AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Black Pepper-Ginger Tea: ഏതടഞ്ഞ മൂക്കും തുറക്കും… മറ്റൊന്നും ചെയ്യേണ്ട; ഒരൊറ്റ ചായ മതി മൂക്കടപ്പ് മാറ്റാൻ

Get Relief From Blocked Nose: കുരുമുളക്-ഇഞ്ചി-തുളസി ഇത്രയും മാത്രം മതി ഈ ചായ തയ്യാറാക്കാൻ. ശ്വസനവ്യവസ്ഥയിലെ വീക്കം, അമിതമായ കഫം ഉല്പാദനം, അണുബാധകൾ തുടങ്ങിയ പ്രശ്നങ്ങളെല്ലാം ഇതിലൂടെ പരിഹരിക്കാനാകും. കട്ടിയായ കഫം അലിയിപ്പിച്ച് പുറന്തള്ളാൻ കുരുമുളക് നല്ലതാണ്.

neethu-vijayan
Neethu Vijayan | Published: 18 Oct 2025 20:02 PM
ജലദോഷമോ പനിയോ വന്നാൽ മുക്കടപ്പ് സാധാരണമാണ്. എന്നാൽ അതുമൂലമുണ്ടാകുന്ന അസ്വസ്ഥത പറഞ്ഞറിയിക്കാൻ സാധിക്കില്ല. ആവി പിടിച്ചും വിക്സ് തേച്ചും ഇത് മാറ്റാൻ ശ്രമിക്കുമെങ്കിലും അല്പ നേരം ആശ്വാസം കിട്ടും. എന്നാൽ പിന്നെയും അവസ്ഥ പഴയപടിയാകും. ഇത്തരം പ്രശ്നങ്ങൾക്ക് എപ്പോഴും ഒറ്റമൂലികൾ നല്ലൊരു പരിഹാരമാണ്. അങ്ങനെയെങ്കിൽ നിങ്ങൾക്ക് വളരെയെളുപ്പം ചെയ്യാൻ കഴിയുന്ന ഒരു ആയുർവേദ ചായ തയ്യാറാക്കിയാലോ. (Image Credits: Getty Images)

1 / 5
കുരുമുളക്-ഇഞ്ചി-തുളസി ഇത്രയും മാത്രം മതി ഈ ചായ തയ്യാറാക്കാൻ. ശ്വസനവ്യവസ്ഥയിലെ വീക്കം, അമിതമായ കഫം ഉല്പാദനം, അണുബാധകൾ തുടങ്ങിയ പ്രശ്നങ്ങളെല്ലാം ഇതിലൂടെ പരിഹരിക്കാനാകും. കട്ടിയായ കഫം അലിയിപ്പിച്ച് പുറന്തള്ളാൻ കുരുമുളക് നല്ലതാണ്. ശ്വാസനാത്തിലെ വീക്കം കുറയ്ക്കാൻ ഇഞ്ചിയും തുളസിയും വളരെ ​ഗുണകരമാണ്. കൂടാതെ പ്രതിരോധശേഷിയും വർദ്ധിപ്പിക്കുന്നു. (Image Credits: Getty Images)

2 / 5
മൂക്കടപ്പിന് മറ്റ് മരുന്നുകൾ കഴിക്കുമ്പോഴുണ്ടാകുന്ന, മയക്കം, വരൾച്ച എന്നിങ്ങനെയൊന്നും നിങ്ങളെ അലട്ടില്ല. പിന്നെ നമ്മുടെ അടുക്കളയിൽ കാണപ്പെടുന്ന വസ്തുകളായതിനാൽ ചെലവും വളരെ കുറവാണ്. ശ്വസനസംബന്ധമായ അസ്വസ്ഥതകൾക്ക് കൂടുതൽ ഫലപ്രദവും എന്നാൽ ദീർഘകാല പരിഹാരവുമാണ് ഈ പാനീയം. (Image Credits: Getty Images)

3 / 5
തയ്യാറാക്കുന്ന വിധം: 6-8 തുളസി ഇലകൾ, ഒരു കഷണം ഇഞ്ചി അരച്ചത്, 4-5 കുരുമുളക് ചതച്ചത്, 2 കപ്പ് വെള്ളം, ആവിശ്യമെങ്കിൽ 1/2 ടീസ്പൂൺ ശർക്കര അല്ലെങ്കിൽ തേൻ. ആദ്യം ഒരു പാത്രത്തിൽ വെള്ളം തിളപ്പിക്കുക. ശേഷം അതിലേക്ക് തുളസി, ഇഞ്ചി, കുരുമുളക് എന്നിവ ചേർക്കുക. എടുത്ത വെള്ളം ചെറുതായി വറ്റുന്നത് വരെ വെള്ളം തിളപ്പിക്കുക. ആവശ്യമെങ്കിൽ ശർക്കരയോ തേനോ ചേർക്കാം. അരിച്ചെടുത്ത് ചൂടോടെ കുടിക്കുക. (Image Credits: Getty Images)

4 / 5
രാവിലെ വെറും വയറ്റിൽ അല്ലെങ്കിൽ രാത്രി ഉറങ്ങുന്നതിന് മുമ്പ് ഇത് കുടിക്കുന്നത് നല്ലതാണ്. കാലാവസ്ഥ മാറുന്ന സമയങ്ങളിൽ ദിവസവും ശീലമാക്കാവുന്ന ഒന്നാണിത്. കുട്ടികൾക്ക് നൽകുമ്പോൾ കുരുമുളക്, ഇഞ്ചി എന്നിവ കുറച്ച് ഉപയോഗിക്കുക. മധുരത്തിന് അല്പം ശർക്കര ചേർക്കാം. പ്രമേഹമുള്ളവർ ശർക്കര ഒഴിവാക്കുക. ആവശ്യമെങ്കിൽ ചെറിയ അളവിൽ കറുവപ്പട്ട ചേർക്കാം. (Image Credits: Getty Images)

5 / 5