Ponmudi Travel Guide: ഇപ്പൊ പോയാൽ പൊന്മുടിയിൽ മഞ്ഞിറങ്ങുന്നത് കാണാം; യാത്ര പ്ലാൻ ചെയ്യേണ്ടത് എപ്പോൾ?
Ponmudi Complete Travel Guide: പകൽ സമയത്തെ മഴയും രാത്രിയിലെ തണുത്ത അന്തരീക്ഷവും അതിരാവിലെ പൊന്മുടിയുടെ മേനി അടിമുടി മാറ്റിമറിച്ചിരിക്കുകയാണ്. തണുത്ത കാറ്റും മലനിരകളെ തഴുകി നീങ്ങുന്ന വെള്ളമഞ്ഞും ആസ്വദിക്കാൻ ആഗ്രഹിക്കുന്നവർക്ക് യാത്ര തിരിക്കാൻ ഏറ്റവും അനുയോജ്യമായ സമയമാണിത്. വിതുര ഗോൾഡൻ വാലി ചെക്ക്‌പോസ്റ്റിൽ നിന്നാണ് പ്രവേശന ടിക്കറ്റ് ലഭിക്കുന്നത്. രാവിലെ എട്ട് മണി മുതൽ വൈകുന്നേരം നാല് മണി വരെയാണ് സന്ദർശകർക്ക് പ്രവേശനം അനുവദിക്കുന്നത്.
തിരുവനന്തപുരത്തിൻ്റെ സ്വന്തം ‘കിഴക്കിൻ്റെ കാശ്മീരായ’ പൊൻമുടി ഇപ്പോൾ മഞ്ഞുമൂടിയ സുന്ദരമായ അന്തരീക്ഷത്തിലാണ്. പകൽ സമയത്തെ മഴയും രാത്രിയിലെ തണുത്ത അന്തരീക്ഷവും അതിരാവിലെ പൊന്മുടിയുടെ മേനി അടിമുടി മാറ്റിമറിച്ചിരിക്കുകയാണ്. തണുത്ത കാറ്റും മലനിരകളെ തഴുകി നീങ്ങുന്ന വെള്ളമഞ്ഞും ആസ്വദിക്കാൻ ആഗ്രഹിക്കുന്നവർക്ക് യാത്ര തിരിക്കാൻ ഏറ്റവും അനുയോജ്യമായ സമയമാണിത്. വിതുര ഗോൾഡൻ വാലി ചെക്ക്‌പോസ്റ്റിൽ നിന്നാണ് പ്രവേശന ടിക്കറ്റ് ലഭിക്കുന്നത്. രാവിലെ എട്ട് മണി മുതൽ വൈകുന്നേരം നാല് മണി വരെയാണ് സന്ദർശകർക്ക് പ്രവേശനം അനുവദിക്കുന്നത്.
ALSO READ: വട്ടവടയിലേക്ക് കൈയ്യും വീശി പോകാനാകില്ല: എൻട്രി ഫീസ് എത്ര?
പൊന്മുടിയിലേക്ക് യാത്ര തിരിക്കാം
പൊൻമുടിയിലേക്കുള്ള യാത്രയിൽ 22 ഹെയർപിൻ വളവുകളുണ്ട്. കനത്ത മഞ്ഞുള്ള സമയങ്ങളിൽ കാഴ്ചപരിധി കുറയാൻ സാധ്യതയുള്ളതിനാൽ വാഹനങ്ങളുടെ ഫോഗ് ലൈറ്റുകൾ ഓൺ ചെയ്ത് പതുക്കെ സഞ്ചരിക്കുക. 22 ഹെയർപിൻ വളവുകളിലൂടെയുള്ള യാത്ര എത്തിച്ചേരുന്നത് പച്ചപ്പണിഞ്ഞ കുന്നുകളിലേക്കും മനോഹരമായ കാഴ്ചകൾ കാണാനാകുന്ന അവിസ്മരണീയമായ ഒരിടത്തേക്കാണ്. ഇടയ്ക്ക് ഒരു തെയിലത്തോട്ടവുമുണ്ട്.
