കറിവേപ്പ് എത്ര നട്ടിട്ടും പട്ടുപോവുകയാണോ? ഇതൊന്ന് ശ്രദ്ധിച്ചാൽ മതി | How to Grow Curry Leaves at Home, Follow These Gardening Tips Malayalam news - Malayalam Tv9

Curry Leaves: കറിവേപ്പ് എത്ര നട്ടിട്ടും പട്ടുപോവുകയാണോ? ഇതൊന്ന് ശ്രദ്ധിച്ചാൽ മതി

Updated On: 

21 May 2026 | 01:30 PM

How to Grow Curry Leaves at Home: മലയാളികളുടെ അടുക്കളയിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് കറിവേപ്പില. പലരും ഇത് വീട്ടിൽ വച്ചുപിടിപ്പിക്കാൻ നോക്കാറുണ്ടെങ്കിലും ദിവസങ്ങൾക്കുള്ളിൽ അത് ഉണങ്ങിപ്പോയേക്കാം. എന്താണ് ഇതിന് കാരണം? കറിവേപ്പില ആരോ​ഗ്യത്തോടെ വളരാൻ എന്തെല്ലാം കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്? കറിവേപ്പ് നശിച്ചുപോകാതെ, സമൃദ്ധമായി വളരാൻ സഹായിക്കുന്ന ചില കാര്യങ്ങൾ അറിഞ്ഞാലോ...

1 / 5
കറിവേപ്പില നശിച്ച്പോകാനുള്ള പ്രധാന കാരണം അമിതമായി നനയ്ക്കുന്നതാണ്. ആവശ്യത്തിലധികം വെള്ളം ഒഴിക്കുന്നത് വേരുകൾ ചീഞ്ഞുപോകാൻ കാരണമാകും. ചട്ടിയിലെ അല്ലെങ്കിൽ തടത്തിലെ മണ്ണ് തൊട്ടുനോക്കുമ്പോൾ ഉണങ്ങിയിട്ടുണ്ടെങ്കിൽ മാത്രം നനയ്ക്കുക. മഴക്കാലമാണെങ്കിൽ ചെടി നനയ്ക്കേണ്ടതില്ല. ഇതാണ് ആദ്യം ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യം. (Image Credit source: Getty Images)

2 / 5
കറിവേപ്പ് നടുമ്പോൾ ശരിയായ മണ്ണും ചട്ടിയും തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം. വെള്ളം എളുപ്പത്തിൽ വാർന്നുപോകുന്ന സുഷിരങ്ങളുള്ള ചെടിച്ചട്ടികൾ തിരഞ്ഞെടുക്കുക. കളിമണ്ണ് പോലുള്ള കട്ടിയുള്ള മണ്ണ് ഒഴിവാക്കുക. ചകിരിച്ചോറ്, ചാണകപ്പൊടി, അല്ലെങ്കിൽ കമ്പോസ്റ്റ് തുടങ്ങിയവ വളമായി നൽകാവുന്നതാണ്. പ്ലാസ്റ്റിക് ചട്ടികളേക്കാൾ മൺചട്ടികളാണ് നല്ലത്.

3 / 5
കറിവേപ്പിന് നല്ല സൂര്യപ്രകാശം ആവശ്യമാണ്. അതിനാൽ അതിനനുസരിച്ച് വേണം ചെടി നടാൻ. തണലിൽ വെച്ചാൽ ഇലകൾ മുരടിക്കുകയും ഇല്ലാതാവുകയും ചെയ്യും. ഏകദേശം 6 മുതൽ 8 മണിക്കൂർ വരെ നേരിട്ട് സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലങ്ങളിൽ വേണം കറിവേപ്പ് നടാൻ.ബാൽക്കണിയിലോ ടെറസ്സിലോ വേണെമെങ്കിലും ചട്ടികൾ സ്ഥാപിക്കാം.

4 / 5
ഇലകൾ കൂടുതൽ വരാൻ പ്രൂണിങ് ചെയ്തുകൊടുക്കാം. മുകൾഭാഗം നുള്ളികൊടുക്കുന്നതാണ് ഇത് കൊണ്ട് ഉദ്ദേശിക്കുന്നത്. ഇങ്ങനെ ചെയ്യുമ്പോൾ വശങ്ങളിൽ നിന്ന് കൂടുതൽ പുതിയ ശാഖകൾ പൊട്ടിമുളയ്ക്കുകയും ചെടി നല്ലതുപോലെ തഴച്ചുവളരുകയും ചെയ്യും.കറിവേപ്പിൽ ഉണ്ടാകുന്ന പൂക്കൾ തുടക്കത്തിലേ നുള്ളിക്കളയുന്നത്  വളർച്ച കൂട്ടാൻ സഹായിക്കുന്നതാണ്.

5 / 5
ആഴ്ചയിലൊരിക്കൽ പുളിച്ച മോരോ കഞ്ഞിവെള്ളമോ നല്ലതുപോലെ വെള്ളം ചേർത്ത് നേർപ്പിച്ച് കറിവേപ്പിന്റെ ചുവട്ടിൽ ഒഴിച്ചുകൊടുക്കാം. വേരുകളിലെ രോഗബാധ തടയാനും നല്ലൊരു വളമായും വേപ്പിൻപിണ്ണാക്ക് ഉപയോഗിക്കാം. അതുപോലെ ചായ തിളപ്പിച്ച ശേഷം ബാക്കി വരുന്ന ചായപ്പൊടി കഴുകി ഉണക്കി ചുവട്ടിലിടുന്നതും നല്ലതാണ്.

Follow Us
തുളസിയിൽ നിന്ന് കസ്കസ് ഉണ്ടാകാം, വളരെ സിമ്പിളാണേ
അസിഡിറ്റിയുടെ വില്ലൻ നിങ്ങൾ! ഈ തെറ്റുകൾ ചെയ്യരുത്
അത്ഭുതശക്തിയുണ്ട് ഈ പ്രഭാത ദിനചര്യകൾക്ക്... ശീലിച്ചു നോക്കൂ
കഫക്കെട്ട് അലിഞ്ഞുപോകും! ചെറിയ ഉള്ളിയും ശർക്കരയും കഴിക്കേണ്ടത്
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്