AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

അർജന്റീന ബ്രസീൽ ആരാധകർ തമ്മിലെ തർക്കത്തിൽ വീട് കയറി ആക്രമിച്ചു; വൻ നാശനഷ്ടം

കുറ്റിക്കാട്ടൂർ സ്വദേശിയായ മുഹമ്മദ് ഷാനിസാണ് ഇത് സംബന്ധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജിൽ പോലീസിൽ പരാതി നൽകിയിരിക്കുന്നത്.കഴിഞ്ഞ ജൂലൈ പതിനാറാം തീയതിയാണ് സംഭവം. രാത്രിയോടെ ബ്രസീൽ ആരാധകരും അർജന്റീന ആരാധകരും തമ്മിൽ വാട്സ്ആപ്പ് ഗ്രൂപ്പിൽ അവർക്ക് തർക്കം ആരംഭിച്ചു. എന്നാൽ പ്രശ്നം ആയതോടെ രാത്രി പത്തര മണിക്ക് അർജന്റീന ഫാൻസ് ആയ രണ്ടുപേർ മുഹമ്മദ് ഷാനിസും സുഹൃത്തും..............

അർജന്റീന ബ്രസീൽ ആരാധകർ തമ്മിലെ തർക്കത്തിൽ വീട് കയറി ആക്രമിച്ചു; വൻ നാശനഷ്ടം
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Ashli C
Ashli C | Published: 18 Jul 2026 | 03:03 PM

കോഴിക്കോട്: കുറ്റിക്കാട്ടൂരിൽ ലോകകപ്പ് ഫുട്ബോൾ ടീം ആരാധകർ തമ്മിലുള്ള തർക്കത്തിൽ വീട് കയറി ആക്രമിച്ചതായി പരാതി. വേൾഡ് കപ്പ് 2026 എന്ന പേരിൽ കുറ്റിക്കാട്ടൂർ മേഖലയിലെ വാട്സ്ആപ്പ് കൂട്ടായ്മയിൽ ഉണ്ടായ വാക്ക് തർക്കമാണ് പിന്നീട് മർദ്ദനത്തിലേക്ക് എത്തിയത്. കുറ്റിക്കാട്ടൂർ സ്വദേശിയായ മുഹമ്മദ് ഷാനിസാണ് ഇത് സംബന്ധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജിൽ പോലീസിൽ പരാതി നൽകിയിരിക്കുന്നത്.

കഴിഞ്ഞ ജൂലൈ പതിനാറാം തീയതിയാണ് സംഭവം. രാത്രിയോടെ ബ്രസീൽ ആരാധകരും അർജന്റീന ആരാധകരും തമ്മിൽ വാട്സ്ആപ്പ് ഗ്രൂപ്പിൽ അവർക്ക് തർക്കം ആരംഭിച്ചു. എന്നാൽ പ്രശ്നം ആയതോടെ രാത്രി പത്തര മണിക്ക് അർജന്റീന ഫാൻസ് ആയ രണ്ടുപേർ മുഹമ്മദ് ഷാനിസും സുഹൃത്തും താമസിക്കുന്ന വീട്ടിലെത്തി മർദ്ദിച്ചു എന്നാണ് പരാതിയിൽ പറയുന്നത്.

കൂടാതെ വീട്ടിൽ ഉണ്ടായിരുന്ന ബൈക്ക് തകർക്കുകയും വീടിന്റെ ജനൽ തകർത്തതായി പരാതിയിൽ ആരോപിക്കുന്നു. സംഭവത്തിൽ മെഡിക്കൽ കോളേജ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതായാണ് റിപ്പോർട്ട്.

കെഎസ്ആർടിസി ബസിൽ യുവതിയെ കടന്നുപിടിച്ചാൽ ജീവനക്കാരൻ അറസ്റ്റിൽ

കെഎസ്ആർടിസി ബസിൽ വച്ച് യുവതിയെ കടന്നുപിടിച്ച സംഭവത്തിൽ ബസ് ജീവനക്കാരൻ അറസ്റ്റിൽ. ആലപ്പുഴ കൊല്ലം റൂട്ടിൽ ഹരിപ്പാട് വച്ചാണ് സംഭവം ഉണ്ടായത്. ആലപ്പുഴയിൽ നിന്ന് കെഎസ്ആർടിസിയിൽ കൊല്ലത്തേക്ക് പോവുകയായിരുന്ന യുവതിക്കാണ് ദുരനുഭവം ഉണ്ടായത്. രണ്ടുപേർക്ക് ഇരിക്കാവുന്ന സീറ്റിൽ ആയിരുന്നു ഇവർ ഇരുന്നിരുന്നത്. ബസ് അമ്പലപ്പുഴ ഭാഗത്ത് എത്തിയപ്പോഴാണ് ഒരു യാത്രക്കാരൻ ഇവരുടെ ഒപ്പം സീറ്റിൽ ഇരുന്നത്. കാക്കി യൂണിഫോം ധരിച്ച ഇയാൾ യുവതി മയങ്ങിയ സമയത്ത് കടന്നുപിടിച്ചു എന്നാണ് പരാതി.

ഉടനെ തന്നെ ബഹളം വച്ചതോടെ ഇയാൾ ബസ്സിൽ നിന്ന് ഇറങ്ങി ഓടി ഈ സമയം ബസ്സിൽ ഡ്രൈവറായ ചെറുപ്പക്കാരെ ഇയാളുടെ പിന്നാലെ ഓടുകയും അയാളെ പിടികൂടുകയും ആയിരുന്നു.തുടർന്ന് ബസ് നേരേ ഹരിപ്പാട് പോലീസ് സ്റ്റേഷനിലേക്ക് പോയി. സംഭവത്തിൽ യുവതി പരാതിപ്പെട്ടതോടെ പോലീസ് ഇയാൾക്കെതിരേ കേസെടുക്കാനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്.

ENGLISH SUMMARY

A complaint has been filed in Kuttikattur that a house was attacked in a dispute between fans of the World Cup football team. The verbal dispute that broke out in a WhatsApp group in the Kuttikattur region over the name of World Cup 2026 later escalated into assault. Muhammed Shanis, a native of Kuttikattur, has filed a complaint with the Kozhikode Medical College police regarding this.

Follow Us