KSEB Bill Payment Online: ലളിതം, ഗൂഗിൾ പേ വഴി വൈദ്യുതി ബിൽ എങ്ങനെ അടയ്ക്കാം
ഏറ്റവും എളുപ്പത്തിലും ലളിതവും ചെയ്യാൻ സാധിക്കുന്ന ഒന്നാണ്, പെയ്മേൻ്റ് എളുപ്പമാക്കുന്നത് മാത്രമല്ല ഇതിന് വേറെയും നിരവധി ഗുണങ്ങളുണ്ടെന്നതാണ് പ്രത്യേകത

വൈദ്യുതി ബിൽ അടയ്ക്കാൻ ഇനി കാത്തുനിന്ന് ബുദ്ധുമുണ്ടേതില്ല . ഏതാനും മിനിറ്റുകൾക്കുള്ളിൽ നമ്മുടെ സ്മാർട്ട് ഫോണിൽ ഗൂഗിൾ പേ വഴി ഇത് ചെയ്യാം. ഇതെങ്ങനെയെന്ന് നോക്കാം

ഫോണിൽ നിങ്ങളുടെ ഗൂഗിൾ പേ തുറക്കാം. ഹോം പേജിൽ താഴേക്ക് സ്ക്രോൾ ചെയ്യാം താഴെ 'Bills & Recharges' എന്നൊരു വിഭാഗം കാണാം. അതിൽ 'Pay Bills' ഓപ്ഷൻ തിരഞ്ഞെടുക്കുക. ഇതിൽ ഇലക്ട്രിസിറ്റി എന്നത് തിരഞ്ഞെടുക്കുക

വരുന്ന ഓപ്ഷനിൽ നിന്നും കെഎസ്ഇബി തിരഞ്ഞെടുക്കുക. ആദ്യമായാണ് നിങ്ങൾ ഗൂഗിൾ പേ വഴി അടക്കുന്നതെങ്കിൽ ഉറപ്പായും നിങ്ങളുടെ മൊബൈൽ നമ്പറോ, കൺസ്യൂമർ നമ്പരോ, കൺസ്യൂമർ ഐഡിയോ നൽകി ലിങ്ക് ചെയ്യാം.

തുറന്നുവരുന്ന പേജിലെ റിഫ്രേഷ് ബട്ടനിൽ അമർത്തിയാൽ പുതിയ ബില്ല് നിങ്ങൾക്ക് കാണാനാവും. പേ ബിൽ എന്നതിൽ ക്ലിക്ക് ചെയ്ത് പണമടക്കുക. അത് ഗൂഗിൾ പേ വഴി തന്നെ നടക്കും

പേയ്മെൻ്റ് വിജയകരമായാൽ ലഭിക്കുന്ന വിവരങ്ങൾ ആവശ്യമെങ്കിൽ സ്ക്രീൻ ഷോട്ട് എടുക്കാം, സാധാരണ ഗതിയിൽ കെഎസ്ഇബിക്ക് വളരെ വേഗത്തിൽ തന്നെ വിവരങ്ങൾ അപ്ഡേറ്റ് ആകാറുണ്ട്. ഇനി എല്ലാ മാസവും ബിൽ അടയ്‌ക്കേണ്ട തീയതിയിൽ ഗൂഗിൾ പേ തന്നെ നിങ്ങളെ ഓർമ്മപ്പെടുത്തും.