AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

ഇത് ദീപാവലി സ്പെഷലാണ്! സ്നാപ്ഡ്രാഗൺ 8 ജെൻ 5 കരുത്തുള്ള ഐക്യൂ 15R 5ജിക്ക് 5000 രൂപ ഡിസ്കൗണ്ട്

iQOO 15R 5G Rs 5000 coupon discount on Amazon Diwali Edition Sale: ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ ദീപാവലി എഡിഷൻ സെയിലിൽ 5000 രൂപയുടെ കൂപ്പൺ ഡിസ്കൗണ്ട് ഐക്യൂ 15r മോഡലിന് ലഭ്യമായിരിക്കുന്നു. അ‌തായത് കഴിഞ്ഞ ആഴ്ച ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ റീലോഡഡ് ലഭിച്ചതിനെക്കാൾ വലിയ ലാഭത്തിൽ ഉപയോക്താക്കൾക്ക് ഈ ഫോൺ ഇപ്പോൾ ആമസോണിൽ നിന്ന് വാങ്ങാൻ ലഭ്യമാണ്.

ഇത് ദീപാവലി സ്പെഷലാണ്! സ്നാപ്ഡ്രാഗൺ 8 ജെൻ 5 കരുത്തുള്ള ഐക്യൂ 15R 5ജിക്ക് 5000 രൂപ ഡിസ്കൗണ്ട്
Iqoo 15r 5g Rs 5000 Coupon Discount On Amazon Diwali Edition SaleImage Credit source: IQOO
Prasanth Kumar
Prasanth Kumar | Published: 03 Nov 2026 | 06:30 PM

ഐക്യൂ സ്മാർട്ട്ഫോൺ നിരയിലെ കരുത്തുറ്റ മോഡലുകളിലൊന്നായ ഐക്യൂ 15R 5ജിക്ക് (OnePlus 15R) ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ ദീപാവലി എഡിഷൻ സെയിലിൽ വൻ ഡിസ്കൗണ്ട്. കഴിഞ്ഞ ആഴ്ച നടന്ന ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ റീലോഡഡ് സെയിലിൽ ഇതിന് 3500 രൂപ ബാങ്ക് ഡിസ്കൗണ്ട് ആണ് ലഭ്യമായിരുന്നത്. എന്നാലിപ്പോൾ ദീപാവലി എഡിഷൻ സെയിലിൽ 5000 രൂപയുടെ കൂപ്പൺ ഡിസ്കൗണ്ട് ഈ ഐക്യൂ ഫോണിന് ലഭ്യമായിരിക്കുന്നു. അ‌തായത് കഴിഞ്ഞ ആഴ്ച ലഭിച്ചതിനെക്കാൾ വലിയ ലാഭത്തിൽ ഉപയോക്താക്കൾക്ക് ഈ ഫോൺ ഇപ്പോൾ ആമസോണിൽ നിന്ന് വാങ്ങാൻ ലഭ്യമാണ്.

ലോഞ്ചിന് ശേഷം ഐക്യൂ 15r മോഡലിന്റെ വില പലവട്ടം ഉയർന്നിരുന്നു. ഐകൂ 15r 8GB + 256GB മോഡലിന് 53,999 രൂപയും, 12GB + 256GB മോഡലിന് 59,999 രൂപയും, ടോപ്പ്-എൻഡ് 12GB + 512GB മോഡലിന് 66,999 രൂപയുമാണ് നിലവിൽ ഐക്യൂ വെബ്​സൈറ്റിലെ വില.

Also Read: 9000mAh ബാറ്ററി, 12GB റാം, 256GB സ്റ്റോറേജ് സിംഗിൾ വേരിയന്റ്; വൺപ്ലസ് ടർബോ 6Vs ലോഞ്ച് ചെയ്തു

നിലവിലെ കമ്പനി വിലയിൽ തന്നെയാണ് ഐക്യൂ 15r ആമസോണിലും ലിസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാൽ ദീപാവലി ഓഫർ സെയിലിന്റെ ഭാഗമായി 5000 രൂപ ബാങ്ക് ഡിസ്കൗണ്ട് ലഭ്യമാണ്. അ‌തിനാൽ അ‌ടിസ്ഥാന മോഡൽ ഇപ്പോൾ 48999 രൂപ പ്രാരംഭ വിലയിൽ ആമസോണിൽ നിന്ന് സ്വന്തമാക്കാൻ സാധിക്കും.

