AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Diwali 2026: ലക്ഷ്മി ദേവി വസിക്കില്ല! ദീപാവലിക്ക് മുന്നോടിയായി ഇതെല്ലാം വീട്ടിൽ നിന്നും ഒഴിവാക്കൂ

Diwali 2026 Vastu Tips:മതവിശ്വാസമനുസരിച്ച് ദീപാവലി രാത്രി ലക്ഷ്മിദേവി എല്ലാ വീടുകളും സന്ദർശിക്കുകയും തന്റെ ഭക്തർക്ക് സന്തോഷവും സമൃദ്ധിയും നൽകി അനുഗ്രഹിക്കുകയും ചെയ്യുന്നു എന്നാണ് വിശ്വാസം.എന്നാൽ ദീപാവലിക്ക് മുന്നോടിയായി നമ്മുടെ വീടും പരിസരവും വൃത്തിയാക്കി സൂക്ഷിക്കേണ്ടത് വളരെ പ്രധാനമാണ്. കാരണം അഴുക്ക് നിറഞ്ഞ വീട്ടിൽ ലക്ഷ്മിദേവി വസിക്കില്ല....

Diwali 2026: ലക്ഷ്മി ദേവി വസിക്കില്ല! ദീപാവലിക്ക് മുന്നോടിയായി ഇതെല്ലാം വീട്ടിൽ നിന്നും ഒഴിവാക്കൂ
Diwali 2026 Image Credit source: Tv9 Network
Ashli C
Ashli C | Published: 31 Oct 2026 | 04:16 PM

ദീപങ്ങളുടെ ഉത്സവമായ ദീപാവലിക്ക് ഇനി ദിവസങ്ങൾ കൂടി മാത്രം. സന്തോഷത്തിന്റെയും വെളിച്ചത്തിന്റെയും സമൃദ്ധിയുടേയും പ്രതീകമാണ് ദീപാവലി കണക്കാക്കുന്നത്. ഈ ദിവസം ലക്ഷ്മിദേവിയെയും ഗണേശനേയും ആണ് ആരാധിക്കുന്നത്. മതവിശ്വാസമനുസരിച്ച് ദീപാവലി രാത്രി ലക്ഷ്മിദേവി എല്ലാ വീടുകളും സന്ദർശിക്കുകയും തന്റെ ഭക്തർക്ക് സന്തോഷവും സമൃദ്ധിയും നൽകി അനുഗ്രഹിക്കുകയും ചെയ്യുന്നു എന്നാണ് വിശ്വാസം.

എന്നാൽ ദീപാവലിക്ക് മുന്നോടിയായി നമ്മുടെ വീടും പരിസരവും വൃത്തിയാക്കി സൂക്ഷിക്കേണ്ടത് വളരെ പ്രധാനമാണ്. കാരണം അഴുക്ക് നിറഞ്ഞ വീട്ടിൽ ലക്ഷ്മിദേവി വസിക്കില്ല എന്നും വിശ്വസിക്കപ്പെടുന്നു. അതിനാൽ ലക്ഷ്മിദേവിയെ വരവേൽക്കാൻ വീട്ടിൽ വരുത്തേണ്ട മാറ്റങ്ങളെ കുറിച്ചും നിയമങ്ങളെ കുറിച്ചും ആണ് ഇവിടെ പറയുന്നത്.

ദീപാവലി എന്നാണ്?

ഈ വർഷത്തെ ദീപാവലി ഉത്സവം നവംബർ 8 ഞായറാഴ്ചയാണ് ആഘോഷിക്കുന്നത്. ഈ ദിവസം പ്രദോഷകാലത്തെ ലക്ഷ്മി ദേവിയെയും ഗണപതിയെയും ആരാധിക്കുന്നത് പ്രത്യേക പ്രാധാന്യമുള്ളതായി കണക്കാക്കപ്പെടുന്നു. ലക്ഷ്മി പൂജയ്ക്കുള്ള ശുഭകരമായ സമയം അറിയാം.

ലക്ഷ്മി പൂജയ്ക്ക് ഏറ്റവും നല്ല സമയം: വൈകുന്നേരം 5:54 മുതൽ 7:50 വരെ.

