ആർത്തവവിരാമത്തിൽ മുടി കൊഴിയുന്നുണ്ടോ? പരീക്ഷിക്കൂ ഈ മാർ​ഗങ്ങൾ | How to prevent Hair Fall during Menopause, here is the natural supplements to this problem Malayalam news - Malayalam Tv9

Menopause Hair Fall: ആർത്തവവിരാമത്തിൽ മുടി കൊഴിയുന്നുണ്ടോ? പരീക്ഷിക്കൂ ഈ മാർ​ഗങ്ങൾ

Published: 

10 Aug 2025 08:35 AM

Menopause Hair Fall Remedies: ആർത്തവവിരാമ ഹോർമോണുകൾ നിങ്ങളുടെ രോമകൂപങ്ങളെ ബാധിക്കുന്നു. ഈസ്ട്രജനും പ്രോജസ്റ്ററോണും കുറയാൻ തുടങ്ങുന്നു, ആരോഗ്യമുള്ള മുടിക്ക് ഈസ്ട്രജൻ ആവശ്യമാണ്. അതിലൂടെ ആദ്യം, മുടിയുടെ വളർച്ച മന്ദഗതിയിലാകുകയും തുടർന്ന് മുടി കൊഴിയാൻ തുടങ്ങുകയും ചെയ്തേക്കാം.

1 / 540-കളുടെ മധ്യത്തിനും 50-കൾക്കും ഇടയിലുമാണ് സ്ത്രീകളിൽ ആർത്തവ വിരാമം സംഭവിക്കുന്നത്. ഇതിൻ്റെ ഭാ​ഗമായി പല പ്രശ്നങ്ങൾ നേരിടേണ്ടി വരാറുണ്ട്. അതിലൊന്നാണ് അമിതമായ മുടികൊഴിച്ചിൽ. ആദ്യം ആർത്തവവിരാമ സമയത്ത് മുടി കൊഴിയുന്നത് എന്തുകൊണ്ടാണെന്ന് മനസിലാക്കുക. ശേഷം മുടികൊഴിച്ചിൽ കുറയ്ക്കാൻ സാധിക്കുന്ന ചില പ്രകൃതിദത്ത വഴികൾ പരീക്ഷിക്കാവുന്നതാണ്. (Image Credits: Freepik)

40-കളുടെ മധ്യത്തിനും 50-കൾക്കും ഇടയിലുമാണ് സ്ത്രീകളിൽ ആർത്തവ വിരാമം സംഭവിക്കുന്നത്. ഇതിൻ്റെ ഭാ​ഗമായി പല പ്രശ്നങ്ങൾ നേരിടേണ്ടി വരാറുണ്ട്. അതിലൊന്നാണ് അമിതമായ മുടികൊഴിച്ചിൽ. ആദ്യം ആർത്തവവിരാമ സമയത്ത് മുടി കൊഴിയുന്നത് എന്തുകൊണ്ടാണെന്ന് മനസിലാക്കുക. ശേഷം മുടികൊഴിച്ചിൽ കുറയ്ക്കാൻ സാധിക്കുന്ന ചില പ്രകൃതിദത്ത വഴികൾ പരീക്ഷിക്കാവുന്നതാണ്. (Image Credits: Freepik)

2 / 5

ആർത്തവവിരാമ ഹോർമോണുകൾ നിങ്ങളുടെ രോമകൂപങ്ങളെ ബാധിക്കുന്നു. ഈസ്ട്രജനും പ്രോജസ്റ്ററോണും കുറയാൻ തുടങ്ങുന്നു, ആരോഗ്യമുള്ള മുടിക്ക് ഈസ്ട്രജൻ ആവശ്യമാണ്. അതിലൂടെ ആദ്യം, മുടിയുടെ വളർച്ച മന്ദഗതിയിലാകുകയും തുടർന്ന് മുടി കൊഴിയാൻ തുടങ്ങുകയും ചെയ്തേക്കാം. ഈ ഹോർമോൺ ഏറ്റക്കുറച്ചിലുകളാണ് മുടി കൊഴിയുന്നതിന് പ്രധാന കാരണം. പക്ഷേ ഉയർന്ന തോതിലുള്ള സമ്മർദ്ദവും സമീകൃതാഹാരത്തിന്റെ അഭാവവും മറ്റ് കാരണങ്ങളാകാം. (Image Credits: Freepik)

