Weight Gain Tips: സൈസ് സീറോയിൽ നിന്ന് പെർഫെക്റ്റ് ബോഡിയിലേക്ക്! മരുന്നില്ലാതെ തടി കൂട്ടാൻ ഈ ഒറ്റ വിദ്യ ധാരാളം
How To Gain Weight Naturally: എല്ലുകളുടെ ആരോഗ്യത്തിന് ആവശ്യമായ കാൽസ്യം, രക്തക്കുറവ് പരിഹരിക്കാൻ സഹായിക്കുന്ന ഇരുമ്പ്, ഹൃദയാരോഗ്യത്തിന് ഉത്തമമായ പൊട്ടാസ്യം എന്നിവയും ഇതിൽ ധാരാളമുണ്ട്. ദഹനം മെച്ചപ്പെടുത്തുന്നതിനും പോഷകങ്ങൾ ശരീരം ശരിയായി ആഗിരണം ചെയ്യുന്നതിനും ഈന്തപ്പഴത്തിൽ അടങ്ങിയിരിക്കുന്ന നാരുകൾ സഹായിക്കുന്നു.

ഓട്ടപ്പാച്ചിലുകൾ നിറഞ്ഞ ഇന്നത്തെ ജീവിതശൈലിയിൽ പലപ്പോഴും നമ്മൾ വിട്ടുവീഴ്ച ചെയ്യുന്നത് സ്വന്തം ഭക്ഷണകാര്യത്തിലാണ്. സമയത്തിന് ഭക്ഷണം കഴിക്കാതിരിക്കുന്നതും അമിതമായ മാനസിക സമ്മർദ്ദവും ഒടുവിൽ ചെന്നെത്തിക്കുന്നത് അമിതമായ ക്ഷീണത്തിലേക്കും ശരീരഭാരം കുറയുന്നതിലേക്കുമാണ്. (Image Credits: Getty Images)

നഷ്ടപ്പെട്ട ആരോഗ്യവും കരുത്തും തിരിച്ചുപിടിക്കാൻ രാസവസ്തുക്കൾ നിറഞ്ഞ മരുന്നുകൾക്ക് പിന്നാലെ പോകുന്നതിനേക്കാൾ സുരക്ഷിതം ആയുർവേദത്തിലും നമ്മുടെ പരമ്പരാഗത വീട്ടുവൈദ്യങ്ങളിലും ഒളിഞ്ഞിരിക്കുന്ന പ്രകൃതിദത്ത മാർഗ്ഗങ്ങളാണ്. അത്തരത്തിൽ ആരോഗ്യകരമായി വണ്ണം വെക്കാൻ സഹായിക്കുന്ന ഒരു പൊടികൈ നമുക്ക് നോക്കിയാലോ.

ആരോഗ്യകരമായി ശരീരഭാരം വർദ്ധിപ്പിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഉണങ്ങിയ ഈന്തപ്പഴത്തെക്കാൾ മികച്ച മറ്റൊരു പ്രതിവിധിയില്ല എന്ന് തന്നെ പറയാം. ഗ്ലൂക്കോസ്, ഫ്രക്ടോസ്, സുക്രോസ് എന്നിവയാൽ സമ്പന്നമായതിനാൽ ഇത് ശരീരത്തിന് പെട്ടെന്ന് ഊർജ്ജം നൽകുകയും കലോറി വർദ്ധിപ്പിക്കാൻ സഹായിക്കുകയും ചെയ്യുന്നു.

എല്ലുകളുടെ ആരോഗ്യത്തിന് ആവശ്യമായ കാൽസ്യം, രക്തക്കുറവ് പരിഹരിക്കാൻ സഹായിക്കുന്ന ഇരുമ്പ്, ഹൃദയാരോഗ്യത്തിന് ഉത്തമമായ പൊട്ടാസ്യം എന്നിവയും ഇതിൽ ധാരാളമുണ്ട്. ദഹനം മെച്ചപ്പെടുത്തുന്നതിനും പോഷകങ്ങൾ ശരീരം ശരിയായി ആഗിരണം ചെയ്യുന്നതിനും ഈന്തപ്പഴത്തിൽ അടങ്ങിയിരിക്കുന്ന നാരുകൾ സഹായിക്കുന്നു.

പ്രോട്ടീനും മറ്റ് അവശ്യ ധാതുക്കളും അടങ്ങിയതിനാൽ പേശികൾക്ക് ബലം നൽകാനും പുഷ്ടിപ്പെടുത്താനും ഉണങ്ങിയ ഈന്തപ്പഴം മികച്ചതാണ്. രാത്രിയിൽ കുറച്ച് ഉണങ്ങിയ ഈന്തപ്പഴം പാലിൽ കുതിർത്തു വെക്കുക. പിറ്റേന്ന് രാവിലെ ഇത് കഴിക്കുന്നതും ആ പാൽ കുടിക്കുന്നതും വണ്ണം വെക്കാൻ ഏറ്റവും ഫലപ്രദമായ മാർഗ്ഗമാണ്. ഇത് ശരീരത്തിന് തണുപ്പും ഒപ്പം കരുത്തും നൽകുന്നു.