ഇളനീർ പ്രേമിയാണോ നിങ്ങൾ? നിറയെ വെള്ളമുള്ള കരിക്ക് എങ്ങനെ തിരിച്ചറിയാം?
How to Pick Tender Coconuts with More Water: കരിക്കായാലും, മറ്റ് തേങ്ങയായാലും അതില്‍ നിറയെ വെള്ളമില്ലെങ്കില്‍ പലരും അതൃപ്തരാകും. നിറയെ വെള്ളമുള്ള തേങ്ങ തിരഞ്ഞെടുക്കാന്‍ ചില മാര്‍ഗങ്ങളുണ്ട്. അതില്‍ ചിലത് പരിശോധിക്കാം. നിറയെ വെള്ളമുള്ള തേങ്ങ കണ്ടെത്തുക പ്രയാസകരമല്ല. തേങ്ങ ശ്രദ്ധാപൂര്‍വം നിരീക്ഷിക്കുകയാണ് പ്രധാനം.

ഇളനീര്‍ പ്രേമികളാണ് നമ്മളില്‍ പലരും. കരിക്കായാലും, മറ്റ് തേങ്ങയായാലും അതില്‍ നിറയെ വെള്ളമില്ലെങ്കില്‍ പലരും അതൃപ്തരാകും. നിറയെ വെള്ളമുള്ള തേങ്ങ തിരഞ്ഞെടുക്കാന്‍ ചില മാര്‍ഗങ്ങളുണ്ട്. അതില്‍ ചിലത് പരിശോധിക്കാം (Image Credit Source: Getty Images).

കരിക്കോ, മറ്റ് തേങ്ങകളോ തിരഞ്ഞെടുക്കുമ്പോള്‍ ആകൃതി ശ്രദ്ദിക്കണം. നീളത്തിലുള്ളതിനെക്കാള്‍ ഉരുണ്ട ആകൃതിയിലുള്ളവ തിരഞ്ഞെടുക്കുക. ഉരുണ്ട തേങ്ങയില്‍ വെള്ളം കൂടുതലാകാനാണ് സാധ്യത. നീളമുള്ള തേങ്ങ പഴയതാകാനും, അതിൽ ആവശ്യത്തിന് വെള്ളം ഇല്ലാതിരിക്കാനും സാധ്യതയുണ്ട്.

കരിക്ക്/തേങ്ങ ചെവിക്ക് അടുത്ത് പിടിച്ച് പതുക്കെ കുലുക്കി നോക്കുക. കാതിനോട് ചേർത്തുപിടിച്ച് വെള്ളത്തിന്റെ ശബ്ദം ശ്രദ്ധിക്കുക. ഇളനീരിന്റെ കാര്യത്തില്‍ വെള്ളം നന്നായി നിറഞ്ഞിട്ടുണ്ടെങ്കില്‍ കുലുങ്ങുന്ന ശബ്ദം വ്യക്തമായി കേള്‍ക്കാന്‍ സാധിച്ചേക്കില്ല. നല്ല പാകമായ തേങ്ങയാണ് വേണ്ടതെങ്കില്‍ ചിരട്ടയ്ക്കുള്ളില്‍ വെള്ളം നന്നായി കുലുങ്ങുന്നുണ്ടെന്ന് ഉറപ്പാക്കുക.

തേങ്ങ തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ഒരു ഘടകമാണ് ഭാരം. അധികം വിളയാത്ത തേങ്ങകളില്‍ കൂടുതല്‍ വെള്ളമുണ്ടാകുന്നതിനാല്‍ നല്ല ഭാരമുണ്ടാകും. ഭാരം വളരെ കുറഞ്ഞ തേങ്ങകൾ ഒഴിവാക്കുക. അതില്‍ വെള്ളം കുറവാകാനാണ് സാധ്യത.

കൂടാതെ തേങ്ങയുടെ നിറം പരിശോധിച്ചും, തട്ടി നോക്കിയുമൊക്കെ ഇത് പരിശോധിക്കാവുന്നതാണ്. ഇത്തരം മാര്‍ഗങ്ങളിലൂടെ നിറയെ വെള്ളമുള്ള തേങ്ങ കണ്ടെത്താം. നിറയെ വെള്ളമുള്ള തേങ്ങ കണ്ടെത്തുക പ്രയാസകരമല്ല. തേങ്ങ ശ്രദ്ധാപൂര്‍വം നിരീക്ഷിക്കുകയാണ് പ്രധാനം.