3 / 5

നമ്മുടെ ചർമ്മം, മുടി, സന്ധികൾ, നഖങ്ങൾ എന്നിവയ്ക്ക് ഘടന നൽകുന്ന ഒരു തരം പ്രോട്ടീനാണ് കൊളാജൻ. ആർത്തവവിരാമത്തിന്റെ നിർണായക ഘട്ടത്തിൽ, കൊളാജൻ ഉത്പാദനം സ്വാഭാവികമായി കുറയുന്നു. ഇത് ചർമ്മം അയഞ്ഞുതൂങ്ങുന്നതിനും മുടി കൊഴിച്ചിലിനും കാരണമാകും. കൊളാജൻ ഉല്പാദനം വർദ്ധിപ്പിക്കുന്നതിലൂടെ ചർമ്മത്തിൻ്റെ ഇലാസ്തികത, മുടിയുടെ ശക്തി, ജലാംശം എന്നിവ വർദ്ധിപ്പിക്കാനും മൊത്തത്തിലുള്ള യുവത്വം നിലനിൽത്താനും കഴിയും. ഇത് അമിതമായ മുടി കൊഴിച്ചിൽ കുറയ്ക്കുകയും ചെയ്യും. (Image Credits: Freepik)

4 / 5

ഒമേഗ-3 ഫാറ്റി ആസിഡുകളുള്ള സപ്ലിമെന്റുകൾ ചർമ്മത്തിന്റെയും മുടിയുടെയും ആരോഗ്യത്തെ പിന്തുണയ്ക്കുന്നു. അവ തലയോട്ടിയിലെയും ചർമ്മത്തിലെയും വരൾച്ച കുറയ്ക്കുകയും വീക്കം തടയുകയും ആർത്തവവിരാമ ചക്രത്തിലെ സാധാരണ പ്രശ്നങ്ങൾ പരിഹരിക്കാൻ സഹായിക്കുകയും ചെയ്യുന്നു. നിങ്ങൾ മത്സ്യം കഴിക്കുന്നതിൻ്റെ അളവ് കൂട്ടുകയോ അല്ലെങ്കിൽ നിങ്ങളുടെ ഡോക്ടറോ ആരോഗ്യ വിദഗ്ദ്ധനോ നൽകുന്ന കാപ്സ്യൂളുകൾ തിരഞ്ഞെടുക്കുകയോ ചെയ്യാം. (Image Credits: Freepik)

5 / 5

വിറ്റാമിൻ ബി7 ആണ് ബയോട്ടിൻ എന്നറിയപ്പെടുന്നത്. ഇത് നമ്മുടെ മുടി, ചർമ്മം, നഖങ്ങൾ എന്നിവയുടെ ആരോഗ്യം നിലനിർത്തുന്നതിൽ മറ്റൊരു പ്രധാന പങ്ക് വഹിക്കുന്നു. ഇത് കെരാറ്റിൻ ഉൽപാദനത്തെ പ്രോത്സാഹിപ്പിക്കുകയും മുടി തിളക്കമുള്ളതും ശക്തവും പ്രതിരോധശേഷിയുള്ളതുമായി നിലനിർത്താൻ സഹായിക്കുകയും ചെയ്യുന്നു. ബയോട്ടിൻ അടങ്ങിയ സപ്ലിമെന്റുകൾ തിരഞ്ഞെടുക്കുക, ഇത് മുടി കൊഴിയുന്നത് തടയുകയും നിങ്ങളുടെ മുടിയുടെയും നഖങ്ങളുടെയും രൂപം മെച്ചപ്പെടുത്തുകയും ചെയ്യും. (Image Credits: Freepik)

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും