Chakka Puzhukku Recipe: ഇത്തവണത്തെ ചക്കപുഴുക്ക് സ്പെഷ്യലാക്കാം; പച്ചക്കുരുമുളക് അരച്ച്, നെയ്യ് ചേർത്ത് ഉണ്ടാക്കിയാലോ?
Authentic Kerala Chakka Puzhukku Recipe: പച്ച കുരുമുളക് അരച്ച്, നെയ്യ് ചേർത്ത് തയ്യാറാക്കിയെടുക്കുന്ന ചക്ക പുഴുക്ക് . ഈ ചക്ക സീസണിൽ ഒരിക്കലെങ്കിലും ഇതൊന്ന് പരീക്ഷിച്ചു നോക്കിയാൽ അത് എല്ലാ സീസണിലും ആവർത്തിക്കും എന്നുറപ്പാണ്.

കേരളത്തിൽ ഇനി ചക്കക്കാലമാണ്. വരുന്ന നാലഞ്ച് മാസത്തേക്ക് നാട്ടിലെ അടുക്കളകളിൽ പ്രധാന വിഭവങ്ങൾ ചക്ക കൊണ്ടുള്ളതായിരിക്കും. അവിയൽ, എരിശ്ശേരി, ചക്കക്കുരു കൊണ്ടുള്ള കറികൾ എന്നിവ അവയിൽ പ്രധാനമാണ്. എന്നാൽ പല തരത്തിലുള്ള വിഭവങ്ങൾ ഉണ്ടാക്കുമെങ്കിലും അവകളിലൊക്കെ പ്രധാനി പുഴുക്ക് തന്നെ. (Image Credits: Social Media)

എന്നാൽ ഇത്തവണ സ്പെഷ്യൽ ചക്കപുഴുക്ക് തയ്യാറാക്കാം. പച്ച കുരുമുളക് അരച്ച്, നെയ്യ് ചേർത്ത് തയ്യാറാക്കിയെടുക്കുന്ന ചക്ക പുഴുക്ക് . ഈ ചക്ക സീസണിൽ ഒരിക്കലെങ്കിലും ഇതൊന്ന് പരീക്ഷിച്ചു നോക്കിയാൽ അത് എല്ലാ സീസണിലും ആവർത്തിക്കും എന്നുറപ്പാണ്.

ചേരുവകൾ : ചക്കച്ചുള ,ചക്കക്കുരു, പയർ ,പച്ച കുരുമുളക്, ചുരണ്ടിയ തേങ്ങ, ജീരകം , ജീരകം,കാന്താരി മുളക് ,വെളുത്തുള്ളി, ചുവന്നുള്ളി,നെയ്യ്, മഞ്ഞൾ പൊടി,ഉപ്പ്, വെള്ളം

തയ്യാറാക്കുന്ന വിധം: ഉപ്പും മഞ്ഞൾ പൊടിയും വെള്ളവും ചേർത്ത് ചക്കച്ചുളയും, ചക്ക കുരുവും അച്ചിങ്ങ പയർ മണികളും വേവിക്കുക. ഇതിനിടെയിൽ തേങ്ങയും പച്ച കുരുമുളകും കാന്താരിയും ചുവന്നുള്ളിയും വെളുത്തുള്ളിയും ജീരകവും മിക്സിയിൽ ക്രഷ് ചെയ്ത് അരപ്പ് തയ്യാറാക്കുക.

ശേഷം ഇത് വേവിച്ച ചക്കയിലേക്ക് ചേർത്ത് ഇളക്കി യോജിപ്പിക്കുക. തിള വരുന്ന മുറയ്ക്ക് നെയ്യ് ചേർത്ത് കറിവേപ്പില വിതറി കുഴച്ച് വാങ്ങാം. പച്ചക്കുരുമുളക് അരച്ച്, നെയ്യ് ചേർത്ത ചക്കപുഴുക്ക് റെഡി.