AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

പുരുഷന്മാരിൽ യൗവനവും ആരോഗ്യവും എക്കാലവും നിലനിർത്താനുള്ള 5 വഴികൾ !

What Actually Happens to a Man's Body After 30—And How to Maintain Peak Health: സ്വന്തം ആരോഗ്യത്തെ കുറിച്ച് അത്ര ഗൗരവമായി ചിന്തിക്കാത്തവരാണ് പുരുഷന്മാർ. എന്തെലും ബുദ്ധിമുട്ടുകൾ വരുമ്പോൾ മാത്രമേ ഒന്ന് ശ്രദ്ധിക്കൂ. എന്നാൽ ചെറിയ മുൻകരുതലുകൾ എടുത്താൽ ഹൃദ്രോഗം പ്രമേഹം എന്നിവ അകറ്റി നിർത്താനാകും എന്നതാണ് വാസ്തവം. ജീവിതശൈലിയിൽ കൃത്യമായ മാറ്റങ്ങൾ വരുത്തിയാൽ യുവത്വവും ഊർജ്ജസ്വലതയും എക്കാലവും നിലനിർത്താനാകും. അതിനായി എപ്പോഴും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളാണ് ഇനി പറയുന്നത്.

Sumeesh T Unneen
Sumeesh T Unneen | Published: 18 Jul 2026 | 03:31 PM
പുരുഷന്മാരുടെ ആരോഗ്യവും യുവത്വവും നിലനിർത്തുന്നതിൽ ടെസ്റ്റോസ്റ്റിറോൺ എന്ന ഹോർമോൺ നിർണ്ണായക പങ്കാണ് വഹിക്കുന്നത്. പേഷികളുടെ വളർച്ചക്കും അസ്ഥികളുടെ ബലത്തിനുമെല്ലാം ഇത് വളരെ അത്യാവശ്യമാണ്.മുപ്പത് വയസ്സിന് ശേഷം ശരീരത്തിൽ ഈ ഹോർമോണിൻ്റെ ഉത്പാദനം സ്വാഭാവികമായി കുറയും.  അമിതഭാരം മോശം ഭക്ഷണം, എന്നിവയെല്ലാം ടെസ്റ്റോസ്റ്റിറോണിൻ്റെ ഉത്പാദനത്തെ പ്രതികൂലമായി ബാധിക്കും. അതിനാൽ ഈ ഹോർമോൺ സന്തുലിതമായി ശരീരത്തിൽ നിലനിർത്തുക എന്നത് വളരെ പ്രധാനമാണ്. (Image Credit source: Getty images)

1 / 5
ശരീരത്തിൻ്റെയും മനസ്സിൻ്റെയും ആരോഗ്യത്തിന് കൃത്യമയ വ്യായാമം അത്യാവശ്യമാണ്. രക്ത സമ്മർദ്ദം, കൊളസ്ട്രോൾ എന്നിവ നിയന്ത്രിക്കാൻ ഇത് സഹായിക്കും, വെയിറ്റ് ട്രെയിങ് ഉൾപ്പടെയുള്ള വ്യായാമങ്ങളിലൂടെ ശരീരത്തിലെ ടെസ്റ്റോസ്റ്റിറോൺ അളവും വർധിപ്പിക്കാനാകും. ആഴ്ധയിൽ ചുരുങ്ങിയത് 150 മിനിറ്റ് വ്യായാമം ചെയ്യേണ്ടതുണ്ട്. എന്നാൽ ദിവസേനെ ഒരു മണിക്കൂറെങ്കിലും വ്യായാമത്തിന് മാറ്റിവക്കുന്നതാണ് കൂടുതൽ ഗുണം ചെയ്യുക,

2 / 5
പേശികളുടെ വളർച്ചക്ക് പ്രോട്ടിൻ അടങ്ങിയ ആഹാരം ദിവസേനെ കഴിക്കേണ്ടത് അനിവാര്യമാണ്. ഒരോ നേരതെത് ഭക്ഷണത്തിലും 20 മുതൽ 40 ഗ്രാം വരെ പ്രോട്ടീൻ ഉൾപ്പെടുത്താൻ ശ്രദ്ധിക്കണം. ഒരു കിലോ ശരീര ഭാരത്തിന് ഏറ്റവും ചുരുങ്ങിയത് ഒരു ഗ്രാം എന്ന നിലയിൽ പ്രോട്ടിൻ ഉൾപ്പെടുത്തുക. ഉദാഹരണത്തിന് നിങ്ങളുടെ ഭാരം 75 കിലോഗ്രാം ആണെങ്കിൽ ഒരോ കിലോഗ്രാമിനും ഒരു ഗ്രാം പ്രോട്ടീൻ എന്ന നിലയിൽ ഒരു ദിവസത്തെ ആഹാരത്തിൽ ചുരുങ്ങിയത് 75 ഗ്രാം പ്രോട്ടീൻ ഉൾപ്പെടുത്താൻ ശ്രദ്ധിക്കുക.

3 / 5
ഭക്ഷണക്രമത്തിൽ കാര്യാമായ ശ്രദ്ധ വേണം. മുപ്പത് വയസിന് ശേഷം പേഷികൾ നിലനിർത്തുക എന്നത് വളരെ പ്രധനമാണ്. അതിനാൽ പ്രോട്ടിനും ഫൈബറും കൂടുതൽ അടങ്ങിയ ഭക്ഷണമാണ് ഡയറ്റിൽ ഉൾപ്പെടുത്തേണ്ടത്. പച്ചക്കറികളും ഇല വർഗ്ഗങ്ങളും സാലഡുകളുടെ രൂപത്തിൽ കഴിക്കാം. പാം ഓയിൽ, സൺഫ്ലവർ ഓയിൽ ഉൾപ്പടെയുള്ള സീഡ് ഓയിലുക്കളുടെ ഉപയോഗം പരമാവധി കുറക്കുക. വെളിച്ചെണ്ണ, ബട്ടർ, നെയ്യ്, ഒലീവ് ഓയിൽ എന്നിവ ആരോഗ്യകരമായ അളവിൽ ആഹാാരത്തിൽ ഉൾപ്പെടുത്താം.

4 / 5
കൃത്രിമ മധുരവും കാർബോ ഹൈഡ്രേറ്റും അടങ്ങിയ ഭക്ഷണങ്ങൾ പരമാവധി ഡയറ്റിൽ നിന്നും ഒഴിവാക്കുക. ശരീരത്തിലെ എനർജി നിലനിർത്താൻ ആവശ്യമായ അളവിൽ മാത്രമേ കാർബോ ഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കാവു. ഒരു ദിവസം 36 ഗ്രാമിൽ കൂടുതൽ പഞ്ചസാര ശരീരത്തിൽ എത്തുന്നില്ല എന്ന് ഉറപ്പാക്കണം. ശരീരപ്രകൃതി കൃത്യമായി മനസ്സിലാക്കി അതനുസരിച്ച് വേണം വ്യായാമാവും ഡയറ്റും തിരഞ്ഞെടുക്കാൻ എനത്തും പ്രത്യേകം ശ്രദ്ധിക്കണം.

5 / 5
Follow Us