Kitchen Tips: ഹോട്ടൽ സ്റ്റൈൽ ഫ്രൈഡ് റൈസ് വീട്ടിലുണ്ടാക്കാം; പാചകത്തിലെ രഹസ്യങ്ങൾ
The Secret Behind Perfect Restaurant Style Fried Rice Revealed: ഫ്രൈഡ് റൈസിന്റെ അതേ രുചിയും മണവും വീട്ടില്‍ തയാറാക്കുമ്പോള്‍ ലഭിക്കാറില്ലെന്ന് പലരും പരാതിപ്പെടാറുണ്ട്. ചിലപ്പോള്‍ ചോറ് കുഴഞ്ഞുപോകും, ചിലപ്പോള്‍ രുചി കുറയും. ചേരുവകളെല്ലാം ഒരുപോലെയാണെങ്കിലും തയാറാക്കുന്ന രീതിയിലുള്ള ചെറിയ പിഴവുകളാണ് ഇതിന് കാരണം. ഫ്രൈഡ് റൈസ് തയാറാക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ഏഴ് കാര്യങ്ങളുണ്ട്.

ഫ്രൈഡ് റൈസ് ഇഷ്ടപ്പെടാത്തവര്‍ കുറവായിരിക്കും. ചോറും പച്ചക്കറികളും സോസുകളും ചേര്‍ത്ത് തയാറാക്കുന്ന ഈ വിഭവം വീട്ടില്‍ ഉണ്ടാക്കാനും എളുപ്പമാണ്. എന്നാല്‍ ഹോട്ടലില്‍ നിന്നും ഓര്‍ഡര്‍ ചെയ്യുന്ന ഫ്രൈഡ് റൈസിന്റെ അതേ രുചിയും മണവും വീട്ടില്‍ തയാറാക്കുമ്പോള്‍ ലഭിക്കാറില്ലെന്ന് പലരും പരാതിപ്പെടാറുണ്ട്. ചിലപ്പോള്‍ ചോറ് കുഴഞ്ഞുപോകും, ചിലപ്പോള്‍ രുചി കുറയും. ചേരുവകളെല്ലാം ഒരുപോലെയാണെങ്കിലും തയാറാക്കുന്ന രീതിയിലുള്ള ചെറിയ പിഴവുകളാണ് ഇതിന് കാരണം. ഫ്രൈഡ് റൈസ് തയാറാക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ഏഴ് കാര്യങ്ങളുണ്ട്. ഇവ പിന്തുടര്‍ന്നാല്‍ വീട്ടിലും ഹോട്ടല്‍ രുചിയോട് അടുത്ത ഫ്രൈഡ് റൈസ് തയാറാക്കാം. (Image Credit Source: Unsplash)

ഫ്രൈഡ് റൈസ് തയാറാക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളിലൊന്നാണ് ചോറിന്റെ തണുപ്പ്. പുതുതായി വേവിച്ച ചോറില്‍ ഈര്‍പ്പം കൂടുതലായിരിക്കും. ഇത് ചട്ടിയില്‍ ചേര്‍ക്കുമ്പോള്‍ അരിമണികള്‍ തമ്മില്‍ ഒട്ടിപ്പിടിക്കുകയും ചോറ് കുഴഞ്ഞുപോകുകയും ചെയ്യും. തലേദിവസം വേവിച്ച് ഫ്രിഡ്ജില്‍ സൂക്ഷിച്ച ചോറ് ഉപയോഗിക്കുന്നതാണ് നല്ലത്. തണുത്ത ചോറിലെ ഈര്‍പ്പം കുറവായതിനാല്‍ അരിമണികള്‍ വേര്‍തിരിഞ്ഞിരിക്കുകയും വറുക്കുമ്പോള്‍ നല്ല ഘടന ലഭിക്കുകയും ചെയ്യും.

