Ink Stain: തുണിയിലെ മഷിപ്പാടുകൾ കണ്ട് വിഷമിക്കേണ്ട; എളുപ്പത്തിൽ മാറ്റാൻ ഇത് ട്രൈ ചെയ്യൂ
How to Remove Ink Stains from Clothes: പുതിയതായി ഷർട്ടിലോ ടീ-ഷർട്ടിലോ അല്ലെങ്കിൽ ഏറ്റവും ഇഷ്ടപ്പെട്ട തുണിയിലോ അബദ്ധത്തിൽ പേനയുടെ മഷി വീണാൽ പിന്നെ അത് ഉപയോഗിക്കാൻ പറ്റില്ലെന്ന് കരുതി മാറ്റിവെക്കുന്നവരാണോ നിങ്ങൾ? എന്നാൽ ഇനി അങ്ങനെയുള്ള വസ്ത്രങ്ങൾ ഉപേക്ഷിക്കേണ്ടതില്ല.

പുതിയതായി ഷർട്ടിലോ ടീ-ഷർട്ടിലോ അല്ലെങ്കിൽ ഏറ്റവും ഇഷ്ടപ്പെട്ട തുണിയിലോ അബദ്ധത്തിൽ പേനയുടെ മഷി വീണാൽപ്പിന്നെ അത് ഉപയോഗിക്കാൻ പറ്റില്ലെന്ന് കരുതി മാറ്റിവെക്കുന്നവരാണോ നിങ്ങൾ? എന്നാൽ ഇനി അങ്ങനെയുള്ള വസ്ത്രങ്ങൾ ഉപേക്ഷിക്കേണ്ടതില്ല. വസ്ത്രങ്ങളിൽ പറ്റിപ്പിടിക്കുന്ന കഠിനമായ മഷിപ്പാടുകൾ വളരെ എളുപ്പത്തിൽ നീക്കം ചെയ്യാൻ സഹായിക്കുന്ന ചില മാർഗ്ഗങ്ങൾ ഉണ്ട്. (Image Credit source: Getty Images)

ഫ്രഷ് ആയ മഷിപ്പാടുകൾ മാറ്റാൻ അസിറ്റോൺ അടങ്ങിയ നെയിൽ പോളിഷ് റിമൂവർ വളരെ ഉപകാരപ്പെടും. ഒരു പഞ്ഞിയിലോ വൃത്തിയുള്ള തുണിയിലോ അൽപം റിമൂവർ എടുത്ത് കറയുള്ള ഭാഗത്ത് പതുക്കെ ഒപ്പുക. തുണി കൂട്ടിയുരുമ്മാൻ പാടില്ല, ഇത് കറ കൂടുതൽ പടരാൻ ഇടയാക്കും. ശേഷം വെള്ളത്തിൽ കഴുകി സാധാരണ പോലെ അലക്കിയെടുക്കാം.

ടൂത്ത് ബ്രെഷിലേയ്ക്ക് ടൂത്ത് പേസ്റ്റ് പുരട്ടാം. ശേഷം കറയുള്ള ഭാഗത്ത് ബ്രെഷ് ഉപയോഗിച്ച് ടൂത്ത് പേസ്റ്റ് പുരട്ടാം. ഇഴകൾക്ക് കേടുപാടുകൾ ഉണ്ടാക്കാത്ത വിധം നന്നായി സ്ക്രബ് ചെയ്യാം. കറ മങ്ങു തുടങ്ങിയാൽ പതിവു പോലെ വെള്ളത്തിൽ മുക്കാം. ശേഷം ലിക്വിഡോ സോപ്പോ ഉപയോഗിച്ച് കഴുകിയെടുക്കാം. ശേഷം വെയിലത്ത് വിരിച്ച് ഉണങ്ങിയെടുക്കാം.

അതുപോലെ, നിങ്ങൾക്ക് ഡെറ്റോൾ ലിക്വിഡും ഉപയോഗിക്കാം. കറയിൽ കുറച്ച് തുള്ളി ഡെറ്റോൾ ഒഴിക്കാം. ശേഷം മൃദുവായി സ്ക്രബ് ചെയ്യാം. സോപ്പോ ലിക്വഡോ ഉപയോഗിച്ച് വസ്ത്രം കഴുകിയെടുക്കാം. അത് വെയിലത്ത് വിരിച്ച് ഉണക്കിയെടുക്കാം.

വിനാഗിരിയും ഇവിടെ നിങ്ങളെ സഹായിക്കും, വിനാഗിരിയിലേയ്ക്ക് കോൺസ്റ്റാർച്ച് ചേർത്ത് പേസ്റ്റ് രൂപത്തിലാക്കാം. ഈ മിശ്രിതം കറയുള്ള ഭാഗത്ത് പുരട്ടാം, ശേഷം ഉണങ്ങാൻ മാറ്റി വയ്ക്കാം. ശേഷം സാധാരണ കഴുകുന്നതും പോലെ വൃത്തിയാക്കിയെടുക്കാം. വെയിലത്ത് ഉണങ്ങി സൂക്ഷിക്കാം.