AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Coconut Grating Tips: ചിരവ ഇല്ലാതെ തേങ്ങ ചിരകാം? ദേ ഈ ഒരു ട്രിക്ക് അറിഞ്ഞിരുന്നാൽ മതി

How To Grate Coconut Easily: പലവിധ സൗകര്യങ്ങൾ ഉണ്ടെങ്കിലും ഇപ്പോഴും മിക്കവീടുകളിലും തേങ്ങ ചിരകുന്ന കാര്യത്തിൽ അല്പം കഠിനമാണ് കാര്യങ്ങൾ. എന്നാൽ ഇനി തേങ്ങ ചിരകാൻ മടിയാണെങ്കിലോ, ചിരകാൻ സമയമില്ലെങ്കിലോ ടെൻഷൻ അടിക്കേണ്ടതില്ല, ചില സൂത്രപ്പണി അറിഞ്ഞിരുന്നാൽ എത്ര കട്ടിയുള്ള തേങ്ങയും പെട്ടെന്ന് ചിരകിയെടുക്കാം. ചിരവയുടെ സഹായമില്ലാതെ മിനിറ്റുകൾക്കുള്ളിൽ തേങ്ങ വളരെ എളുപ്പത്തിൽ ചിരകിയെടുക്കാൻ സഹായിക്കുന്ന അടുക്കള വിദ്യ നോക്കാം.

Neethu Vijayan
Neethu Vijayan | Published: 31 Oct 2026 | 10:41 AM
അടുക്കള കൈകാര്യം ചെയ്യുന്നവർക്ക് ഏറ്റവും മടിയുള്ള ഒന്നാണ് തേങ്ങ ചിരകുക എന്നത്. പലവിധ സൗകര്യങ്ങൾ ഉണ്ടെങ്കിലും ഇപ്പോഴും മിക്കവീടുകളിലും തേങ്ങ ചിരകുന്ന കാര്യത്തിൽ അല്പം കഠിനമാണ് കാര്യങ്ങൾ. എന്നാൽ ഇനി തേങ്ങ ചിരകാൻ മടിയാണെങ്കിലോ, ചിരകാൻ സമയമില്ലെങ്കിലോ ടെൻഷൻ അടിക്കേണ്ടതില്ല, ചില സൂത്രപ്പണി അറിഞ്ഞിരുന്നാൽ എത്ര കട്ടിയുള്ള തേങ്ങയും പെട്ടെന്ന് ചിരകിയെടുക്കാം. ചിരവയുടെ സഹായമില്ലാതെ മിനിറ്റുകൾക്കുള്ളിൽ തേങ്ങ വളരെ എളുപ്പത്തിൽ ചിരകിയെടുക്കാൻ സഹായിക്കുന്ന അടുക്കള വിദ്യ നോക്കാം. (IMAGE CREDIT SOURCE: SOCIAL MEDIA/ UNSPLASH)

1 / 5
ആദ്യം തന്നെ ചെയ്യേണ്ടത് പൊതിച്ച തേങ്ങ അതിൻ്റെ ചിരട്ടയോടെ തന്നെ പുഴുങ്ങിയെടുക്കുക. അത്യാവശ്യം കുറച്ച് സമയമെടുത്ത് തന്നെ പുഴുങ്ങാം. അതിൻ്റെ പുറം ഭാ​ഗം ഒരു ബ്രൗൺ നിറമാകുമ്പോൾ തേങ്ങ വെള്ളത്തിൽ നിന്ന് മാറ്റാം. ശ്രദ്ധിക്കണം ചൂടുള്ളതിനാൽ കൈകൾ പൊള്ളാതെ വേണം തേങ്ങ എടുത്തുമാറ്റാൻ. ശേഷം അല്പം ചൂടോടെ തന്നെ തേങ്ങ പൊട്ടിചെടുക്കാം.

2 / 5
ഇനി തേങ്ങ ചിരകാനായി ആദ്യം തേങ്ങയുടെ ചിരട്ടയിൽ നിന്നും പച്ച തേങ്ങ ചെറിയ കഷ്ണങ്ങളായി വെട്ടിമാറ്റിയെടുക്കുക. അധികം കട്ടിയുള്ള കഷ്ണങ്ങളാക്കാതെ മീഡിയം സൈസിൽ മുറിക്കുന്നതാണ് കൂടുതൽ നല്ലത്. പുഴുങ്ങിയിട്ടുള്ളതിനാൽ പെട്ടെന്ന് തന്നെ തേങ്ങയുടെ മാംസം അടർന്നുവരുകയും ചെയ്യും. മുറിച്ചുവെച്ച ഈ തേങ്ങ കഷ്ണങ്ങൾ മിക്സിയുടെ ചെറിയ ജാറിലേക്ക് ഇടുക.

3 / 5
ശ്രദ്ധിക്കേണ്ട പ്രധാന കാര്യം, മിക്സി ഒരിക്കലും തുടർച്ചയായി കറക്കരുത്. പകരം 'പൾസ്' മോഡിൽ അതായത് ജാറിലെ സ്വിച്ച് ഇട്ട് ഒന്നുരണ്ട് തവണ മാത്രം നിർത്തി നിർത്തി കറക്കി എടുക്കുക. അല്ലാത്തപക്ഷം ജാറിലെ ബ്രേഡിനെ ഇത് കാര്യമായി ബാധിച്ചേക്കാം. കൂടാതെ ഇങ്ങനെ ചെയ്യുമ്പോൾ തേങ്ങ അരഞ്ഞുപോകാതെ, കൃത്യമായി ചിരകിയതുപോലെ തന്നെ പൊടിയായി കിട്ടും. കറികളിലോ പലഹാരങ്ങളിലോ ഉപയോഗിക്കാൻ ഈ തേങ്ങ തികച്ചും അനുയോജ്യമാണ്.

4 / 5
പുഴുങ്ങിയെടുത്ത് മിക്സിയിൽ അടിച്ചെടുക്കുന്നതിനാൽ, ഈ തേങ്ങ എത്ര നാൾ വേണമെങ്കിലും കേടുകൂടാതെ ഫ്രിഡ്ജിൽ സൂക്ഷിക്കാം. അതുപോെലെ മിക്സിയിൽ അടിച്ചെടുത്ത തേങ്ങ അല്പം നേരം ഫാനിൻ്റെ താഴെ വച്ചാൽ അതിലെ ഈർപ്പം മാറി കിട്ടും. ചിരകിയ തേങ്ങ ഈർപ്പമില്ലാത്ത എയർടൈറ്റ് സിപ്പ്‌ലോക്ക് കവറിലോ  വായുകടക്കാത്ത പ്ലാസ്റ്റിക്/ ഗ്ലാസ് പാത്രത്തിലോ ആക്കി ഫ്രീസറിൽ വെക്കുക.

5 / 5
Follow Us