സവാള ഏത് ഭാഗത്ത് നിന്ന് അരിഞ്ഞു തുടങ്ങണം? കണ്ണുനീർ വരില്ല, സമയവും ലാഭിക്കാം | How to Cut Onions Without Tears, Easy kitchen trick to chop onions without watery eyes Malayalam news - Malayalam Tv9

Kitchen Hacks: സവാള ഏത് ഭാഗത്ത് നിന്ന് അരിഞ്ഞു തുടങ്ങണം? കണ്ണുനീർ വരില്ല, സമയവും ലാഭിക്കാം

Published: 

25 Nov 2026 | 12:06 PM

Onion Cutting Hack Without Tears: സവാളയിലെ കോശങ്ങൾ മുറിയുമ്പോൾ പുറത്തുവരുന്ന സൾഫർ സംയുക്തങ്ങൾ വായുവിലൂടെ കണ്ണിലെ ഈർപ്പവുമായി ചേരുമ്പോഴാണ് കണ്ണ് നീറുന്നത്. എന്നാൽ മുറിക്കുന്ന രീതിയിലും ഏത് ഭാഗത്ത് നിന്ന് തുടങ്ങണം എന്നതിലും ചെറിയൊരു മാറ്റം വരുത്തിയാൽ കണ്ണുനീർ കുറയ്ക്കാനും സമയം ലാഭിക്കാനും സാധിക്കും. ഇത്തരം രീതിയിൽ സവാള അരിയുകയാണെങ്കിൽ ഉറപ്പായും നിങ്ങൾക്ക് കണ്ണ് നിറയാതെ അരിയാനും അതുപോലെ തന്നെ അടുക്കളയിൽ സമയം ലാഭിക്കാനും സാധിക്കും.

1 / 5
സവാള മുറിക്കുമ്പോൾ കണ്ണ് നീറുന്നതും വെള്ളം വരുന്നതും പാചകം ചെയ്യുന്നവർ നേരിടുന്ന നിത്യസംഭവമാണ്. സവാളയിലെ കോശങ്ങൾ മുറിയുമ്പോൾ പുറത്തുവരുന്ന സൾഫർ സംയുക്തങ്ങൾ വായുവിലൂടെ കണ്ണിലെ ഈർപ്പവുമായി ചേരുമ്പോഴാണ് കണ്ണ് നീറുന്നത്. എന്നാൽ മുറിക്കുന്ന രീതിയിലും ഏത് ഭാഗത്ത് നിന്ന് തുടങ്ങണം എന്നതിലും ചെറിയൊരു മാറ്റം വരുത്തിയാൽ കണ്ണുനീർ കുറയ്ക്കാനും സമയം ലാഭിക്കാനും സാധിക്കും. (Image Credit Source: Unsplash)

2 / 5
വേരിന്റെ ഭാഗം ഒടുവിലേക്ക്: സവാളയുടെ വേരുള്ള ഭാഗത്താണ് സൾഫർ സംയുക്തങ്ങൾ കൂടുതലായി കേന്ദ്രീകരിച്ചിരിക്കുന്നത്. സവാള രണ്ടായി മുറിക്കുമ്പോൾ വേരിന്റെ ഭാഗം ഒഴിവാക്കാതെ നിലനിർത്തി, മുകൾ ഭാഗത്ത് നിന്ന് അരിഞ്ഞു തുടങ്ങുന്നതാണ് നല്ലത്. ഇങ്ങനെ ചെയ്താൽ ഉറപ്പായും കണ്ണ് എരിയുന്നത് നിങ്ങൾ ഒരു പരിധി വരെ കുറയ്ക്കാനാകും.

3 / 5
വേരിന്റെ ഭാഗം പിടിച്ച് അരിയുക: പകുതി മുറിച്ച സവാളയുടെ വേരിൻ്റെ ഭാഗം വിരലുകൾ കൊണ്ട് പിടിച്ച്, വേരിലേക്ക് പൂർണ്ണമായി മുറിച്ചു ചെല്ലാതെ അരിയുമ്പോൾ സൾഫർ പുറത്തേക്ക് പടരുന്നത് കുറയും. ഒടുവിൽ വേരിന്റെ ചെറിയ ഭാഗം മാത്രം മാറ്റി അരിഞ്ഞെടുക്കാവുന്നതാണ്. സവാളയുടെ അരികുകൾ കൃത്യമായി പിടിച്ച് അരിയുന്നതിലൂടെ കഷ്ണങ്ങൾ ഒരേ വലിപ്പത്തിൽ വേഗത്തിൽ ലഭിക്കുകയും അടുക്കളയിലെ സമയം ലാഭിക്കുകയും ചെയ്യാം.

4 / 5
മൂർച്ച കുറഞ്ഞ കത്തി ഉപയോഗിക്കുമ്പോൾ സവാളയുടെ കോശങ്ങൾ കൂടുതൽ ചതയുകയും നീര് കൂടുതൽ പുറത്തുവരുകയും ചെയ്യും. നല്ല മൂർച്ചയുള്ള കത്തി ഉപയോഗിക്കുക. അരിയുന്നതിന് 15–20 മിനിറ്റ് മുൻപ് സവാള ഫ്രിഡ്ജിൽ വെക്കുകയോ തണുത്ത വെള്ളത്തിൽ കഴുകുകയോ ചെയ്യുന്നത് നീര് വായുവിൽ പടരുന്നതിന്റെ വേഗത കുറയ്ക്കും. ഇതിലൂടെ കണ്ണ് എരിയുന്നതും തടയാനാകും.

5 / 5
അടുക്കളയിലെ ഫാൻ അല്ലെങ്കിൽ എക്സ്ഹോസ്റ്റ് ഓൺ ചെയ്ത് വെക്കുന്നത് സവാളയിലെ നീര് കണ്ണിലേക്ക് എത്താതെ മാറാൻ സഹായിക്കും. ഇത്തരം രീതിയിൽ സവാള അരിയുകയാണെങ്കിൽ ഉറപ്പായും നിങ്ങൾക്ക് കണ്ണ് നിറയാതെ അരിയാനും അതുപോലെ തന്നെ അടുക്കളയിൽ സമയം ലാഭിക്കാനും സാധിക്കും. ഇനി സവാള അരിയുമ്പോൾ ഈ വിദ്യകൾ ഒന്ന് പരീക്ഷിച്ച് നോക്കൂ.

Loading...
Unable to load recommendations.
Follow Us
കാൽസ്യവും ഇരുമ്പും കോരിയെടുക്കാം! ചീര പച്ചടി മാത്രം മതി
നാരങ്ങ നീരിൽ തേൻ ചേർത്ത് കഴിച്ചാൽ! ​ഗുണമറിഞ്ഞാൽ ഞെട്ടും
റൈഡേഴ്സിന്റെ ഇഷ്ട മോഡൽ -ഹീറോ എക്സ്പൾസ് 200
ഹോണർ മാജിക് 9 പ്രോ മാക്സ്: 8000mAh ബാറ്ററി, രണ്ട് 200MP ക്യാമറ
ഹാർദിക് പാണ്ഡ്യ ഇനി പഞ്ചാബിൻ്റെ ക്യാപ്റ്റനാകുമോ?
Gold Rate Today: വില കുറഞ്ഞു, എങ്കിലും 1 ലക്ഷം കൊടുക്കണം
ചോറുണ്ണാൻ ഇരുന്നയാളുടെ അടുത്തിരുന്നുണ്ണുന്നത്
Viral Video| ഇത്രയും ധൈര്യം ചാൾസ് ശോഭരാജിനുണ്ടോ