AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

November Upcoming Movies: ചാക്കോച്ചന്റെ ഹെയിൽ മേരി മുതൽ സന്ദീപിന്റെ കോസ്മിക് സാംസൺ വരെ, നവംബർ അവസാന വാര റിലീസുകൾ

November Upcoming Movies Malayalam: സിനിമ പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന ഒന്നിലധികം ചിത്രങ്ങൾ നവംബർ മാസത്തിൽ ഇനിയും തിയേറ്ററിൽ എത്താൻ ഉണ്ട്. നവംബർ അവസാന ആഴ്ചയിൽ മലയാളികളുടെ പ്രിയതാരം കുഞ്ചാക്കോ ബോബന്റെ ഉൾപ്പെടെയുടെ സിനിമകളാണ് തിയേറ്ററിൽ റിലീസിന് എത്തുന്നത്. ആ ചിത്രങ്ങൾ ഏതൊക്കെയെന്നും എന്നാണ് റിലീസ് തീയതി എന്നും നോക്കാം.

Amal KV
Amal KV | Published: 24 Nov 2026 | 09:36 PM
കുഞ്ചാക്കോ ബോബൻ നായകനായ ഹെയിൽ മേരി, ജോമോൻ ജ്യോതിർ  പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന പ്രേം പാറ്റ, യുവതാരമായ സന്ദീപ് പ്രദീപ്  നായകനായി എത്തുന്ന കോസ്മിക് സാംസൺ  തുടങ്ങിയ ചിത്രങ്ങളാണ് നവംബർ അവസാനവാരത്തിൽ റിലീസിന് ഒരുങ്ങുന്ന  പ്രധാന മലയാള ചിത്രങ്ങൾ. ( Image Credit Source Social Media)

1 / 5
ഹെയിൽ മേരി : കുഞ്ചാക്കോ ബോബൻ നായകനായ ഹേയിൽ മേരി എന്ന സിനിമ നവംബർ 26നാണ് തിയേറ്ററുകളിൽ എത്തുന്നത്. സുരാജ് വെഞ്ഞാറമൂട്, വിനയ് ഫോർട്ട്, അനു സിത്താര, സുഹാസിനി തുടങ്ങിയ താരങ്ങളാണ് സിനിമയിൽ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വിഷ്ണു പുരവികുമാർ സംവിധാനം ചെയ്യുന്ന ചിത്രം ക്രൈം ഡ്രാമ എന്ന നിലയിലാണ് ഒരുക്കിയിരിക്കുന്നത്.

2 / 5
പ്രേം പാറ്റ:  ജോമോൻ ജ്യോതിർ  പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന  കോമഡി റൊമാന്റിക് ചിത്രമാണ്  പ്രേം പാറ്റ.    ആമിർ പള്ളിക്കൽ  സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് ലിജേഷ് കുമാർ ആണ്. സൈജു, കുറുപ്പ് അനുശ്രീ, രാജേഷ് മാധവൻ, സഞ്ജു ശിവറാം തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നവംബർ 27നാണ് സിനിമ തിയേറ്ററുകളിൽ എത്തുന്നത്.

3 / 5
കോസ്മിക് സാംസൺ: യുവതാരമായ സന്ദീപ് പ്രദീപ്  നായകനായി എത്തുന്ന ഫാന്റസി ആക്ഷൻ സിനിമയാണ് കോസ്മിക് സാംസൺ.  പാക്കളം എന്ന  ചിത്രത്തിനു ശേഷം  സന്ദീപ്  വീണ്ടും ഫാന്റസി സിനിമയുടെ ഭാഗമാകുന്നു എന്നതും ആകാംക്ഷ ജനിപ്പിക്കുന്നു. മിയ ജോർജ്, മുകേഷ്, തുടങ്ങിയ  താരങ്ങൾ പ്രധാന വേഷത്തിൽ എത്തുന്ന സിനിമ സംവിധാനം ചെയ്തിരിക്കുന്നത് അബിജിത്ത് ജോസഫ് ആണ്.

4 / 5
 അതേസമയം  നിലവിൽ   തിയേറ്ററുകളിൽ റിലീസായി പ്രദർശനം തുടരുന്ന സിനിമകളിലേക്ക് വന്നാൽ  ബാച്ചിലർ പാർട്ടി ഡ്യുക്സ് ആണ് ഏറ്റവും ഒടുവിൽ  ഉണ്ടായ  മലയാളത്തിലെ മേജർ റിലീസ്. ഇതോടൊപ്പം മമ്മൂട്ടി പ്രധാന വേഷത്തിലെത്തിയ  തമിഴ് ചിത്രം  ഓമും  രാമായണവും തിയേറ്ററുകളിൽ പ്രദർശനം നടത്തിവരിക്കുകയാണ്.

5 / 5
Follow Us