Prostate cancer prevention: പ്രോസ്റ്റേറ്റ് ക്യാൻസർ തടയാൻ ശ്രദ്ധിക്കേണ്ട 6 കാര്യങ്ങൾ | How to Lower Your Risk of Prostate Cancer Through Diet and Exercise  Malayalam news - Malayalam Tv9

Prostate cancer prevention: പ്രോസ്റ്റേറ്റ് ക്യാൻസർ തടയാൻ ശ്രദ്ധിക്കേണ്ട 6 കാര്യങ്ങൾ

Published: 

20 Jul 2026 | 05:13 PM

Steps You Can Take to Help Prevent Prostate Cancer: കേരളത്തിൽ പ്രോസ്റ്റേറ്റ് ക്യാൻസർ രോഗികളുടെ എണ്ണം വർധിച്ചുവരികയാണ്. പുതിയ കാലത്തെ മാറിയ ജീവിതശൈലിയും ഭക്ഷണരീതികളുമാണ് പ്രോസ്റ്റേറ്റ് ക്യാൻസർ ഉൽപ്പടെയുള്ള പ്രശ്നങ്ങളിലേക്ക് നയിക്കുന്നത്. അതുകൊണ്ട് തന്നെ ആരോഗ്യകരമായ ജീവിതശൈലിയിലൂടെ ഒരു പരിധിവരെ പ്രോസ്റ്റേറ്റ് ക്യാൻസർ വരാനുള്ള സാധ്യത കുറയ്ക്കാൻ സാധിക്കും. രോഗം വരുന്നത് ചെറുക്കാൻ ആരോഗ്യ വിദഗ്ധർ നിർദ്ദേശിക്കുന്ന ആറ് കാര്യങ്ങളാണ് ഇനി പറയുന്നത്.

1 / 6
കൊഴുപ്പ് കുറഞ്ഞ ഭക്ഷണം തിരഞ്ഞെടുക്കുക: ഉയർന്ന അളവിൽ കൊപ്പ് അടങ്ങിയിട്ടുള്ള ഭക്ഷണം ദിവസവും കഴിക്കുന്നത് പ്രോസ്റ്റേറ്റ് ക്യാൻസർ സാധ്യത വർധിപ്പിക്കുമെന്ന് ചില പഠനങ്ങൾ വ്യക്തമാക്കുന്നുണ്ട്. അതിനാൽ മാംസം, എണ്ണ, ഉയർന്ന കൊഴുപ്പുള്ള പാലുൽപ്പന്നങ്ങൾ എന്നിവയുടെ ഉപയോഗം പരമാവധി കുറയ്ക്കുക. കൊഴുപ്പ് കുറഞ്ഞ ഭക്ഷണരീതി ശരീരഭാരം നിയന്ത്രിക്കുന്നതിനും ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിനും സഹായിക്കും. പാചകം ചെയ്യുമ്പോൾ എണ്ണയുടെ ഉപയോഗം കുറയ്ക്കാനും ശ്രദ്ധിക്കണം. (Image Credit source: Getty Images)

2 / 6
പഴങ്ങളും പച്ചക്കറികളും കൂടുതൽ കഴിക്കുക: ക്യാൻസർ സാധ്യത കുറയ്ക്കാൻ സഹായിക്കുന്ന വിറ്റാമിനുകളും പോഷകങ്ങളും പഴങ്ങളിലും പച്ചക്കറികളിലും ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇവ കൂടുതൽ കഴിക്കുന്നത് അനാരോഗ്യകരമായ മറ്റ് ഭക്ഷണങ്ങൾ കഴിക്കനുള്ള തോന്നൽ ഇല്ലാതാക്കും. വിശക്കുമ്പോൾ ലഘുഭക്ഷണമായി പഴങ്ങൾ കഴിക്കുന്ന ശീലം വളർത്തിയെടുക്കുന്നത് ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും.

