വെറും 20 രൂപയ്ക്ക് വീട്ടിൽ തന്നെ ലിപ് ബാം ഉണ്ടാക്കാം! പ്രകൃതിദത്ത കൂട്ടും തയ്യാറാക്കേണ്ട രീതിയും | How To Make Beetroot Lip balm at Home for Just Rupees 20, Find DIY easy methods Malayalam news - Malayalam Tv9

Beetroot Lip Balm: വെറും 20 രൂപയ്ക്ക് വീട്ടിൽ തന്നെ ലിപ് ബാം ഉണ്ടാക്കാം! പ്രകൃതിദത്ത കൂട്ടും തയ്യാറാക്കേണ്ട രീതിയും

Published: 

06 Nov 2026 | 12:23 PM

Beetroot Lip Balm Making At Home: കെമിക്കലുകൾ ഒന്നുമില്ലാതെ ചുണ്ടുകൾക്ക് സ്വാഭാവിക ചുവപ്പുനിറവും ഈർപ്പവും നൽകാൻ ഇത് സഹായിക്കുകയും ചെയ്യും. പലപ്പോഴും വലിയ വില കൊടുത്ത് വാങ്ങുന്ന ലിപ്സ്റ്റുക്കുകളും ടിൻ്റുകളും നമ്മുടെ ചുണ്ടിന് കറുപ്പ് നിറം നൽകുകയും ചുണ്ടിനെ വരണ്ടതാക്കുകയും ചെയ്യാറുണ്ട്. രാസവസ്തുക്കൾ അടങ്ങിയ ലിപ്‌സ്റ്റിക്കുകൾ ദിവസവും ഉപയോഗിക്കുന്നത് ചുണ്ടുകൾ ഇരുണ്ടുപോകാനും, വരണ്ടുപോകാനും, പൊട്ടാനും കാരണമാകുന്നു.

1 / 5
കടകളിൽ നിന്ന് വൻ തുക കൊടുത്തു വാങ്ങുന്ന ലിപ് ടിൻ്റുകൾക്ക് പകരം വെറും 20 രൂപ ചെലവിൽ പൂർണ്ണമായും പ്രകൃതിദത്തമായ ലിപ് ടിൻ്റ് വീട്ടിൽ തന്നെ തയ്യാറാക്കിയാലോ. കെമിക്കലുകൾ ഒന്നുമില്ലാതെ ചുണ്ടുകൾക്ക് സ്വാഭാവിക ചുവപ്പുനിറവും ഈർപ്പവും നൽകാൻ ഇത് സഹായിക്കുകയും ചെയ്യും. പലപ്പോഴും വലിയ വില കൊടുത്ത് വാങ്ങുന്ന ലിപ്സ്റ്റുക്കുകളും ടിൻ്റുകളും നമ്മുടെ ചുണ്ടിന് കറുപ്പ് നിറം നൽകുകയും ചുണ്ടിനെ വരണ്ടതാക്കുകയും ചെയ്യാറുണ്ട്. (Image Credit Source: Getty Images/Social Media)

2 / 5
രാസവസ്തുക്കൾ അടങ്ങിയ ലിപ്‌സ്റ്റിക്കുകൾ ദിവസവും ഉപയോഗിക്കുന്നത് ചുണ്ടുകൾ ഇരുണ്ടുപോകാനും, വരണ്ടുപോകാനും, പൊട്ടാനും കാരണമാകുന്നു. തണുപ്പുകാലം വരാൻ പോകുന്നതിനാൽ ഈ പ്രശ്നം കൂടുതൽ രൂക്ഷമാകാം. ഈ ലിപ് ടിൻ്റ് തയ്യാറാക്കാൻ നിങ്ങൾക്ക് ആവശ്യമായി വേണ്ടത് ഒരു ബീറ്റ്‌റൂട്ട് മാത്രമാണ്. ബീറ്റ്‌റൂട്ടിൽ ധാരാളം ആന്റിഓക്‌സിഡന്റുകളും സ്വാഭാവിക നിറവും അടങ്ങിയിട്ടുണ്ട്. ഇത് ചുണ്ടുകൾക്ക് ഉള്ളിൽ നിന്ന് തന്നെ സ്വാഭാവികമായ പിങ്ക് നിറം നൽകുന്നു.

3 / 5
ആവശ്യമായ സാധനങ്ങൾ: ഇടത്തരം വലിപ്പമുള്ള ബീറ്റ്‌റൂട്ട് - 1 എണ്ണം, വെളിച്ചെണ്ണ അല്ലെങ്കിൽ ബദാം ഓയിൽ - 2 ടീസ്പൂൺ, നെയ്യ് അല്ലെങ്കിൽ വാസലിൻ - 1 ടീസ്പൂൺ, ബീസ് വാക്സ് (തേനീച്ച മെഴുക്) - 1 ടീസ്പൂൺ (ബീസ് വാക്സ് ലഭ്യമല്ലെങ്കിൽ പകരം വാസലിൻ ഉപയോഗിക്കാം), വിറ്റാമിൻ ഇ ക്യാപ്‌സ്യൂൾ - 1 എണ്ണം (ആവശ്യമെങ്കിൽ മാത്രം), ഒരു ചെറിയ പാത്രം അല്ലെങ്കിൽ കാലിയായ ലിപ്സ്റ്റിക് ട്യൂബ് (നിർബന്ധമില്ല). ഇവയാണ് ആവശ്യമായ ചേരുവകൾ.

