മുട്ടയോ ഓവനോ ആവശ്യമില്ല; ബേക്കറി രുചിയിൽ കേക്ക് വീട്ടിൽ ഉണ്ടാക്കാം | How to make bakkery style Tasty Eggless cake at home for 2026 christmas Malayalam news - Malayalam Tv9

Eggless Cake Recipe: മുട്ടയോ ഓവനോ ആവശ്യമില്ല; ബേക്കറി രുചിയിൽ കേക്ക് വീട്ടിൽ ഉണ്ടാക്കാം

Published: 

26 Nov 2026 | 07:25 PM

Eggless Tasty Cake Recipe: സാധാരണയായി ക്രിസ്മസ് അടുക്കുമ്പോൾ നമ്മൾ ബേക്കറികളിലേക്കാണ് കേക്ക് വാങ്ങാൻ ഓടുന്നത്. പ്ലം കേക്കുകൾ, ബനാന കേക്ക്, ക്യാരറ്റ് കേക്ക് തുടങ്ങി വിപണിയിൽ വിവിധതരം കേക്കുൾ ഇന്ന് ലഭ്യമാണ്. എന്നാൽ ഇത്തവണത്തെ ക്രിസ്മസ് ആഘോഷത്തിന് കേക്കിനായി ബേക്കറികളെ ആശ്രയിക്കേണ്ടതില്ല. മുട്ടയോ ഓവനോ ഇല്ലാതെ തന്നെ, വീട്ടിലുള്ള സാധാരണ ചേരുവകളും ഒരു പ്രഷർ കുക്കറോ അടി കട്ടിയുള്ള പാത്രമോ ഉപയോഗിച്ച് പഞ്ഞിപോലെ മൃദുവായ കേക്ക് എളുപ്പത്തിൽ തയ്യാറാക്കാം.

1 / 5
ക്രിസ്മസ് ആഘോഷങ്ങൾക്ക് കേക്ക് ഇല്ലെങ്കിൽ പിന്നെന്ത്. സാധാരണയായി ക്രിസ്മസ് അടുക്കുമ്പോൾ നമ്മൾ ബേക്കറികളിലേക്കാണ് കേക്ക് വാങ്ങാൻ ഓടുന്നത്. പ്ലം കേക്കുകൾ, ബനാന കേക്ക്, ക്യാരറ്റ് കേക്ക് തുടങ്ങി വിപണിയിൽ വിവിധതരം കേക്കുൾ ഇന്ന് ലഭ്യമാണ്. എന്നാൽ ഇത്തവണത്തെ ക്രിസ്മസ് ആഘോഷത്തിന് കേക്കിനായി ബേക്കറികളെ ആശ്രയിക്കേണ്ടതില്ല. മുട്ടയോ ഓവനോ ഇല്ലാതെ തന്നെ, വീട്ടിലുള്ള സാധാരണ ചേരുവകളും ഒരു പ്രഷർ കുക്കറോ അടി കട്ടിയുള്ള പാത്രമോ ഉപയോഗിച്ച് പഞ്ഞിപോലെ മൃദുവായ കേക്ക് എളുപ്പത്തിൽ തയ്യാറാക്കാം. (Image Credit Source: Unsplash)

2 / 5
ആവശ്യമായ ചേരുവകൾ: മൈദ: 1 കപ്പ്, പഞ്ചസാര പൊടിച്ചത്: ¾ കപ്പ്, സൺഫ്ലവർ ഓയിൽ അല്ലെങ്കിൽ ഉരുക്കിയ ബട്ടർ: ¼ കപ്പ്, പാൽ: ¼ കപ്പ് (റൂം ടെമ്പറേച്ചറിലുള്ളത്), ബേക്കിംഗ് പൗഡർ: 1 ടീസ്പൂൺ, ബേക്കിംഗ് സോഡ: ½ ടീസ്പൂൺ, വാനില എസ്സെൻസ്: 1 ടീസ്പൂൺ, ഡ്രൈ ഫ്രൂട്ട്സും നട്സും: അണ്ടിപ്പരിപ്പ്, ഉണക്കമുന്തിരി, ടൂട്ടി ഫ്രൂട്ടി, ഈന്തപ്പഴം എന്നിവ ചെറുതായി അരിഞ്ഞത് (½ കപ്പ്), സുഗന്ധവ്യഞ്ജനങ്ങൾ: കറുവപ്പട്ട, ഗ്രാമ്പൂ, ഏലയ്ക്ക എന്നിവ പൊടിച്ചത് (¼ ടീസ്പൂൺ).

3 / 5
തയ്യാറാക്കുന്ന വിധം: പാത്രം ചൂടാക്കുക : ആദ്യം തന്നെ അടി കട്ടിയുള്ള ഒരു വലിയ പാത്രമോ പ്രഷർ കുക്കറോ അടുപ്പിൽ വെച്ച് അടിയിൽ ഒരു സ്റ്റാൻഡ് ഇറക്കിവെക്കുക. അടച്ചുവെച്ച് 10 മിനിറ്റ് ചെറുതീയിൽ ചൂടാക്കുക. കുക്കറാണെങ്കിൽ വിസിലും ഗാസ്കറ്റും മാറ്റാൻ മറക്കരുത്. ഇതിലേക്ക് അരിഞ്ഞുവെച്ച നട്സിലും ടൂട്ടി ഫ്രൂട്ടിയിലും ഒരു ടീസ്പൂൺ മൈദ വിതറി ഇളക്കിവെക്കുക. ഇത് കേക്ക് വേകുമ്പോൾ ഇവ അടിയിൽ തങ്ങിനിൽക്കാതെ എല്ലായിടത്തും ഒരുപോലെ വരാൻ സഹായിക്കും.

4 / 5
ഒരു ബൗളിൽ പൊടിച്ച പഞ്ചസാര, ഓയിൽ എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക. ഇതിലേക്ക് വാനില എസ്സെൻസും ചേർക്കുക. ശേഷം മൈദ, ബേക്കിംഗ് പൗഡർ, ബേക്കിംഗ് സോഡ, സുഗന്ധവ്യഞ്ജന പൊടി എന്നിവ ഒരു അരിപ്പയിലൂടെ ഈ മിശ്രിതത്തിലേക്ക് അരിച്ചിടുക. ഒരേ ദിശയിലേക്ക് സാവധാനം ഇളക്കി യോജിപ്പിക്കുക. മാവ് കട്ടിയാണെങ്കിൽ ആവശ്യത്തിന് പാൽ കുറേശ്ശെയായി ചേർത്ത് ക്രീം പരുവത്തിലാക്കുക. അവസാനം ഡ്രൈ ഫ്രൂട്ട്സ് കൂടി ചേർത്ത് പതുക്കെ ഇളക്കുക.

5 / 5
എണ്ണയോ ബട്ടറോ തടവി മൈദ തൂവിയ കേക്ക് ടിന്നിലേക്ക് മാവ് ഒഴിക്കുക. മുകളിൽ അല്പം നട്സ് വിതറി അലങ്കരിക്കാം. ചൂടാക്കി വെച്ചിരിക്കുന്ന പാത്രത്തിലെ സ്റ്റാൻഡിന് മുകളിൽ ടിൻ വെച്ച് അടച്ചുവെക്കുക. ഏറ്റവും കുറഞ്ഞ തീയിൽ 35 മുതൽ 45 മിനിറ്റ് വരെ വേവിക്കുക. ശേഷം ഒരു ടൂത്ത്പിക്കോ കത്തിയോ കേക്കിന്റെ നടുവിൽ കുത്തിനോക്കുമ്പോൾ മാവ് ഒട്ടിപ്പിടിക്കാതെ വൃത്തിയായി വന്നാൽ കേക്ക് തയ്യാറായി എന്ന് ഉറപ്പിക്കാം.

Loading...
Unable to load recommendations.
Follow Us
പ്രഷർ കുക്കറിൽ എണ്ണയില്ലാതെ പപ്പടം വറുത്തെടുക്കുന്നത് എങ്ങനെ
ഗ്രീൻ ടിയോ ബ്ലാക്ക് ടിയോ മികച്ചത്? അറിയാം വ്യത്യാസങ്ങൾ
സ്വർണവില തിരിച്ചുകയറി; ഇനി ശ്രദ്ധിക്കേണ്ട നിലവാരങ്ങൾ
കറുത്ത എള്ളോ വെളുത്ത എള്ളോ ശരീരത്തിന് ഏറ്റവും ഗുണകരം?
ഹാർദിക് പാണ്ഡ്യ ഇനി പഞ്ചാബിൻ്റെ ക്യാപ്റ്റനാകുമോ?
Gold Rate Today: വില കുറഞ്ഞു, എങ്കിലും 1 ലക്ഷം കൊടുക്കണം
ചോറുണ്ണാൻ ഇരുന്നയാളുടെ അടുത്തിരുന്നുണ്ണുന്നത്
Viral Video| ഇത്രയും ധൈര്യം ചാൾസ് ശോഭരാജിനുണ്ടോ