3 / 6
പാലുൽപ്പന്നങ്ങളുടെ ഉപയോഗം കുറയ്ക്കുക: പാൽ, ചീസ്, തൈര് തുടങ്ങിയ പാലുൽപ്പന്നങ്ങൾ ദിവസവും ഉയർന്ന അളവിൽ കഴിക്കുന്നവരിൽ പ്രോസ്റ്റേറ്റ് ക്യാൻസർ വരാനുള്ള സാധ്യത കൂടുതലാണെന്ന് ചില പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഇക്കാര്യത്തിൽ വ്യത്യസ്തമായ അഭിപ്രായങ്ങൾ ഉണ്ടെങ്കിലും ക്യാൻസർ സാധ്യത ഒഴിവാക്കാൻ പാലുൽപ്പന്നങ്ങളുടെ ദൈനംദിന ഉപയോഗം കുറയ്ക്കുന്നതാണ് നല്ലത്.

4 / 6
ആരോഗ്യകരമായ ശരീരഭാരം നിലനിർത്തുക: അമിതഭാരമുള്ളവരിൽ പ്രോസ്റ്റേറ്റ് ക്യാൻസർ സാധ്യത വളരെ കൂടുതലാണ്. നിങ്ങളുടെ ബോഡി മാസ് ഇൻഡക്സ് മുപ്പതോ അതിൽ കൂടുതലോ ആണെങ്കിൽ തീർച്ചയായും ശരീരഭാരം കുറയ്ക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇതിനായി ദിവസവും കഴിക്കുന്ന ഭക്ഷണത്തിലെ കലോറിയുടെ അളവ് കുറയ്ക്കുകയും കൃത്യമായി വ്യായാമം ചെയ്യുകയും വേണം.

5 / 6
എല്ലാ ദിവസവും വ്യായാമം ചെയ്യുക:  സ്ഥിരമായി വ്യായാമം ചെയ്യുന്നവരിൽ പ്രോസ്റ്റേറ്റ് ക്യാൻസർ വരാനുള്ള സാധ്യത കുറവാണെന്ന് വിവിധ പഠനങ്ങൾ വ്യക്തമാക്കുന്നു. ആഴ്ചയിൽ 150 മുതൽ 300 മിനിറ്റ് വരെ വ്യായാമം ചെയ്യുന്നുണ്ട് എന്ന് ഉറപ്പാക്കണം. വ്യായാമം ഹൃദ്രോഗ സാധ്യത കുറയ്ക്കാനും ആരോഗ്യകരമായ ശരീരഭാരം നിലനിർത്താനും നിങ്ങളെ സഹായിക്കും. ലിഫ്റ്റുകൾ ഒഴിവാക്കി പടികൾ കയറുന്നത് പോലുള്ള ചെറിയ ശീലങ്ങളിലൂടെ ദിനചര്യയിൽ കൂടുതൽ ശാരീരിക വ്യായാമങ്ങൾ ഉൾപ്പെടുത്താവുന്നതാണ്.

6 / 6
പുകവലി പൂർണ്ണമായും ഒഴിവാക്കുക: പുകവലിയും പ്രോസ്റ്റേറ്റ് ക്യാൻസറും തമ്മിലുള്ള ബന്ധം എല്ലാ പഠനങ്ങളും ശരിവെക്കുന്നില്ല. എങ്കിലും പുകവലിക്കുന്ന ക്യാൻസർ രോഗികളിൽ ഈ രോഗം വീണ്ടും വരാനും ശരീരത്തിൻ്റെ മറ്റ് ഭാഗങ്ങളിലേക്ക് വേഗത്തിൽ പടരാനുമുള്ള സാധ്യത വളരെ കൂടുതലാണെന്ന് കണ്ടെത്തിയിട്ടുണ്ട്. അതിനാൽ പുകവലി പൂർണ്ണമായും ഉപേക്ഷിക്കുന്നതാണ് ഉചിതം.

Follow Us
രാവിലെയുള്ള മൂക്കടപ്പ് കുറയ്ക്കാനുള്ള ചില മാര്‍ഗങ്ങള്‍
കരളിന്റെ ആരോഗ്യത്തിന് കഴിക്കേണ്ട 7 ഭക്ഷണങ്ങള്‍?
വാഴപ്പഴം വളഞ്ഞിരിക്കുന്നത് എന്തുകൊണ്ട്? പിന്നിലെ രഹസ്യമിതാ
ദാരിദ്ര്യം ഒഴിയുന്നില്ലേ? വീട്ടിൽ അരി സൂക്ഷിക്കുന്നത് ഇവിടെയാണോ?
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ
Video | ഇങ്ങനെയും ചോളം എടുക്കാം
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി
Video | മൂർഖനെ കഴുത്തിലിട്ട് സ്ത്രീ