അടുക്കളയിലെ ടൈലുകൾ മങ്ങി തുടങ്ങിയോ? വെട്ടിത്തിളങ്ങും ഇവയുണ്ടെങ്കിൽ | How to clean grimy Kitchen tiles, Try these natural tricks that really work Malayalam news - Malayalam Tv9

Kitchen Cleaning Tips: അടുക്കളയിലെ ടൈലുകൾ മങ്ങി തുടങ്ങിയോ? വെട്ടിത്തിളങ്ങും ഇവയുണ്ടെങ്കിൽ

Published: 

24 Aug 2025 20:26 PM

Kitchen Cleaning Tips And Tricks: കാണുമ്പോൾ നല്ല ഭം​ഗിയും വൃത്തിയും തോന്നാനാണ് മോഡേർൺ രീതിയിൽ വീടിനുള്ളിലെ ഇൻ്റീരിയർ പണിയുന്നത്. എന്നാൽ അടുക്കളിയിലുള്ള ടൈൽ വൃത്തിയായിരിക്കണമെങ്കിൽ കുറച്ച് ബുദ്ധിമുട്ടാണ്. കറികളുടെയും പൊടികളുടെയും എല്ലാം കറ അതിലുണ്ടാകും.

1 / 5ഇന്നത്തെ കാലത്തെ മിക്ക വീടുകളിലും ടൈലാണ്. തറയിലും അടുക്കളിയിലെ സ്ലാബുകളും ഉൾപ്പെടെ ടൈൽ പാകിയിരിക്കുകയാണ്. കാണുമ്പോൾ നല്ല ഭം​ഗിയും വൃത്തിയും തോന്നാനാണ് മോഡേർൺ രീതിയിൽ വീടിനുള്ളിലെ ഇൻ്റീരിയർ പണിയുന്നത്. എന്നാൽ അടുക്കളിയിലുള്ള ടൈൽ വൃത്തിയായിരിക്കണമെങ്കിൽ കുറച്ച് ബുദ്ധിമുട്ടാണ്. കറികളുടെയും പൊടികളുടെയും എല്ലാം കറ അതിലുണ്ടാകും. (Image Credits: Unsplash)

ഇന്നത്തെ കാലത്തെ മിക്ക വീടുകളിലും ടൈലാണ്. തറയിലും അടുക്കളിയിലെ സ്ലാബുകളും ഉൾപ്പെടെ ടൈൽ പാകിയിരിക്കുകയാണ്. കാണുമ്പോൾ നല്ല ഭം​ഗിയും വൃത്തിയും തോന്നാനാണ് മോഡേർൺ രീതിയിൽ വീടിനുള്ളിലെ ഇൻ്റീരിയർ പണിയുന്നത്. എന്നാൽ അടുക്കളിയിലുള്ള ടൈൽ വൃത്തിയായിരിക്കണമെങ്കിൽ കുറച്ച് ബുദ്ധിമുട്ടാണ്. കറികളുടെയും പൊടികളുടെയും എല്ലാം കറ അതിലുണ്ടാകും. (Image Credits: Unsplash)

2 / 5

പക്ഷേ ചില പൊടികൈകളിലൂടെ അവയെല്ലാം നീക്കം ചെയ്യാൻ സാധിക്കും. എങ്ങനെയാണെന്ന് നമുക്ക് നോക്കാം. തറയും ഉപകരണങ്ങളും വൃത്തിയാക്കാൻ പലരും ഉപയോ​ഗിക്കുന്ന ഒന്നാണ് ബേക്കിംഗ് സോഡ. മൂന്ന് ടേബിൾസ്പൂൺ ബേക്കിംഗ് സോഡ ആവശ്യത്തിന് വെള്ളവുമായി കലർത്തി പേസ്റ്റ് രൂപത്തിലാക്കുക. കറ പുരണ്ട ഭാഗങ്ങളിൽ നേരിട്ട് പുരട്ടി 10–15 മിനിറ്റ് നേരം വയ്ക്കുക. തുടർന്ന് ഒരു സ്പോഞ്ച് അല്ലെങ്കിൽ ബ്രഷ് ഉപയോഗിച്ച് സൗമ്യമായി ഉരയ്ക്കുക. ടൈലിൻ്റെ പ്രതലത്തിന് കേടുപാടുകൾ വരുത്താതെ തന്നെ എണ്ണമയം നീക്കം ചെയ്യുന്നു. (Image Credits: Unsplash)

3 / 5

വിനാഗിരി ഒരു പ്രകൃതിദത്ത ആസിഡാണ്, ഇത് ഗ്രീസും മറ്റ് കറകളും മിനിറ്റുകൾക്കുള്ളിൽ ഇല്ലാതാക്കുന്നു. ഒരു സ്പ്രേ കുപ്പിയിൽ വിനാഗിരിയും ചെറുചൂടുള്ള വെള്ളവും തുല്യ അളവിൽ കലർത്തുക. ടൈലുകളിൽ ഇത് സ്പ്രേ ചെയ്ത് 5–10 മിനിറ്റ് നേരം വയ്ക്കുക. ശേഷം ഒരു തുണി ഉപയോഗിച്ച് തുടയ്ക്കുക. വൃത്തിയാക്കുന്നതിന് ഒപ്പം ഇത് അണുവിമുക്തമാക്കുകയും ചെയ്യുന്നു. (Image Credits: Unsplash)

4 / 5

നാരങ്ങയുടെ സ്വാഭാവിക അസിഡിറ്റിയും ഉപ്പിന്റെ തരിയും ചേരുമ്പോൾ ടൈലിലെ അഴുക്ക് പമ്പ കടക്കും. ഒരു നാരങ്ങ പകുതിയായി മുറിച്ച് ഉപ്പിൽ മുക്കി എണ്ണമയമുള്ള ടൈലുകളിൽ നേരിട്ട് സ്‌ക്രബ് ചെയ്യുക. നിങ്ങൾക്ക് നാരങ്ങയുടെ നീര് പിഴിഞ്ഞ് ഉപ്പുമായി കലർത്തി ഒരു സ്പോഞ്ച് ഉപയോഗിച്ചും പുരട്ടാം. കഴുകുന്നതിനുമുമ്പ് കുറച്ച് മിനിറ്റ് നേരം വയ്ക്കുക. ശേഷം ചെറുചൂടുള്ള വെള്ളത്തിൽ കഴുകുക. നല്ലൊരു സു​ഗന്ധവും ലഭിക്കും. (Image Credits: Unsplash)

5 / 5

കറികളുടെ കറ കളയാൻ ബേക്കിംഗ് സോഡയും വിനാഗിരിയും ചേർത്ത പേസ്റ്റിൽ പഴയ ടൂത്ത് ബ്രഷ് മുക്കി ‍ടൈലൽ നന്നായി ഉരയ്ക്കുക. വർഷങ്ങളോളം അതിൽ അടിഞ്ഞു കൂടിയ അഴുക്ക് വരെ നീക്കം ചെയ്യാൻ ഈ രീതി സഹായിക്കുന്നു. വെള്ളം ഉപയോഗിച്ച് കഴുകി തുടയ്ക്കുക. നല്ല തിളങ്ങുന്ന വൃത്തിയുള്ള ടൈൽ നിങ്ങൾക്ക് കാണാം. (Image Credits: Unsplash)

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും