AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Turmeric Cultivation: ഈ സ്വർണം കേരളത്തിലും വിളയും; ചെലവ് കുറവ്, മാസം 50,000 ഉറപ്പ്

Turmeric Farming Business Plan: ആരോ​ഗ്യസംരക്ഷണത്തിനും സൗന്ദര്യസംരക്ഷണത്തിനും മഞ്ഞളിന് പകരം വയ്ക്കാൻ മറ്റൊന്നില്ലെന്ന് നമുക്ക് അറിയാം. എന്നാൽ പണം സമ്പാദിക്കാനും മഞ്ഞൾ നിങ്ങളെ സഹായിക്കുമെന്ന് അറിയാമോ?

Turmeric Cultivation: ഈ സ്വർണം കേരളത്തിലും വിളയും; ചെലവ് കുറവ്, മാസം 50,000 ഉറപ്പ്
മഞ്ഞൾ കൃഷിImage Credit source: CR Shelare/Moment/Getty Images
Nithya Vinu
Nithya Vinu | Updated On: 18 Feb 2026 | 12:58 PM

സുഗന്ധവ്യഞ്ജനങ്ങളിലെ സ്വർണം, ഇന്ത്യയുടെ കുങ്കുമം തുടങ്ങി വിവിധ പേരുകളിൽ അറിയപ്പെടുന്ന വിളയാണ് മഞ്ഞൾ. ആരോ​ഗ്യസംരക്ഷണത്തിനും സൗന്ദര്യസംരക്ഷണത്തിനും മഞ്ഞളിന് പകരം വയ്ക്കാൻ മറ്റൊന്നില്ലെന്ന് നമുക്ക് അറിയാം. എന്നാൽ പണം സമ്പാദിക്കാനും മഞ്ഞൾ നിങ്ങളെ സഹായിക്കുമെന്ന് അറിയാമോ? കേരളത്തിന്റെ കാലാവസ്ഥയ്ക്ക് വളരെ അനുയോജ്യവും കുറഞ്ഞ ചെലവിൽ കൂടുതൽ വരുമാനം ഉറപ്പാക്കാൻ കഴിയുന്ന ഒന്നാണ് മഞ്ഞൾ കൃഷി. ഇവയുടെ ബിസിനസ് വശം ഒന്ന് അറിഞ്ഞിരുന്നാലോ…

 

മഞ്ഞൾ കൃഷി

 

കേരളത്തിൽ മഞ്ഞൾ നടാൻ ഏറ്റവും അനുയോജ്യമായ സമയം ഏപ്രിൽ – മെയ് മാസങ്ങളാണ്. സാധാരണയായി 7 മുതൽ 9 മാസം വരെയാണ് ഇതിന്റെ കാലാവധി. പ്രതിഭ, പ്രഭ, കാന്തി, ശോഭ, സുഗുണ, സുദർശന തുടങ്ങി വിളവിനും ഗുണമേന്മയ്ക്കും അനുസരിച്ചുള്ള ഇനങ്ങൾ നിങ്ങൾക്ക് തിരഞ്ഞെടുക്കാം.

നടുന്നതിനായി മണ്ണ് നന്നായി കിളച്ച് കല്ലും കട്ടയും മാറ്റുക. അതിൽ ചാണകപ്പൊടിയോ കമ്പോസ്റ്റോ ചേർത്ത് വളം നൽകണം. വെള്ളക്കെട്ട് ഒഴിവാക്കാൻ 1 മീറ്റർ വീതിയിലും 25 സെ.മീ ഉയരത്തിലും തടങ്ങൾ എടുക്കേണ്ടതുമാണ്. ശേഷം വിത്ത് മഞ്ഞൾ ഏകദേശം 20-25 സെ.മീ അകലത്തിൽ 5 സെ.മീ താഴ്ചയിൽ നടാം. മുള വന്ന ഭാഗം മുകളിലേക്ക് ഇരിക്കാൻ ശ്രദ്ധിക്കുക.

നട്ടാലുടൻ പച്ചിലകളോ കരിയിലയോ ഉപയോഗിച്ച് മണ്ണ് മൂടണം. ഇത് ഈർപ്പം നിലനിർത്താനും കളകൾ കുറയ്ക്കാനും സഹായിക്കും. നട്ട് 2 മാസം കഴിയുമ്പോൾ ചാണകപ്പൊടിയും ചാരവും ചേർത്ത് മണ്ണ് കയറ്റിക്കൊടുക്കാം. മഞ്ഞൾ ചെടിയുടെ ഇലകൾ ഉണങ്ങിത്തുടങ്ങുന്നതാണ് വിളവെടുപ്പിന്റെ ലക്ഷണം.

ALSO READ: സപ്പോർട്ടായി ഈ ചെടിയുണ്ടോ? മാസം പതിനായിരങ്ങൾ സമ്പാദിക്കാം

 

മഞ്ഞൾ കൃഷി – ബിസിനസ്

 

മഞ്ഞൾ കൃഷിയിലൂടെ മികച്ച മാസ വരുമാനം നേടാൻ കഴിയും. ദീർഘകാല വിളയായതിനാൽ വിളവെടുപ്പ് സമയത്താണ് പ്രധാനമായും വരുമാനം ലഭിക്കുന്നത്. പിന്നീട് മറ്റ് മൂല്യവർദ്ധിത ഉൽപ്പന്നങ്ങളാക്കുന്നതും വരുമാനം നൽകും.

ഒരു ഏക്കറിൽ നിന്ന് ഏകദേശം 8,000 മുതൽ 10,000 കിലോ വരെ പച്ചമഞ്ഞൾ ലഭിക്കാൻ സാധ്യതയുണ്ട്. ഇത് ഉണക്കിപ്പൊടിച്ചാൽ ഏകദേശം 1,500 – 2,000 കിലോ മഞ്ഞൾപ്പൊടി ലഭിക്കും. സ്വന്തമായി ബ്രാൻഡിൽ മഞ്ഞൾപ്പൊടി പായ്ക്കറ്റുകളാക്കി വിപണിയിൽ എത്തിക്കാവുന്നതാണ്. 100 ഗ്രാം, 250 ഗ്രാം പായ്ക്കറ്റുകൾക്ക് വലിയ ഡിമാൻഡുണ്ട്.

ശരാശരി 30,000 – 50,000 രൂപ പ്രതിമാസ വരുമാനം ഇതിലൂടെ നേടാവുന്നതാണ്. കൂടാതെ, മഞ്ഞളിൽ നിന്ന് എണ്ണ വേർതിരിച്ചെടുക്കുന്നത് കോസ്മെറ്റിക് രംഗത്ത് വലിയ ലാഭമുള്ള ബിസിനസ്സാണ്. വിത്ത് മഞ്ഞൾ വിപണനമാണ് മറ്റൊരു വഴി. നടീൽ സമയത്ത് വിത്ത് മഞ്ഞളിന് സാധാരണ വിലയേക്കാൾ ഇരട്ടി വില ലഭിക്കാറുണ്ട്.