Hair Growth Green Laddu: മുടി കാടുപോലെ വളരാൻ പച്ച ലെഡു: ഈ രഹസ്യ മരുന്നിൻ്റെ റെസിപ്പി ഇതാ
Hair Growth Kariveppila Cherupayar Laddu: മുടികൊഴിച്ചിൽ, താരം, മുടി വളരാതിരിക്കുക തുടങ്ങിയ പല പ്രശ്നങ്ങളും ഇന്ന് നമ്മൾ നേരിടുന്നുണ്ട്. നമ്മൾ പുറത്തുനിന്ന് വിലകൂടിയ എന്തെല്ലാം വാങ്ങി ഉപയോഗിച്ചാലും ഇതിനൊന്നും പരിഹാരമാകണമെന്നില്ല. കാരണം നമ്മൾ എന്തെല്ലാം ചെയ്താലും കഴിക്കുന്ന ആഹാരം എപ്പോഴും പ്രോട്ടീൻ റിച്ചായിരിക്കണം. എങ്കിൽ മാത്രമെ മുടി വളർച്ചയിൽ കാര്യമായ മാറ്റെ കാണാൻ സാധിക്കു. മുടികൊഴിച്ചിലും മറ്റ് പ്രശ്നങ്ങളും അലട്ടുന്നവർക്കുള്ള ഒരു ശാശ്വത പരഹാരമാണ് ഇന്നിവിടെ പറയാൻ പോകുന്നത്.

പെൺകുട്ടിയായലും ആൺകുട്ടിയായലും മുടി വളർത്താൻ ഇഷ്ടമുള്ളവരാണ് ഇന്നത്തെ തലമുറ. മുടികൊഴിച്ചിൽ, താരം, മുടി വളരാതിരിക്കുക തുടങ്ങിയ പല പ്രശ്നങ്ങളും ഇന്ന് നമ്മൾ നേരിടുന്നുണ്ട്. നമ്മൾ പുറത്തുനിന്ന് വിലകൂടിയ എന്തെല്ലാം വാങ്ങി ഉപയോഗിച്ചാലും ഇതിനൊന്നും പരിഹാരമാകണമെന്നില്ല. കാരണം നമ്മൾ എന്തെല്ലാം ചെയ്താലും കഴിക്കുന്ന ആഹാരം എപ്പോഴും പ്രോട്ടീൻ റിച്ചായിരിക്കണം. എങ്കിൽ മാത്രമെ മുടി വളർച്ചയിൽ കാര്യമായ മാറ്റെ കാണാൻ സാധിക്കു. (Image Credit Source: Social Media)

മുടികൊഴിച്ചിലും മറ്റ് പ്രശ്നങ്ങളും അലട്ടുന്നവർക്കുള്ള ഒരു ശാശ്വത പരഹാരമാണ് ഇന്നിവിടെ പറയാൻ പോകുന്നത്. നിങ്ങൾക്ക് ഇഷ്ട്ടത്തോടെ കഴിക്കാൻ സാധിക്കുന്ന ഒരു പലഹാരത്തിൻ്റെ റെസിപ്പിയാണ് ഇത്. പച്ച ലെഡു, അതെ ചെറുപയർ, കറിവേപ്പില, ശർക്കര, നിങ്ങൾക്കിഷ്ടമുള്ള നട്സ് എന്നിവയെല്ലാം കൂടി ചേർന്നൊരു കിടിലൻ ലെഡു റെസിപ്പി നമുക്ക് നോക്കിയാലോ. ഇത് വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കുന്നതാണ്.

തയ്യാറാക്കുന്ന വിധം: ആദ്യം തന്നെ ചെറുപയർ എടുക്കുക. ഒന്ന് കഴുകി ഒരു ടിഷ്യൂ പേപ്പർ ഉപയോഗിച്ച് തുടച്ച പാനിലിട്ട് ശേഷം ചെറുതായിട്ട് ഒന്ന് വറുത്തെടുക്കാം. കരിഞ്ഞുപോകാതെ ശ്രദ്ധിക്കണേ. അത് പാനിൽ നിന്ന് മാറ്റിയ ശേഷം അതിലേക്ക് കുറച്ചധികം കറിവേപ്പില ഇടുക. കരിഞ്ഞുപോകാതെ തൊട്ടാൽ പൊടിയണ പാകത്തിന് വറുത്തെടുക്കുക.

അത് പാനിൽ നിന്ന് മാറ്റിയ ശേഷം, അതിലേക്ക് തന്നെ മത്തങ്ങ വിത്തുകൾ ഇട്ട് വറുത്ത് കോരുക. നിങ്ങൾക്ക് ഇതൊടൊപ്പം മറ്റ് നട്സുകളും ചേർക്കാവുന്നതാണ്. ശേഷം ഇവയുടെ ചൂട് ചെറുതായി മാറിയ ഉടൻ തന്നെ നന്നായി പൊടിച്ചെടുക്കുക. തരി അല്പം ഉണ്ടായാലും കുഴപ്പമില്ല. ഒന്നിച്ചിട്ട് പൊടിക്കുന്നതിനേക്കാൾ എളുപ്പം ഓരോന്നായി വെവ്വേറെ പൊടിക്കുന്നതാണ്.

ശേഷം കുറച്ച് ശർക്കര പാനിയാക്കി വയ്ക്കുക. ഇളം ചൂടോടെ തന്നെ ഈ ശർക്കര പാനി നമ്മൾ നേരത്തെ പൊടിച്ചുവച്ചതിലേക്ക് ചേർക്കുക. അതിലേക്ക് അല്പം നെയ്യ് കൂടെ ചേർത്തു കൊടുക്കുക. പിന്നീട് നന്നായി ഇതെല്ലാം കൂടെ യോജിപ്പിക്കണം. ശേഷം നിങ്ങൾക്ക് ഇത് ഒരോ ബോളായിട്ട് ഉരുട്ടി കുപ്പിയിൽ സൂക്ഷിക്കാവുന്നതാണ്. ദിവസവും ഇതിലെ ഓരോന്ന് വീധം കഴിക്കാവുന്നതാണ്.