മുറ്റത്തില്ലേ ഈ മരം? വെട്ടിവിറ്റാല്‍ കോടികളാണ് ലാഭം | how much profit can be earned from cultivating cinnamon, and how to grow it Malayalam news - Malayalam Tv9
Cinnamon Cultivation Profit: കറുവയുടെ പട്ട മാത്രമല്ല, ഇലയും കായയുമെല്ലാം സ്വാദ് കൂട്ടാന്‍ ബെസ്റ്റ് തന്നെ. ശ്രീലങ്കയിലാണ് കറുവ കൂടുതലായി കാണപ്പെടുന്നത്.
1 / 5
ഭക്ഷണത്തിന്റെ സ്വാദ് വര്‍ധിക്കുന്നതിനായി വിവിധതരത്തിലുള്ള പൊടികള്‍ നമ്മള്‍ ചേര്‍ക്കാറുണ്ട്. അക്കൂട്ടത്തിലൊന്നാണ് കറുവപട്ട. കറുവയുടെ പട്ട മാത്രമല്ല, ഇലയും കായയുമെല്ലാം സ്വാദ് കൂട്ടാന്‍ ബെസ്റ്റ് തന്നെ. ശ്രീലങ്കയിലാണ് കറുവ കൂടുതലായി കാണപ്പെടുന്നത്. (Image Credits: Getty Images)
2 / 5
കറുവ വളരെ സുലഭമായി കേരളത്തില്‍ കാണപ്പെടുന്ന ഒരു മരമാണ്. പല വീടുകളിലും ഇത് ധാരാളം വളരുന്നുണ്ടെങ്കിലും, കറുവയെ വരുമാന മാര്‍ഗമായി ആരും പരിഗണിക്കുന്നില്ല. വീട്ടില്‍ വളരുന്ന ഈ മരത്തിന്റെ മാര്‍ക്കറ്റ് ഡിമാന്‍ഡിനെ കുറിച്ച് അറിയാത്തത് പലരെയും വലിയ ലാഭം നേടുന്നതില്‍ നിന്ന് പിന്നോട്ട് വലിക്കുന്നു.
3 / 5
ഒരു ഏക്കറില്‍ 440 മരങ്ങളില്‍ വളര്‍ത്തിയാല്‍ മൂന്നാം വര്‍ഷം മുതല്‍ നിങ്ങളില്‍ക്ക് 50 കിലോ മുതല്‍ 100 കിലോ വരെ പട്ട ലഭിക്കുന്നതാണ്. 3x3 മീറ്റര്‍ അകലത്തിലായിരിക്കണം തൈകള്‍ കുഴിച്ചിടാന്‍.
4 / 5
പട്ട കിലോയ്ക്ക് 1,500 രൂപ മുതലാണ് വില ആരംഭിക്കുന്നത്. അതിനാല്‍ തന്നെ 75,000 രൂപ മുതല്‍ 1,50,000 രൂപ വരെ നേട്ടം പ്രതീക്ഷിക്കാം. ഒരിക്കല്‍ വെട്ടുന്ന മരങ്ങള്‍ മൂന്ന്, നാല് വര്‍ഷത്തിനുള്ളില്‍ വീണ്ടും വിളവെടുപ്പിന് പാകമാകുന്നതാണ്.
5 / 5
നിത്യശ്രീ, നവശ്രീ എന്നിങ്ങനെ രണ്ടിനം കറുവ ഭാരതീയ സുഗന്ധവിള ഗവേഷണകേന്ദ്ര പുറത്തിറിക്കിയിട്ടുണ്ട്. പട്ടയ്ക്ക് മാത്രമല്ല, അതിന്റെ കായയ്ക്കും ഇലകള്‍ക്കും ഉയര്‍ന്ന വില തന്നെ ലഭിക്കുന്നതാണ്. കറുവയുടെ കായ കിലോയ്ക്ക് 1,600 രൂപ വരെ വിലയുണ്ട്.