മനോഹരമായ മലയോര പാതയും, കുന്നിൻ മുകളിലെ തണുത്ത അന്തരീക്ഷവും, തിരുവനന്തപുരത്തെ തിരക്കുകളിൽ നിന്ന് അല്പനേരം മാറി നിൽക്കണമെന്ന് ആഗ്രഹിക്കുന്നവരെയുമാണ് ഈ സ്ഥലം ആകർഷിക്കുന്നത്. ഒരു ദിവസംകൊണ്ട് പോയിവരാൻ സാധിക്കുന്ന വിനോദയാത്രയ്ക്ക് ഏറ്റവും അനുയോജ്യമായ സ്ഥലമാണ് പൊന്മുടി. നവംബർ മുതൽ ഫെബ്രുവരി വരെയുള്ള കാലയളവിലാണ് ഇവിടേക്കുള്ള യാത്ര കൂടുതൽ മനോഹരമാകുന്നത്.
പ്രവേശന നിരക്ക് കൂട്ടി
2026 ജൂലൈ 1 മുതൽ പൊന്മുടിയിലേക്കുള്ള പ്രവേശന നിരക്കിൽ സർക്കാർ മാറ്റം വരുത്തിയിരുന്നു. പുതിയ നിരക്കുകൾ പ്രകാരം മുതിർന്നവർക്കുള്ള പ്രവേശന ഫീസ് 50 രൂപ ആയും കുട്ടികൾക്കുള്ളത് 25 രൂപ ആയുമാണ് ഈടാക്കുന്നത്. വിദേശ സഞ്ചാരികളുടെ ഫീസിലും വർദ്ധനവുണ്ട്. വിദേശികളായ മുതിർന്നവർക്ക് 400 രൂപ, കുട്ടികൾക്ക് 300 രൂപ എന്നിങ്ങനെയാണ് പുതിയ നിരക്ക്. വിദ്യാർത്ഥികൾക്കുള്ള പ്രവേശന ഫീസ് 30 രൂപ ആയി തുടരും.
കൂടാതെ ഇവിടേക്ക് പ്രവേശിക്കുന്ന വാഹന നിരക്കുകളിലും മാറ്റമുണ്ട്. ടൂവീലറുകൾക്ക് 25 രൂപ, ത്രീവീലറുകൾക്ക് 35 രൂപ, ലൈറ്റ് മോട്ടോർ വെഹിക്കിൾ പാർക്കിംഗിന് 50 രൂപ, മീഡിയം മോട്ടോർ വാഹനങ്ങളുടെ പാർക്കിംഗിന് 200 രൂപ, ഹെവി വാഹനങ്ങളുടെ പാർക്കിംഗിന് 120 രൂപ എന്നിങ്ങനെയാണ് പുതുക്കിയ നിരക്കുകൾ. സ്റ്റിൽ ക്യാമറയ്ക്ക് 85 രൂപയും മൂവി ക്യാമറയ്ക്ക് 600 രൂപയും ഈടാക്കും.
ട്രെക്കിംഗ് ആസ്വദിക്കുന്നവർക്കും പുതിയ നിരക്കുകൾ ബാധകമാണ്. മൂന്ന് മണിക്കൂർ ട്രെക്കിംഗിന് 2500 രൂപ, ആറ് മണിക്കൂർ ട്രെക്കിംഗിന് 5000 രൂപ എന്നിങ്ങനെയാണ് നിരക്ക്. അധിക ആളുകൾക്ക് പ്രത്യേക ഫീസും ഈടാക്കും.
English Summary:
Planning a weekend escape to the misty hills of Ponmudi? Get all the details on checkpost entry timings, ticket updates, foggy weather hours, and driving tips for the 22 hairpin bends right here.