Cleaning Hacks: നിലവിളക്കിൽ ക്ലാവും കരിയും പിടിച്ചോ? പുത്തൻപോലെ തിളക്കമുള്ളതാക്കാൻ ടിപ്സിതാ
How to Clean Nilavilakku: ദിവസവും എണ്ണയിട്ട് തിരി കത്തിക്കുമ്പോൾ വിളക്കുകളിലും പൂജാ പാത്രങ്ങളിലും കരിയും ക്ലാവും പടരുന്നത് വലിയൊരു ബുദ്ധിമുട്ടാണ്. വെറും സോപ്പും വെള്ളവും ഉപയോഗിച്ച് ഉരച്ചുകഴുകിയാൽ ഇവ പെട്ടെന്ന് വൃത്തിയാകില്ല. നിലവിളക്കുകളും പൂജാ പാത്രങ്ങളും സ്വർണം പോലെ വെട്ടിത്തിളക്കാൻ ചില എളുപ്പവഴികൾ നോക്കിയാലോ....

വീടുകളിലും പൂജാമുറികളിലും നിലവിളക്കും മറ്റ് ഓട്ടുപാത്രങ്ങളും കൊളുത്തി പ്രാർത്ഥിക്കുന്നത് നമ്മുടെ സംസ്കാരത്തിന്റെ ഭാഗമാണ്. എന്നാൽ ദിവസവും എണ്ണയിട്ട് തിരി കത്തിക്കുമ്പോൾ വിളക്കുകളിലും പൂജാ പാത്രങ്ങളിലും കരിയും ക്ലാവും പടരുന്നത് വലിയൊരു ബുദ്ധിമുട്ടാണ്. വെറും സോപ്പും വെള്ളവും ഉപയോഗിച്ച് ഉരച്ചുകഴുകിയാൽ ഇവ പെട്ടെന്ന് വൃത്തിയാകില്ല. (Image Credit source: Getty Images)

കെമിക്കലുകൾ ഉപയോഗിക്കുന്നത് പാത്രങ്ങളുടെ തിളക്കം കെടുത്തിയേക്കാം. വീടുകളിൽ എളുപ്പത്തിൽ ലഭ്യമാകുന്ന ചില പ്രകൃതിദത്ത കൂട്ടുകൾ ഉപയോഗിച്ച് യാതൊരു ബുദ്ധിമുട്ടുമില്ലാതെ നിലവിളക്കുകളും പൂജാ പാത്രങ്ങളും സ്വർണം പോലെ വെട്ടിത്തിളക്കാൻ എളുപ്പവഴികൾ നോക്കിയാലോ....

പുളിയും ബേക്കിങ് സോഡയും ചേർന്നുള്ള കൂട്ടാണ് ആദ്യം നിലവിളക്ക് വൃത്തിയാക്കാൻ നിങ്ങളെ സഹായിക്കുന്നത്. 200 ഗ്രാം പുളി, 4 സ്പൂൺ ബേക്കിങ് സോഡ, ആവശ്യത്തിന് ചൂടുവെള്ളം എന്നിവയാണ് ആവശ്യമായ സാധനങ്ങൾ. ആദ്യം പുളിയും ബേക്കിങ് സോഡയും ചൂടുവെള്ളത്തിൽ നന്നായി കുതിർത്തെടുക്കുക. ഈ മിശ്രിതം നിലവിളക്കിലും മറ്റ് ഓട്ടുപാത്രങ്ങളിലും നന്നായി പുരട്ടുക.

5 മിനിറ്റ് അങ്ങനെ തന്നെ വെച്ച ശേഷം ചകിരിയോ സ്‌ക്രബ്ബറോ ഉപയോഗിച്ച് ചെറുതായി ഉരച്ച് കഴുകിക്കളയാം. പാത്രങ്ങളിലെ കരിയും അഴുക്കും പൂർണ്ണമായി മാറി പെട്ടെന്ന് തിളക്കം വരുന്നത് കാണാം. ഇതാണ് ആദ്യത്തെ വഴി. മറ്റൊന്ന് ഇഷ്ടിക്കപ്പൊടിയും നാരങ്ങ നീരും ചേർത്തുള്ള വഴിയാണ്.

അല്പം ഇഷ്ടിക നന്നായി പൊടിച്ചെടുക്കുക. ഇതിലേക്ക് ഒരു ടീസ്പൂൺ നാരങ്ങാനീര് ചേർത്ത് നന്നായി യോജിപ്പിക്കുക. ഈ മിശ്രിതം ഓട്ടുപാത്രങ്ങളിലും വിളക്കുകളിലും തേച്ചുപിടിപ്പിക്കുക. അഞ്ച് മിനിറ്റിനു ശേഷം പാത്രം കഴുകുന്ന സ്ക്രബ്ബർ ഉപയോഗിച്ച് തുടച്ചു വൃത്തിയാക്കാം. വീട്ടിലുള്ള ഈ കൂട്ടുകൾ ഉപയോഗിച്ച് നിങ്ങളുടെ പൂജാ പാത്രങ്ങൾ പുതിയതുപോലെ എപ്പോഴും തിളക്കമുള്ളതാക്കി മാറ്റാവുന്നതാണ്.