Cleaning Tips: പ്ലാസ്റ്റിക് ബക്കറ്റിലെ കറയും അഴുക്കും അകറ്റാം; പുതിയത് പോലെ തിളങ്ങാൻ ട്രിക്കിതാ….
Plastic Buckets Cleaning Tips: വീടുകളിൽ കുളിമുറിയിലും അടുക്കളയിലും ദിവസേന ഉപയോഗിക്കുന്ന ഒന്നാണ് പ്ലാസ്റ്റിക് ബക്കറ്റുകളും മഗ്ഗുകളും. കുറച്ചുനാൾ ഉപയോഗിക്കുമ്പോൾ തന്നെ വെള്ളത്തിന്റെ പാടുകളും മഞ്ഞക്കറകളും ഇവയിൽ പറ്റിപ്പിടിക്കുന്നത് പതിവാണ്. എന്നാൽ വീട്ടിലുള്ള ചില സാധാരണ സാധനങ്ങൾ ഉപയോഗിച്ച് പഴയ പ്ലാസ്റ്റിക് ബക്കറ്റ് പുതിയത് പോലെയാക്കാൻ കഴിയും.

വീടുകളിൽ കുളിമുറിയിലും അടുക്കളയിലും ദിവസേന ഉപയോഗിക്കുന്ന ഒന്നാണ് പ്ലാസ്റ്റിക് ബക്കറ്റുകളും മഗ്ഗുകളും. എന്നാൽ കുറച്ചുനാൾ ഉപയോഗിക്കുമ്പോൾ തന്നെ വെള്ളത്തിന്റെ പാടുകളും മഞ്ഞക്കറകളും ഇവയിൽ പറ്റിപ്പിടിക്കുന്നത് പതിവാണ്. എത്ര കഴുകിയാലും മാറാത്ത ഇത്തരം കഠിനമായ കറകൾ പോകാറില്ല. എന്നാൽ വീട്ടിലുള്ള ചില സാധാരണ സാധനങ്ങൾ ഉപയോഗിച്ച് പഴയ പ്ലാസ്റ്റിക് ബക്കറ്റ് പുതിയത് പോലെയാക്കാൻ കഴിയും. (Image Credit source: Unsplash, PTI)

ഒരു പാത്രത്തിൽ രണ്ട് സ്പൂൺ ബേക്കിംഗ് സോഡ എടുത്ത് പകുതി നാരങ്ങാനീര് ചേർത്ത് പേസ്റ്റ് രൂപത്തിലാക്കുക. ഈ പേസ്റ്റ് ബക്കറ്റിലെ കറയുള്ള ഭാഗങ്ങളിൽ തേച്ചുപിടിപ്പിച്ച് 10-15 മിനിറ്റ് വെക്കുക. അതിനുശേഷം നാരങ്ങാത്തോട് കൊണ്ടോ ഒരു സ്‌ക്രബ്ബർ കൊണ്ടോ നന്നായി തേച്ചുരച്ച് കഴുകിക്കളയാവുന്നതാണ്.

അരക്കപ്പ് വിനാഗിരിയും അല്പം ലിക്വിഡ് സോപ്പും ചൂടുവെള്ളത്തിൽ കലർത്തുക. ഇത് ബക്കറ്റിൽ ഒഴിച്ച് ഒരു സ്‌പോഞ്ച് ഉപയോഗിച്ച് നന്നായി തുടയ്ക്കുക. കറ വളരെ കൂടുതലാണെങ്കിൽ, വിനാഗിരി ലായനി ബക്കറ്റിൽ അരമണിക്കൂർ ഒഴിച്ചുവെച്ച ശേഷം കഴുകാം. ഉപ്പുവെള്ളം കാരണം ഉണ്ടാകുന്ന വെളുത്ത കട്ടിപ്പാടുകൾ മാറ്റാൻ വിനാഗിരി മികച്ചതാണ്.

ബേക്കിംഗ് സോഡയും ഹൈഡ്രജൻ പെറോക്സൈഡും സമമായി ചേർത്ത് പേസ്റ്റ് ഉണ്ടാക്കുക. ബക്കറ്റിലെ കറകളിൽ ഇത് പുരട്ടി 15 മിനിറ്റിനു ശേഷം കഴുകിക്കളയുക. ഇത് ബക്കറ്റിലെ നിറംമങ്ങൽ മാറ്റി നല്ല തിളക്കം നൽകും. പഴകിയതും വൻതോതിലുള്ളതുമായ മഞ്ഞക്കറകൾ നീക്കാൻ ഹൈഡ്രജൻ പെറോക്സൈഡ് സഹായിക്കും.

ബക്കറ്റിന്റെ അടിഭാഗത്ത് അടിഞ്ഞുകൂടുന്ന പായൽ, പൂപ്പൽ, ദുർഗന്ധം എന്നിവ അകറ്റാൻ ബ്ലീച്ചിംഗ് പൗഡർ സഹായിക്കും. ഒരു സ്പൂൺ ബ്ലീച്ചിംഗ് പൗഡർ ചൂടുവെള്ളത്തിൽ കലക്കി ബക്കറ്റിലിടുക. 20 മിനിറ്റിനു ശേഷം ബ്രഷ് ഉപയോഗിച്ച് ഉരച്ച് കഴുകുക. കറകൾ പൂർണ്ണമായും മാറി ബക്കറ്റ് അണുവിമുക്തമാകും.