AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Hair Fall From Helmet: ഹെല്‍മെറ്റ് ധരിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ; മുടി കൊഴിച്ചില്‍ തടയാം

Helmet Hair Fall Prevention: സ്ഥിരമായ ഹെൽമറ്റ് ഉപയോഗം മുടി കൊഴിച്ചിലിന് കാരണമാകും. പലരും നേരിടുന്നൊരു പ്രശ്നമാണിത്. ഇതിനുള്ള പരിഹാരമെന്തെന്ന് നോക്കാം.

nandha-das
Nandha Das | Published: 24 Aug 2025 13:34 PM
ഇരുചക്ര വാഹനങ്ങൾ ഓടിക്കുന്നവർക്ക് ഹെൽമറ്റ് ഒഴിവാക്കാൻ കഴിയില്ല. എന്നാൽ, സ്ഥിരമായ ഹെൽമറ്റ് ഉപയോഗം മുടി കൊഴിച്ചിലിന് കാരണമാകും. പലരും നേരിടുന്നൊരു പ്രശ്നമാണിത്. ഇപ്പോഴിതാ, ഇതിനുള്ള പരിഹാരമെന്തെന്ന് പറയുകയാണ് സെലിബ്രിറ്റി ഹെയർസ്റ്റൈലിസ്റ്റ് ആയ ജാവേദ് ഹബീബ്. (Image Credits: Pexels)

1 / 5
ഹെൽമറ്റ് ധരിക്കുമ്പോൾ തല വിയർക്കുന്നു. ഇത് മുടിയുടെ വേരുകളെ ദുർബലപ്പെടുത്തും. ഇത്തരത്തിൽ വിയർപ്പ് മുടിയിൽ തങ്ങിനിന്നാൽ താരൻ അടിഞ്ഞുകൂടാനും മുടി പെട്ടെന്ന് പൊട്ടിപ്പോകാനും കാരണമാകും. ഇത് മുടികൊഴിച്ചിലിലേക്ക് നയിക്കും. (Image Credits: Pexels)

2 / 5
പതിവായി ഹെൽമെറ്റ് ധരിക്കുന്നവർ ദിവസവും മുടി കഴുകി വൃത്തിയാക്കി സൂക്ഷിക്കാൻ ശ്രദ്ധിക്കണം. ഇത് വിയർപ്പ് അടിഞ്ഞുകൂടുന്നത് തടയാൻ സഹായിക്കുന്നു. ഹെൽമെറ്റ് വൃത്തിയായി സൂക്ഷിക്കാനും പ്രത്യേകം ശ്രദ്ധിക്കണം. (Image Credits: Pexels)

3 / 5
അതുപോലെ തന്നെ, ഒരു കോട്ടൺ തുണിയോ മറ്റോ കൊണ്ട് മുടി മൂടിയ ശേഷം മാത്രം ഹെൽമറ്റ് വയ്ക്കുക. മറ്റൊരാളുടെ ഹെൽമെറ്റ് ഉപയോഗിക്കുന്നത് പൂർണമായും ഒഴിവാക്കുന്നതാണ് നല്ലത്. (Image Credits: Pexels)

4 / 5
ആഴ്ചയിൽ ഒരിക്കൽ എങ്കിലും കറ്റാർവാഴ ജെൽ നല്ലപോലെ തലയോട്ടിയിൽ തേച്ചുപിടിപ്പിച്ച ശേഷം അൽപ നേരം കഴിഞ്ഞ് കഴുകി കളയുന്നത് മുടിയുടെ ആരോഗ്യത്തിന് വളരെ നല്ലതാണ്. (Image Credits: Pexels)

5 / 5