സ്മാർട്ട്ഫോൺ വില ഉയർന്ന് നിൽക്കുന്ന നിലവിലെ വിപണി സാഹചര്യത്തിൽ 5000 രൂപ ഡിസ്കൗണ്ടിൽ ഈ കരുത്തൻ ഐക്യൂ ഫോൺ സ്വന്തമാക്കാൻ കഴിയുന്നത് ഉപയോക്താക്കളെ സംബന്ധിച്ചിടത്തോളം ഒരു മികച്ച ഡീൽ ആണ്. മാറ്റ് ബ്ലാക്ക് ഫിനിഷുള്ള ഡാർക്ക് നൈറ്റ്, പിന്നിൽ പാറ്റേണുകളുള്ള വെള്ള നിറത്തിലുള്ള ട്രയംഫ് സിൽവർ വേരിയന്റുകളിലാണ് ഈ ഫോൺ ലഭ്യമായിട്ടുള്ളത്.

ഒക്ട കോർ സ്നാപ്ഡ്രാഗൺ 8 Gen 5 3nm മൊബൈൽ പ്ലാറ്റ്ഫോം ആണ് ഈ ഫോണിന്റെ കരുത്ത്. 100W ഫാസ്റ്റ് ചാർജിംഗുള്ള 7600mAh ബാറ്ററിയാണ് ഐക്യൂ 15R 5ജിയിലുള്ളത്. ആൻഡ്രോയിഡ് 16 അ‌ടിസ്ഥാനമാക്കിയുള്ള ഒറിജിൻ OS 6-ൽ ആണ് പ്രവർത്തനം. 4 ആൻഡ്രോയിഡ് ഒഎസ് അപ്‌ഡേറ്റുകളും 6 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ഈ മോഡലിന് ലഭിക്കും.

50MP മെയിൻ ക്യാമറ (1/1.56″ സോണി LYT-700V സെൻസർ, f/1.88 അപ്പേർച്ചർ, OIS), 8MP അൾട്രാ-വൈഡ് ആംഗിൾ ക്യാമറ (f/2.2 അപ്പേർച്ചർ), 4K 60fps വീഡിയോ റെക്കോർഡിംഗ് എന്നിവ അ‌ടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണവും 32MP ഫ്രണ്ട് ക്യാമറയും (f/2.45 അപ്പേർച്ചർ) 4K 60fps വീഡിയോ റെക്കോർഡിംഗ് പിന്തുണയും ഇതിലുണ്ട്.

6.59-ഇഞ്ച് (2750×1260 പിക്സലുകൾ) 1.5K AMOLED ഡിസ്പ്ലേ, ഷോട്ട് ഷീൽഡ് ഗ്ലാസ് പ്രൊട്ടക്ഷൻ, അഡ്രിനോ 840 GPU, 12GB / 16GB LPDDR5x അൾട്രാ 9600Mbps റാം, 256GB/512GB/1TB UFS 4.1 സ്റ്റോറേജ്, ഇൻ-ഡിസ്പ്ലേ 3D അൾട്രാസോണിക് ഫിംഗർപ്രിന്റ് സെൻസർ, IP68 + IP69 റേറ്റിങ്, ഡ്യുവൽ സിം (നാനോ + നാനോ), 5G SA/NSA, ഡ്യുവൽ 4G VoLTE എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ.

English Summary

The iQOO 15R 5G, one of the powerful models in the iQOO smartphone lineup is available with a significant discount during the Amazon Great Indian Festival ‘Diwali Edition’ sale. While a bank discount of ₹3,500 was offered during the ‘Great Indian Festival Reloaded’ sale held last week, the current Diwali Edition sale now features a coupon discount of ₹5,000 on this iQOO phone.

Follow Us