പ്രദോഷകാലം: 5:41 PM മുതൽ 8:17 PM വരെ

അമാവാസി തിഥി ആരംഭിക്കുന്നു: നവംബർ 8, 2026 രാവിലെ 11:28 ന്

അമാവാസി തിഥി അവസാനിക്കുന്നു: നവംബർ 9, 2026 ഉച്ചയ്ക്ക് 12:32 ന്

ദീപാവലിക്ക് മുന്നോടിയായി ഈ വസ്തുക്കൾ വീട്ടിൽ നിന്നും നീക്കം ചെയ്യൂ…

തകർന്നതും പൊട്ടിയതും ആയ വിഗ്രഹങ്ങൾ

നിങ്ങളുടെ വീട്ടിലെ പൂജാമുറിയിൽ ഏതെങ്കിലും വിഗ്രഹങ്ങൾ പൊട്ടുകയോ ഫോട്ടോ പൊട്ടുകയോ ചെയ്തിട്ടുണ്ടെങ്കിൽ അത് തീർച്ചയായും അവിടെ നിന്നും മാറ്റേണ്ടിയിരിക്കുന്നു. അലക്ഷ്യമായി വലിച്ചും കീറിയതിന് പകരം ഏതെങ്കിലും ഒഴുകുന്ന നദിയിൽ അത് ഒഴുക്കി വിടുന്നതാണ് ഏറ്റവും നല്ലത്.

നിലച്ച ക്ലോക്ക്

പ്രവർത്തനരഹിതമായതോ പൊട്ടിയതോ ആയ ക്ലോക്ക് ആണ് നിങ്ങളുടെ വീട്ടിൽ എങ്കിൽ അത് മാറ്റി നല്ലത് വയ്ക്കുക. അല്ലാത്തവ നിങ്ങളുടെ പുരോഗതിക്കും ജീവിതത്തിൽ ഐശ്വര്യത്തിനും തടസ്സമായും നിർഭാഗ്യത്തിന്റെ പ്രതീകമായും ആണ് കണക്കാക്കപ്പെടുന്നത്.

പൊട്ടിയ ഗ്ലാസ് പാത്രങ്ങളും

പൊട്ടിയതോ തകർന്നതായ പാത്രങ്ങൾ പൊട്ടിയ കണ്ണാടികൾ എന്നിവ വീട്ടിൽ സൂക്ഷിക്കരുത്. ഇത് വാസ്തു ദോഷങ്ങളും സാമ്പത്തിക ബുദ്ധിമുട്ടുകളും വർദ്ധിപ്പിക്കും.

പഴയതോ കീറിയതോ ആയ വസ്ത്രങ്ങൾ

പഴയതും നിങ്ങൾ ഉപയോഗിക്കാത്തതുമായ വസ്ത്രങ്ങളെല്ലാം വീട്ടിൽ നിന്നും മാറ്റണം. കാരണം അവ നെഗറ്റീവ് എനർജി വർദ്ധിപ്പിക്കും.

ചെരുപ്പുകളും ഷൂസുകളും

നിങ്ങൾ ധരിക്കാത്തതോ കേടായതോ ആയ ചെരിപ്പുകളും ഷൂസുകളും വീട്ടിൽ നിന്നും മാറ്റുക. കൂടാതെ വീടും പരിസരവും നന്നായി വൃത്തിയാക്കുക.

കാലാവധി കഴിഞ്ഞവ

നിങ്ങളുടെ വീട്ടിൽ അടുക്കളയിൽ കാലഹരണപ്പെട്ട പൊടികൾ മറ്റു സാധനങ്ങൾ കൂടാതെ അനാവശ്യമായ മരുന്നുകൾ എന്നിവയെല്ലാം വീട്ടിൽ നിന്നും ഒഴിവാക്കണം.

കേടായ ഇലക്ട്രോണിക്സ് ഉപകരണങ്ങൾ

നിങ്ങളുടെ വീട്ടിൽ ഒന്നും പൊട്ടിയ ഇലട്രിക്കൽ ഉപകരണങ്ങൾ തകരാറുള്ള ചാർജറുകൾ അല്ലെങ്കിൽ കുടുങ്ങിക്കിടക്കുന്ന മാലിന്യ വയറുകൾ എന്നിവ നീക്കം ചെയ്യുക.

ENGLISH SUMMARY

Only a few days remain until Diwali, the festival of lights. Diwali is considered a symbol of joy, light, and prosperity. On this day, Goddess Lakshmi and Lord Ganesha are worshipped. According to religious belief, Goddess Lakshmi visits every home on the night of Diwali, blessing her devotees with happiness and prosperity.

Follow Us