Attukal pongala 2027: ആറ്റുകാൽ പൊങ്കാലയ്ക്ക് സ്റ്റീൽ അടുപ്പ് വേണ്ട; ചുടുകല്ല് മാറ്റില്ലെന്ന് ക്ഷേത്രം ട്രസ്റ്റ് അധികൃതർ വ്യക്തമാക്കി
Attukal pongala 2027: ഒരു ആശയവുമായി സ്റ്റീൽ അടുപ്പിന്റെ നിർമ്മാതാക്കൾ സമീപിച്ചപ്പോൾ തന്നെ അതിനോടുള്ള വിയോജിപ്പ് വ്യക്തമാക്കിയിരുന്നു എന്നും ക്ഷേത്രം ട്രസ്റ്റ് സെക്രട്ടറി അറിയിച്ചു. പരമ്പരാഗതമായ അടുപ്പിനെ ഇല്ലാതാക്കുന്ന ഈ നീക്കത്തെിനോട് യോജിക്കില്ല എന്നും അവർ വ്യക്തമാക്കി. മലിനീകരണ പ്രശ്നം ആണ് ഇപ്പോൾ ചുടുകല്ല് ഉപേക്ഷിക്കാൻ പ്രോത്സാഹിപ്പിക്കുന്നത് എന്നുണ്ടെങ്കിൽ അത് ഇല്ലാതാക്കാനുള്ള മറ്റു മാർഗ്ഗങ്ങൾ........
തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്ക്ക് ഉപയോഗിച്ചുവന്നിരുന്ന ചുടുകല്ലുകൾക്ക് പകരം കമ്പി കൊണ്ടുള്ള സ്ഥിരം അടുപ്പുകൾ ഉപയോഗിക്കുന്നതിന്റെ സാധ്യത കഴിഞ്ഞദിവസം തിരുവനന്തപുരം മേയർ വിവി രാജേഷ് മുന്നോട്ടുവച്ചിരുന്നു. എന്നാൽ ഇതിനെതിരെ രംഗത്തെത്തിരിക്കുകയാണ് ക്ഷേത്രം ട്രസ്റ്റ് അധികൃതർ. പൊങ്കാല അടുപ്പ് കൂട്ടാൻ ചുടു കല്ല് മാത്രമേ ഉപയോഗിക്കാൻ സാധിക്കുകയുള്ളൂ എന്നും സ്റ്റീൽ അടുപ്പുകൾ വേണ്ട എന്നും ക്ഷേത്രം അധികൃതർ വ്യക്തമാക്കി.
ഈ നീക്കത്തെിനോട് യോജിക്കില്ല…
ഇത്തരം ഒരു ആശയവുമായി സ്റ്റീൽ അടുപ്പിന്റെ നിർമ്മാതാക്കൾ സമീപിച്ചപ്പോൾ തന്നെ അതിനോടുള്ള വിയോജിപ്പ് വ്യക്തമാക്കിയിരുന്നു എന്നും ക്ഷേത്രം ട്രസ്റ്റ് സെക്രട്ടറി അറിയിച്ചു. പരമ്പരാഗതമായ അടുപ്പിനെ ഇല്ലാതാക്കുന്ന ഈ നീക്കത്തെിനോട് യോജിക്കില്ല എന്നും അവർ വ്യക്തമാക്കി. മലിനീകരണ പ്രശ്നം ആണ് ഇപ്പോൾ ചുടുകല്ല് ഉപേക്ഷിക്കാൻ പ്രോത്സാഹിപ്പിക്കുന്നത് എന്നുണ്ടെങ്കിൽ അത് ഇല്ലാതാക്കാനുള്ള മറ്റു മാർഗ്ഗങ്ങൾ സ്വീകരിക്കണമെന്നും ക്ഷേത്രം ട്രസ്റ്റ് അറിയിച്ചു.
ALSO READ:‘ഒരു ഭക്തനെയും തിരിച്ചയക്കില്ല’; റദ്ദാക്കിയ വിർച്വൽ ക്യൂ സ്ലോട്ടുകൾ 8 മണിക്കൂറിന് ശേഷം ലഭ്യമാകും
പുകയും പൊടിയും കുറയ്ക്കാൻ ആകുമെന്നും…
അതേസമയം ചുടുകല്ല് ഉപയോഗിച്ച് അടുപ്പുണ്ടാക്കിയ ശേഷം ഇത് നീക്കം ചെയ്യുന്നതിന് വലിയ രീതിയിലുള്ള തുകയാണ് ചെലവാകുന്നതെന്നാണ് മേയർ പറയുന്നത്. പൊങ്കാലയ്ക്ക് ചുടുകല്ലുകൊണ്ടുള്ള അടുപ്പുകൾ പരമാവധി ഒഴിവാക്കണമെന്നായിരുന്നു മേയറുടെ നിർദ്ദേശം. ഇക്കാര്യത്തിൽ ഘട്ടം ഘട്ടമായി ഒരു മാറ്റം കൊണ്ടുവരാനാണ് ശ്രമിക്കുന്നത് എന്ന് മേയർ പറഞ്ഞു.
കമ്പി കൊണ്ടുള്ള സ്ഥിരം അടുപ്പുകൾ ഉപയോഗിക്കുന്നതിലൂടെ പുകയും പൊടിയും കുറയ്ക്കാൻ ആകുമെന്നും ഇതിലൂടെ മാലിന്യ പ്രശ്നം ലഘൂകരിക്കാൻ സാധിക്കുമെന്നുമാണ് തിരുവനന്തപുരത്ത് കോർപ്പറേഷൻ വിലയിരുത്തുന്നത്. എന്നാൽ ഈ നീക്കത്തോട് ഒരു കാരണവശാലും യോജിക്കില്ല എന്ന സമീപനമാണ് ക്ഷേത്രം ട്രസ്റ്റിന്റെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത്.
ENGLISH SUMMARY
Thiruvananthapuram Mayor V.V. Rajesh recently proposed the possibility of using permanent metal stoves instead of the traditional bricks used for the Attukal Pongala ritual. However, the temple trust authorities have opposed this suggestion, clarifying that only bricks may be used to set up the hearths for the Pongala, and that steel stoves are not acceptable.