AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Bar License Controversy: ബാർ ലൈസൻസ് വിവാദം: എക്‌സൈസ് കമ്മീഷണർ സാംബശിവ റാവുവിനെ മാറ്റി

Kerala Bar License Controversy Update: വകുപ്പുതല നടപടികളിൽ എക്‌സൈസ് മന്ത്രി എം ലിജു ശക്തമായ അതൃപ്തിയും വിയോജിപ്പും അറിയിച്ചതിനെ തുടർന്നാണ് ആഭ്യന്തര വകുപ്പിന്റെ ഈ അടിയന്തര നടപടി. നിലവിലെ കമ്മീഷണറെ മാറ്റിയ സ്ഥാനത്തേക്ക് പകരം അഡീഷണൽ കമ്മീഷണർക്ക് താത്കാലിക ചുമതല നൽകിയിട്ടുണ്ട്. വിഷയത്തിൽ സീറാം സാംബശിവറാവു നൽകിയ റിപ്പോർട്ട് മന്ത്രി ലിജു തള്ളിയതിന് പിന്നാലെയാണ് സ്ഥാനമാറ്റം നടത്തിയത്.

Bar License Controversy: ബാർ ലൈസൻസ് വിവാദം: എക്‌സൈസ് കമ്മീഷണർ സാംബശിവ റാവുവിനെ മാറ്റി
Seeram Sambasiva RaoImage Credit source: Social Media
Neethu Vijayan
Neethu Vijayan | Published: 06 Nov 2026 | 01:12 PM

തിരുവനന്തപുരം: സംസ്ഥാനത്ത് സർക്കാരോ എക്‌സൈസ് മന്ത്രിയോ അറിയാതെ പുതിയ ബാർ ലൈസൻസ് അനുവദി വിവാദത്തിൽ നടപടി (Kerala Bar License Controversy Update). എക്‌സൈസ് കമ്മിഷണർ സീറാം സാംബശിവ റാവുവിനെ സ്ഥാനത്ത് നിന്ന് മാറ്റി. വകുപ്പുതല നടപടികളിൽ എക്‌സൈസ് മന്ത്രി എം ലിജു ശക്തമായ അതൃപ്തിയും വിയോജിപ്പും അറിയിച്ചതിനെ തുടർന്നാണ് ആഭ്യന്തര വകുപ്പിന്റെ ഈ അടിയന്തര നടപടി. നിലവിലെ കമ്മീഷണറെ മാറ്റിയ സ്ഥാനത്തേക്ക് പകരം അഡീഷണൽ കമ്മീഷണർക്ക് താത്കാലിക ചുമതല നൽകിയിട്ടുണ്ട്.

മൂന്ന് ബീയർ, വൈൻ പാർലറുകൾക്ക് ലൈസൻസ് പുതുക്കി നൽകുകയും കൊച്ചി വിമാനത്താവളത്തിൽ രണ്ട് ലൗഞ്ച് ബാർ ലൈസൻസ് അനുവദിച്ചതുമാണ് വൻ വിവാദമായത്. മദ്യനയം വരുന്നതിന് മുൻപ് മന്ത്രി അറിയാതെയാണ് ഈ നടപടികളെന്ന് ചൂണ്ടിക്കാട്ടി രണ്ട് എക്‌സൈസ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ വിഷയത്തിൽ സീറാം സാംബശിവറാവു നൽകിയ റിപ്പോർട്ട് മന്ത്രി ലിജു തള്ളിയതിന് പിന്നാലെയാണ് സ്ഥാനമാറ്റം നടത്തിയത്.

ALSO READ: ശബരിമല തീർത്ഥാടകർക്ക് ‘ശബരി പോർട്ടൽ’; സേവനങ്ങൾ ഇനി വിരൽത്തുമ്പിൽ

ഇന്നലെ മന്ത്രി വിളിച്ച എക്‌സൈസ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ സാംബശിവറാവു വരാതിരുന്നതും വലിയ ചർച്ചയായിരുന്നു. മദ്യനയം വരുന്നതിന് മുൻപ് ഒരു ബാർ ലൈസൻസും അനുവദിക്കേണ്ടതില്ലെന്ന് സർക്കാർ ഓഗസ്റ്റിൽ നിർദേശം നൽകിയിരുന്നു. എന്നാൽ ഈ നിർദ്ദേശം മറികടന്നാണ് ബാർ ലൈസൻസുകൾ അനുവദിച്ചത്. സർക്കാർ നിർദേശം താൻ കണ്ടില്ലെന്നും ലൈസൻസ് നൽകാൻ തനിക്ക് അധികാരമുണ്ടെന്നുമാണ് സാംബശിവറാവിൻ്റെ വിശദീകരണം. എന്നാൽ ഇത് അംഗീകരിക്കാൻ മന്ത്രി തയാറായിരുന്നില്ല. ‌

നിർദ്ദേശത്തെ എതിർത്തുകൊണ്ടുള്ള കമ്മീഷണറുടെ നടപടികൾ ദുരൂഹവും എക്‌സൈസ് വകുപ്പിന് നാണക്കേടുണ്ടാക്കുന്നതുമാണെന്ന് മന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. അദ്ദേഹത്തെ ചുമതലയിൽ നിന്ന് മാറ്റാൻ മന്ത്രി മുഖ്യമന്ത്രിയോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ പുതിയ ബാറുകൾക്ക് അനുമതി നൽകിയതുമായി ബന്ധപ്പെട്ട വിവാദത്തിന് പിന്നാലെയാണ് നടപടി.

ഉത്തരവാദിത്തം നിറവേറ്റുന്നതിന്റെ ഭാഗമായാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തിനുള്ളിൽ രണ്ട് ബാറുകൾക്ക് ലൈസൻസ് അനുവദിച്ചതെന്നാണ് എക്‌സൈസ് കമ്മിഷണറുടെ വിശദീകരണം. എഫ്എൽ സെവൻ ലൈസൻസ് അനുവദിക്കാനുള്ള ഉത്തരവാദിത്തം 2011ലെ യുഡിഎഫ് സർക്കാരിന്റെ കാലത്ത് തുടങ്ങിയ നിയമമാണെന്നും അത് പിന്തുടരുക മാത്രമാണ് താൻ ചെയ്തിട്ടുള്ളതെന്നുമായിരുന്നു നികുതി വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയെ അറിയിച്ചത്.

വിവാദങ്ങൾക്ക് പിന്നാലെ എക്‌സൈസ് മന്ത്രിക്ക് എക്‌സൈസ് കമ്മിഷണർ സാംബശിവ റാവു വിശദീകരണം നൽകിയിരുന്നു. ഇതുവരെ നിയമപരമായി മാത്രമാണ് താൻ പ്രവർത്തിച്ചിട്ടുള്ളത്. ബാർ ലൈസൻസ് ഉൾപ്പെടെയുള്ള അനുമതിയിൽ സർക്കാരിലേക്ക് കൃത്യമായ അറിയിപ്പ് നൽകിയിന്നതായാണ് കമ്മീഷണറുടെ വിശദീകരണം. സർക്കാരിന്റെ മദ്യനയത്തിന് വിരുദ്ധമായി യാതൊന്നും ചെയ്തിട്ടില്ലെന്നും മന്ത്രിക്ക് നൽകിയ വിശദീകരണത്തിലുണ്ട്.

English Summary:

Excise Commissioner Sreeram Sambasiva Rao has been transferred following a major controversy over issuing bar licenses without the government’s knowledge.

 

 

Follow Us