല രണ്ടെണ്ണം
ഡോക്ടറുടെ 10 ലക്ഷം രൂപ തട്ടി, പഞ്ചാബിൽ നിന്നും പ്രതിയെ പിടികൂടി കേരള പോലീസ്
പിണറായി വിജയനും വിഡി സതീശനും ഒരിക്കൽ ഇല്ലതാകും
നന്മാറ വിത്തനശ്ശേരിയിൽ പുലി കൂട്ടിലാകുന്ന ദൃശ്യങ്ങൾ