Ginger Chutney Recipe: നാവിൻതുമ്പിൽ രുചിയൂറും ഇഞ്ചി ചട്ണി! വീട്ടിൽ എളുപ്പത്തിൽ തയ്യാറാക്കാം
Ginger Chutney Recipe In Malayalam: ദോശ, ഇഡ്ഡലി, ഊത്തപ്പം, അപ്പം തുടങ്ങി പ്രഭാതഭക്ഷണങ്ങൾക്കൊപ്പവും ഊണിനൊപ്പവും ഒരുപോലെ ചേരുന്ന രുചികരമായ വിഭവമാണ് ഇഞ്ചി ചട്ണി. അല്പം എരിവും പുളിയും മധുരവും ഒത്തുചേരുന്ന ഈ ചട്ണി വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ തയ്യാറാക്കാം. ദഹനത്തിന് സഹായിക്കുന്നതിനൊപ്പം ഭക്ഷണത്തിന് പുത്തൻ രുചി നൽകാനും ഇത് ഉത്തമമാണ്. വളരെ എളുപ്പത്തിൽ ഇതെങ്ങനെ തയ്യാറാക്കാമെന്ന് നമുക്ക് നോക്കിയാലോ.
രാവിലത്തെ പ്രഭാത ഭക്ഷണത്തിനും ഉച്ചയ്ക്കത്തെ ചോറിനും അതുപോലെ തന്നെ വൈകിട്ടത്തേക്കും ഒരു കറി കിട്ടിയാൽ എങ്ങനെയുണ്ടാകും. ദോശ, ഇഡ്ഡലി, ഊത്തപ്പം, അപ്പം തുടങ്ങി പ്രഭാതഭക്ഷണങ്ങൾക്കൊപ്പവും ഊണിനൊപ്പവും ഒരുപോലെ ചേരുന്ന രുചികരമായ വിഭവമാണ് ഇഞ്ചി ചട്ണി. അല്പം എരിവും പുളിയും മധുരവും ഒത്തുചേരുന്ന ഈ ചട്ണി വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ തയ്യാറാക്കാം. ദഹനത്തിന് സഹായിക്കുന്നതിനൊപ്പം ഭക്ഷണത്തിന് പുത്തൻ രുചി നൽകാനും ഇത് ഉത്തമമാണ്. വളരെ എളുപ്പത്തിൽ ഇതെങ്ങനെ തയ്യാറാക്കാമെന്ന് നമുക്ക് നോക്കിയാലോ.
ALSO READ: ഹോട്ടൽ സ്റ്റൈൽ ഫ്രൈഡ് റൈസ് വീട്ടിലുണ്ടാക്കാം; പാചകത്തിലെ രഹസ്യങ്ങൾ
ആവശ്യമായ ചേരുവകൾ
എണ്ണ
മല്ലിയില
ഉഴുന്ന് പരിപ്പ്
കടല പരിപ്പ്
ജീരകം
ഇഞ്ചി
വെളുത്തുള്ളി
ഉണക്ക മുളക്
പുളി
ഉപ്പ്
കടുക്
കറിവേപ്പില
കായം പൊടി (ഹിംഗ്)
ശർക്കര
തയ്യാറാക്കുന്ന വിധം
ആദ്യം തന്നെ ഇഞ്ചിയുടെ തൊലി കളഞ്ഞ് ചെറിയ കഷ്ണങ്ങളായി മുറിക്കുക. ഒരു പാനിൽ അല്പം എണ്ണ ചൂടാക്കുക. എണ്ണ ചൂടായി വരുമ്പോൾ മല്ലി, ഉഴുന്നപരിപ്പ്, കടലപ്പരിപ്പ്, ജീരകം എന്നിവ ചേർത്ത് വറുക്കുക. കരിഞ്ഞുപോകാതെ പ്രത്യേകം ശ്രദ്ധിക്കണം. ഇതിലേക്ക് അരിഞ്ഞുവെച്ച ഇഞ്ചി, വെളുത്തുള്ളി, ഉണക്കമുളക്, പുളി, ഉപ്പ് എന്നിവ ചേർക്കുക. തീ കുറച്ചുവെച്ച്, ഇഞ്ചിയുടെ പച്ചമണം മാറുന്നത് വരെ എല്ലാം നന്നായി വഴറ്റിയെടുക്കുക.
വറുത്തെടുത്ത ചേരുവകൾ നന്നായി തണുക്കാൻ അനുവദിക്കുക. തണുത്ത ശേഷം ഇവ ഒരു മിക്സിയിൽ ഇട്ട് കട്ടിയുള്ള ചട്ണി രൂപത്തിൽ അരച്ചെടുക്കുക. അരച്ചെടുത്ത ശേഷം മറ്റൊരു പാത്രത്തിൽ എണ്ണ ചൂടാക്കി കടുക്, കറിവേപ്പില എന്നിവ താളിക്കുക. ഇതിലേക്ക് അരച്ചുവെച്ച ഇഞ്ചി, കായപ്പൊടി, ശർക്കര എന്നിവ ചേർക്കുക. തീ കുറച്ചുവെച്ച്, ചട്ണി നന്നായി കുറുകി എണ്ണ തെളിഞ്ഞുവരുന്നത് വരെ 7 മുതൽ 8 മിനിറ്റ് വരെ വഴറ്റുക. രുചികരമായ ചട്ണി റെഡി.
ചട്ണി ആദ്യം നന്നായി തണുക്കാൻ അനുവദിക്കണം. അതിനുശേഷം, ഈർപ്പമില്ലാത്ത ഒരു ഗ്ലാസ് ജാറിലോ വായു കടക്കാത്ത പാത്രത്തിലോ സൂക്ഷിക്കുക. ചട്ണി എടുക്കുമ്പോൾ നനഞ്ഞ സ്പൂൺ ഉപയോഗിക്കുന്നത് ഒഴിവാക്കണം. ഇങ്ങനെ ചെയ്താൽ ചട്ണി ദീർഘകാലം കേടുകൂടാതെയിരിക്കും. ഒരിക്കൽ തയ്യാറാക്കി വെച്ചാൽ ആഴ്ചകളോളമോ, അല്ലെങ്കിൽ രണ്ടു മാസം വരെ പോലുമോ ഇത് ഉപയോഗിക്കാം.
ഇത് രാവിലെ പാചകം ചെയ്യുന്നതിലുള്ള തിരക്കും സമ്മർദ്ദവും ഗണ്യമായി കുറയ്ക്കാൻ സഹായിക്കും. ചൂടുള്ള ചോറിൽ അല്പം നെയ്യോ എള്ളെണ്ണയോ ചേർത്ത് ഈ ചട്ണി കൂട്ടി കഴിക്കാവുന്നതാണ്. ഇഞ്ചിയിലടങ്ങിയ ഘടകങ്ങൾ ദഹനം മെച്ചപ്പെടുത്താൻ സഹായിക്കും. ഇഞ്ചിയുടെ എരിവിനൊപ്പം പുളിയും ചെറിയൊരു മധുരവും ചേരുമ്പോൾ ചട്ണിക്ക് പ്രത്യേക രുചി ലഭിക്കും.
English Summary:
Morning cooking is a big challenge for many working people. Make delicious, tangy, and easy ginger chutney at home for dosa, idli, and meals with simple ingredients and quick steps.