Land Tax Payment: വില്ലേജ് ഓഫീസിൽ പോയി ക്യൂ നിൽക്കേണ്ട, വീട്ടിലിരുന്നും കരം അടയ്ക്കാം…
Land Tax Payment: നിങ്ങളുടെ വസ്തുവിന്റെ കരം അടയ്ക്കാൻ വില്ലേജ് ഓഫീസിൽ പോയി ക്യൂ നിൽക്കേണ്ട. വീട്ടിലിരുന്ന് ഓൺലൈനായി കരം അടയ്ക്കാൻ സാധിക്കും. ഇത് എങ്ങനെ ചെയ്യാമെന്നും എന്തെല്ലാം ശ്രദ്ധിക്കണമെന്നും അറിഞ്ഞാലോ....

റവന്യു വകുപ്പിലെ ഓൺലൈൻ സേവനങ്ങൾ ലഭിക്കുന്നത് www.revenue.kerala.gov.in എന്ന വെബ് സൈറ്റിലൂടെയാണ്. ഇതിനായി ഒറ്റത്തവണ രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. തുടർന്ന് സേവനം ആവശ്യമായി വരുമ്പോൾ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറും പാസ് വേഡും നൽകി ലോഗിൻ ചെയ്യാം. (Image Credit: Getty Images)

ഇത് കൂടാതെ സേവനങ്ങൾ മൊബൈൽ ആപ്പും ലഭ്യമാണ്. ഓൺ ലൈൻ സേവനങ്ങൾക്കായി E-revenue എന്ന ആപ്പ് ഡൗൺലോഡ് ചെയ്യാം. രജിസ്റ്റർ ചെയ്തവർക്ക് നികുതി അടയ്ക്കാനുള്ള അറിയിപ്പ് സന്ദേശമായി ലഭിക്കുന്നതാണ്. (Image Credit: Getty Images)

കരം അടയ്ക്കുന്നതിന്, റവന്യൂ വകുപ്പ് വെബ്സൈറ്റ് സന്ദർശിക്കുക. ശേഷം Pay Your Tax ക്ലിക്കുചെയ്യുക. ഒരു അക്കൗണ്ട് സൃഷ്ടിച്ച് സൈൻ അപ്പ് ചെയ്യാം. തുടർന്ന് ഉപയോക്തൃനാമവും പാസ്‌വേഡും ഉപയോഗിച്ച് വെബ്‌സൈറ്റിലേക്ക് പ്രവേശിക്കുക. (Image Credit: Getty Images)

New Requestൽ ക്ലിക്കുചെയ്യുക. ജില്ല, താലൂക്ക്, ഗ്രാമം, ബ്ലോക്ക് തിരഞ്ഞെടുക്കുക. തണ്ടപ്പർ നമ്പർ, സർവേ / ഉപവിഭാഗം നമ്പർ നൽകുക. തുടർന്ന് ഏരിയ, തണ്ടപ്പർ ഹോൾഡർ, നികുതി തുക എന്നിവയുടെ വിശദാംശങ്ങൾ പ്രദർശിപ്പിക്കും. (Image Credit: Getty Images)

ശേഷം മുൻ വർഷത്തെ ഭൂനികുതി, രസീത് നമ്പർ എന്നിവയെക്കുറിച്ചുള്ള വിശദാംശങ്ങൾ നൽകുക. പട്ടയ നമ്പറും നൽകുക. ശേഷം സബ്മിറ്റ് ഓപ്ഷനിൽ ക്ലിക്ക് ചെയ്ത് കരം അടയ്ക്കാം. (Image Credit: Getty Images)