Kitchen Tips: ചെറുനാരങ്ങ ഉണങ്ങിപ്പോകുന്നോ? ആഴ്ചകളോളം ഫ്രഷായിരിക്കാൻ ട്രിക്കിതാ…
How to Keep Lemons Fresh for Weeks: ചെറുനാരങ്ങ വാങ്ങി കുറച്ചു ദിവസങ്ങൾ കഴിയുമ്പോഴേക്കും അവ ഉണങ്ങിപ്പോകുന്നതോ, തൊലി കറുത്ത് ചീഞ്ഞുപോകുന്നതോ പലരുടെയും സ്ഥിരം പരാതിയാണ്. ശരിയായ രീതിയിൽ സൂക്ഷിച്ചാൽ ചെറുനാരങ്ങയുടെ നീരും ഫ്രഷ്നസ്സും നഷ്ടപ്പെടാതെ ആഴ്ചകളോളം, എന്തിനേറെ മാസങ്ങളോളം വരെ കേടുകൂടാതെ വയ്ക്കാനാകും.

അടുക്കളയിൽ ദിവസവും ആവശ്യമുള്ള ഒന്നാണ് ചെറുനാരങ്ങ. എന്നാൽ വാങ്ങി കുറച്ചു ദിവസങ്ങൾ കഴിയുമ്പോഴേക്കും അവ ഉണങ്ങിപ്പോകുന്നതോ, തൊലി കറുത്ത് ചീഞ്ഞുപോകുന്നതോ പലരുടെയും സ്ഥിരം പരാതിയാണ്. ശരിയായ രീതിയിൽ സൂക്ഷിച്ചാൽ ചെറുനാരങ്ങയുടെ നീരും ഫ്രഷ്നസ്സും നഷ്ടപ്പെടാതെ ആഴ്ചകളോളം, എന്തിനേറെ മാസങ്ങളോളം വരെ കേടുകൂടാതെ വയ്ക്കാനാകും. (Image Credit source: Getty Images)

ഒരു ഗ്ലാസ് ജാറിലോ പ്ലാസ്റ്റിക് കണ്ടെയ്നറിലോ വെള്ളം നിറച്ച് അതിൽ ചെറുനാരങ്ങകൾ പൂർണ്ണമായി മുങ്ങിയിരിക്കുന്ന രീതിയിൽ അടച്ചു ഫ്രിഡ്ജിൽ വയ്ക്കുക. ആഴ്ചയിലൊരിക്കൽ ഈ വെള്ളം മാറ്റി നൽകിയാൽ ഒരു മാസത്തിലേറെ നാരങ്ങ പുതിയതുപോലെ ഇരിക്കും.

നാരങ്ങകൾ വെറുതെ ഫ്രിഡ്ജിന്റെ ഷെൽഫിൽ വയ്ക്കുന്നതിന് പകരം ഒരു സിപ്പ്‌ലോക്ക് ബാഗിലോ എയർടൈറ്റ് കണ്ടെയ്നറിലോ ആക്കി സൂക്ഷിക്കുക. ഇത് കാറ്റേറ്റ് നാരങ്ങയിലെ ഈർപ്പം വറ്റിപ്പോകുന്നത് തടയും. മുറിച്ച ചെറുനാരങ്ങയുടെ ബാക്കി ഭാഗം പെട്ടെന്ന് ഉണങ്ങിപ്പോകാറുണ്ട്. മുറിച്ച ഭാഗത്ത് അല്പം അലുമിനിയം ഫോയിൽ പൊതിയാം.

അധികം നാരങ്ങ കയ്യിലുണ്ടെങ്കിൽ അവയുടെ നീര് മുഴുവൻ പിഴിഞ്ഞെടുത്ത് ഐസ് ക്യൂബ് ട്രേകളിൽ ഒഴിച്ച് ഫ്രീസറിൽ വെക്കാം. ആവശ്യാനുസരണം ഈ ഐസ് ക്യൂബുകൾ എടുത്ത് ഉപയോഗിക്കാവുന്നതാണ്. ഇത് മാസങ്ങളോളം കേടുകൂടാതെ ഇരിക്കും.

ഫ്രിഡ്ജിൽ വെക്കുന്നില്ലെങ്കിൽ, നേരിട്ട് സൂര്യപ്രകാശം അടിക്കാത്ത, വായുസഞ്ചാരമുള്ള തണുപ്പുള്ള സ്ഥലത്ത് സൂക്ഷിക്കുക. പ്ലാസ്റ്റിക് കവറുകളിൽ അടച്ചുവെക്കാതെ തുറസ്സായ ബാസ്കറ്റുകളിൽ വെക്കുന്നതാണ് നല്ലത്.