ഹോട്ടല്‍ രീതിയിലുള്ള ഫ്രൈഡ് റൈസിന് ഉയര്‍ന്ന ചൂട് ആവശ്യമാണ്. പാന്‍ ആവശ്യത്തിന് ചൂടാകാതെ ചേരുവകള്‍ ചേര്‍ത്താല്‍ അവ വറുക്കുന്നതിനുപകരം ആവിയില്‍ വേവുന്നതുപോലെയാകും. ഇതോടെ ഫ്രൈഡ് റൈസിന് ലഭിക്കേണ്ട പ്രത്യേക മണവും രുചിയും കുറയും. ആദ്യം പാന്‍ അല്ലെങ്കില്‍ ചീനച്ചട്ടി നന്നായി ചൂടാക്കിയശേഷം എണ്ണ ഒഴിക്കുക. തുടര്‍ന്ന് ചേരുവകള്‍ ചേര്‍ത്ത് ഉയര്‍ന്ന തീയില്‍ വേഗത്തില്‍ വഴറ്റിയെടുക്കണം. കൂടുതല്‍ പച്ചക്കറികളും മസാലകളും സോസുകളും ചേര്‍ത്താല്‍ ഫ്രൈഡ് റൈസിന് കൂടുതല്‍ രുചിയുണ്ടാകുമെന്ന് കരുതരുത്. ചട്ടിയില്‍ ചേരുവകള്‍ അമിതമായി നിറയുമ്പോള്‍ ചൂട് കുറയുകയും അവയില്‍ നിന്നുള്ള വെള്ളം പുറത്തുവരുകയും ചെയ്യും.

സോയ സോസ് ഉള്‍പ്പെടെയുള്ള സോസുകള്‍ ഫ്രൈഡ് റൈസിന് രുചി നല്‍കുന്ന പ്രധാന ചേരുവകളാണ്. എന്നാല്‍ ഇവ കൂടുതല്‍ ചേര്‍ത്താല്‍ ചോറ് ഒട്ടിപ്പിടിക്കുകയും ഉപ്പുരസം കൂടുകയും ചെയ്യും. ആവശ്യത്തിന് മാത്രം സോസ് ചേര്‍ക്കുക. ഒരുമിച്ച് കൂടുതല്‍ ഒഴിക്കുന്നതിനുപകരം അല്‍പാല്‍പമായി ചേര്‍ത്ത് രുചി പരിശോധിക്കാം. ഫ്രൈഡ് റൈസിന്റെ രുചിയും മണവും വര്‍ധിപ്പിക്കാന്‍ വെളുത്തുള്ളി, ഇഞ്ചി, സ്പ്രിങ് ഒനിയന്‍ എന്നിവ സഹായിക്കും. ഇവ ഒഴിവാക്കിയാല്‍ വിഭവത്തിന് ആവശ്യമായ രുചി ലഭിക്കാതെ വരാം. എണ്ണ ചൂടായശേഷം ആദ്യം ചെറുതായി അരിഞ്ഞ വെളുത്തുള്ളിയും ഇഞ്ചിയും ചേര്‍ത്ത് വഴറ്റുക. തുടര്‍ന്ന് പച്ചക്കറികളും മറ്റ് ചേരുവകളും ചേര്‍ക്കാം. ഇത് ഫ്രൈഡ് റൈസിന് മികച്ച രുചി നല്‍കും.

ഫ്രൈഡ് റൈസ് തയ്യാറാക്കുമ്പോള്‍ ചേരുവകള്‍ തുടര്‍ച്ചയായി ഇളക്കുന്നത് നല്ലതല്ല. ഇടവിടാതെ ഇളക്കിയാല്‍ അരിമണികള്‍ക്ക് നേരിട്ട് ചൂട് ലഭിക്കുന്ന സമയം കുറയും. ഇടയ്ക്ക് അല്‍പസമയം ചോറ് ചട്ടിയില്‍ തന്നെ വെക്കുക. പിന്നീട് ഇളക്കി വീണ്ടും വറുക്കാം. ഇത് അരിമണികള്‍ക്ക് നേരിയ തോതില്‍ വറുത്ത രുചിയും നല്ല ഘടനയും നല്‍കും. ഫ്രൈഡ് റൈസ് തയാറായിക്കഴിഞ്ഞാല്‍ അവസാനമായി ചേര്‍ക്കുന്ന ചില ചേരുവകള്‍ രുചിയില്‍ വലിയ മാറ്റമുണ്ടാക്കും. ചെറുതായി അരിഞ്ഞ സ്പ്രിങ് ഒനിയന്‍, അല്‍പം എള്ളെണ്ണ, കുരുമുളക് പൊടി എന്നിവ അവസാനം ചേര്‍ക്കാം.