ചുണ്ടിലെ കറുപ്പ് നിറം മാറ്റണോ? വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന എളുപ്പവഴികൾ ഇതാ... | How to Reduce Lip Pigmentation Naturally at Home, Best Tips in Malayalam Malayalam news - Malayalam Tv9

Lip Pigmentation: ചുണ്ടിലെ കറുപ്പ് നിറം മാറ്റണോ? വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന എളുപ്പവഴികൾ ഇതാ…

Published: 

20 Jan 2026 | 10:18 AM

Ways To Reduce Lip Pigmentation: അടുക്കളയിലുള്ള ചില സാധനങ്ങൾ ഉപയോഗിച്ച് ചുണ്ടിലെ കറുപ്പ് മാറ്റി അവയെ മൃദുവാക്കാനും തിളക്കമുള്ളതാക്കാനും സാധിക്കുമെന്ന് അറിയാമോ? അവ ഏതെല്ലാമെന്ന് നോക്കിയാലോ....

1 / 5
ചുണ്ടുകളുടെ സ്വാഭാവിക നിറം നഷ്ടപ്പെടുന്നത് പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ്. അമിതമായ സൂര്യപ്രകാശം ഏൽക്കുന്നത്, ശരീരത്തിലെ ജലാംശം കുറയുന്നത്, അല്ലെങ്കിൽ ഗുണനിലവാരമില്ലാത്ത സൗന്ദര്യവർദ്ധക വസ്തുക്കളുടെ ഉപയോഗം എന്നിവ ചുണ്ടുകൾ കറുക്കാൻ കാരണമാകാറുണ്ട്.

2 / 5
എന്നാൽ ഇനി പേടിക്കേണ്ടതില്ല, അടുക്കളയിലുള്ള ചില സാധനങ്ങൾ ഉപയോഗിച്ച് ചുണ്ടിലെ കറുപ്പ് മാറ്റി അവയെ മൃദുവാക്കാനും തിളക്കമുള്ളതാക്കാനും സാധിക്കുമെന്ന് അറിയാമോ? അവ ഏതെല്ലാമെന്ന് നോക്കിയാലോ....

3 / 5
ഒരു സ്പൂൺ പഞ്ചസാരയിൽ അല്പം നാരങ്ങാനീര് ചേർത്ത് ചുണ്ടുകളിൽ 2-3 മിനിറ്റ് പതുക്കെ തടവുക. ശേഷം തണുത്ത വെള്ളത്തിൽ കഴുകിക്കളയാം. ചുണ്ടുകളിലെ മൃതകോശങ്ങളെ നീക്കം ചെയ്യാൻ ഏറ്റവും മികച്ചതാണ് നാരങ്ങാനീരും പഞ്ചസാരയും ചേർത്ത സ്ക്രബ്.

4 / 5
തുല്യ അളവിൽ തേനും നാരങ്ങാനീരും കലർത്തി രാത്രി ഉറങ്ങുന്നതിന് മുൻപ് ചുണ്ടിൽ പുരട്ടുക. രാവിലെ കഴുകിക്കളയാം. ചുണ്ടുകൾക്ക് ഈർപ്പവും നിറവും നൽകാൻ തേൻ സഹായിക്കുന്നു. അതുപോലെ, ദിവസവും അല്പം കറ്റാർവാഴ ജെൽ ചുണ്ടിൽ പുരട്ടി ഉണങ്ങിയ ശേഷം കഴുകിക്കളയുന്നതും നല്ലതാണ്.

5 / 5
ബീറ്റ്റൂട്ട് കഷ്ണം ഉപയോഗിച്ച് ചുണ്ടിൽ മസാജ് ചെയ്യുകയോ അല്ലെങ്കിൽ അതിന്റെ നീര് പുരട്ടുകയോ ചെയ്യാം. ഇത് ചുണ്ടുകൾക്ക് പെട്ടെന്ന് തന്നെ നല്ല നിറം നൽകും. ചുണ്ടുകൾക്ക് സ്വാഭാവികമായ ചുവപ്പ് നിറം നൽകാൻ ബീറ്റ്റൂട്ടിനോളം മികച്ച മറ്റൊന്നില്ല. (Image Credit: Getty Images)

ഗണപതിക്ക് തേങ്ങ ഉടയ്ക്കുന്നത് എന്തുകൊണ്ട്?
തലമുടി തിളങ്ങും, അടിപൊളി ഷാമ്പൂ വീട്ടിലുണ്ടാക്കാം
ചേന അരിയാൻ പേടിക്കണ്ട; കൈ ചൊറിയാതിരിക്കാൻ ഇതാ വഴി
ഐടി ഭീമന്മാർ നിയമനം കുറയ്ക്കുമ്പോൾ സംഭവിക്കുന്നത്?
പുറത്തെ അടുപ്പിനുള്ളിൽ മൂർഖൻ, ഒന്നല്ല രണ്ടെണ്ണം
ഡോക്ടറുടെ 10 ലക്ഷം രൂപ തട്ടി, പഞ്ചാബിൽ നിന്നും പ്രതിയെ പിടികൂടി കേരള പോലീസ്
പിണറായി വിജയനും വിഡി സതീശനും ഒരിക്കൽ ഇല്ലതാകും
നന്മാറ വിത്തനശ്ശേരിയിൽ പുലി കൂട്ടിലാകുന്ന ദൃശ്യങ്ങൾ