4 / 5
തയ്യാറാക്കുന്ന വിധം: ബീറ്റ്‌റൂട്ട് നന്നായി കഴുകി വൃത്തിയാക്കിയ ശേഷം തൊലി കളഞ്ഞ് ചെറിയ കഷ്ണങ്ങളാക്കുക. ഇത് മിക്സിയിൽ അരച്ചെടുത്ത് നീര് പിഴിഞ്ഞെടുക്കുക. ഏകദേശം 2 ടീസ്പൂൺ കട്ടിയുള്ള നീര് ആവശ്യമാണ്.  ഒരു ചെറിയ പാത്രത്തിൽ രണ്ട് ടീസ്പൂൺ വെളിച്ചെണ്ണയും, 1 ടീസ്പൂൺ നെയ്യും, തയ്യാറാക്കി വെച്ചിരിക്കുന്ന ബീറ്റ്‌റൂട്ട് നീരും ചേർത്ത് നന്നായി യോജിപ്പിക്കുക. ഡബിൾ ബോയിലർ രീതിയിൽ അതായത് ഒരു വലിയ പാത്രത്തിൽ വെള്ളം തിളപ്പിച്ച്, അതിന് മുകളിൽ ഈ ചെറിയ പാത്രം വെച്ച് തിളപ്പിക്കുക ഈ മിശ്രിതം ചൂടാക്കുക.

5 / 5
ബീറ്റ്‌റൂട്ടിന്റെ നിറം എണ്ണയുമായി നന്നായി ചേരുന്നതുവരെ 2 മുതൽ 3 മിനിറ്റ് വരെ ഇളക്കിക്കൊടുക്കുക. തീയിൽ നിന്ന് മാറ്റി തണുക്കാൻ അനുവദിക്കുക. ഇതിലേക്ക് ഒരു വിറ്റാമിൻ ഇ ക്യാപ്‌സ്യൂൾ പൊട്ടിച്ച് ചേർക്കുക. ശേഷം ഒരു ചെറിയ പാത്രത്തിലേക്ക് മാറ്റി, ഒരു മണിക്കൂർ നേരം ഫ്രിഡ്ജിൽ വെക്കുക. നിങ്ങളുടെ പ്രകൃതിദത്ത ലിപ് ബാം തയ്യാർ. ഇത് ചുണ്ടിൽ പുരട്ടുമ്പോൾ മനോഹരമായ ഇളം പിങ്ക് നിറം ലഭിക്കും.

Loading...
Unable to load recommendations.
Follow Us
Related Photo Gallery
വളർത്തുമൃഗങ്ങളെ കെട്ടിപ്പിടിച്ച് ഉറങ്ങുന്നവരാണോ നിങ്ങൾ? ഗുണങ്ങളോടൊപ്പം ചില വലിയ അപകടങ്ങളും പതിയിരിപ്പുണ്ട്!
Kitchen Tips: ഇഞ്ചി പെട്ടെന്ന് വാടിപോകുന്നുണ്ടോ? ആഴ്ചകളോളം ഫ്രഷായി സൂക്ഷിക്കാൻ ടിപ്സിതാ…
Chanakya Niti: ജോലിസ്ഥലത്തെ ബുദ്ധിമുട്ടുകൾ ഒഴിവാക്കാം! ഈ 3 രഹസ്യ നിയമങ്ങൾ ശീലിക്കൂ
Ghee Making Tips: പാൽപ്പാട കളയല്ലേ… ശുദ്ധമായ നെയ്യ് വീട്ടിൽ തന്നെ തയ്യാറാക്കാം; കടയിലെ മായം പേടിക്കേണ്ട
Athulya Chandra : മമ്മൂട്ടിയുടെ ഭാര്യയായി തുടങ്ങി, ഏറ്റവും അവസാന പ്രണവിനൊപ്പം; ഇപ്പോൾ കേസിലും പെട്ടു, ആരാണ് നടി അതുല്യ ചന്ദ്ര?
18 വർഷത്തിന് ശേഷം രാഹു മകരം രാശിയിലേക്ക്! ഈ മൂന്നു രാശിക്കാർക്ക് കരിയറിൽ മുന്നേറ്റം
പഞ്ചസാര മതി, ലിപ്ബാം ഇല്ലാതെയും ചുണ്ട് തിളങ്ങും
ബി.പി കുറയ്ക്കാം; ഡയറ്റിൽ വേണം ഈ 8 ഭക്ഷണങ്ങൾ
ഉരുളക്കിഴങ്ങ് ഫ്രിഡ്ജിൽ സൂക്ഷിക്കരുത്; എന്തുകൊണ്ട്?
കിടിലൻ പെർഫോമൻസ്! ഹീറോയുടെ പവർ ഫുൾ ബൈക്ക്
നിർത്തിയിട്ടിരുന്ന ലോറി പുറകോട്ടുരുണ്ടു, പിന്നെ നടന്നത്
ലാൻ്റിനിംഗിനിടെ ഹെലികോപ്ടറുകള്‍ കൂട്ടിയിടിച്ചു
Watch: തടി ലോഡുമായി ലോറി കൊക്കയിലേക്ക്
ക്ഷേത്രവാതിൽ തള്ളി തുറക്കാൻ ശ്രമിക്കുന്ന കരടി