Bread Storage Tips: ബ്രെഡ് പൂത്തുപോകാതെ ഏറെനാൾ സൂക്ഷിക്കണോ?; ഈ അബദ്ധങ്ങൾ ഒഴിവാക്കണം
Bread Storage Kitchen Tips: എല്ലാ വീടുകളിലും സ്റ്റോക്കുള്ള ഒന്നുകൂടിയാണിത്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമുള്ള ബ്രെഡ് പക്ഷേ വാങ്ങി സൂക്ഷിക്കുന്നത് അല്പം ബുദ്ധിമുട്ടുള്ള കാര്യമാണ്. കാര്യം മറ്റൊന്നുമല്ല, കടയിൽ നിന്ന് വാങ്ങുന്ന ബ്രെഡ് രണ്ടോ മൂന്നോ ദിവസം കഴിയുമ്പോൾ തന്നെ പൂപ്പൽ പിടിച്ചോ ഉണങ്ങിപ്പോയോ കേടാകുന്നത് മിക്കവരുടെയും പരാതിയാണ്. ശരിയായ രീതിയിൽ സൂക്ഷിച്ചാൽ ബ്രെഡ് കേടാകാതെ കൂടുതൽ ദിവസം പുതിയതുപോലെ ഉപയോഗിക്കാൻ സാധിക്കും.

പെട്ടെന്നൊരു ബ്രേക്ക്ഫാസ്റ്റ് തയ്യറാക്കണേൽ ആദ്യം തന്നെ നമ്മൾ തിരഞ്ഞെടുക്കുന്നത് ബ്രെഡാണ്. എല്ലാ വീടുകളിലും സ്റ്റോക്കുള്ള ഒന്നുകൂടിയാണിത്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമുള്ള ബ്രെഡ് പക്ഷേ വാങ്ങി സൂക്ഷിക്കുന്നത് അല്പം ബുദ്ധിമുട്ടുള്ള കാര്യമാണ്. കാര്യം മറ്റൊന്നുമല്ല, കടയിൽ നിന്ന് വാങ്ങുന്ന ബ്രെഡ് രണ്ടോ മൂന്നോ ദിവസം കഴിയുമ്പോൾ തന്നെ പൂപ്പൽ പിടിച്ചോ ഉണങ്ങിപ്പോയോ കേടാകുന്നത് മിക്കവരുടെയും പരാതിയാണ്. (Image Credit Source: Getty Images)

എങ്ങനെയെല്ലാം നോക്കിയിട്ടും ബ്രെഡ് പൂത്തുപോകുന്നു എന്ന് പറയുന്നവരുടെ ശ്രദ്ധയ്ക്ക്, ശരിയായ രീതിയിൽ സൂക്ഷിച്ചാൽ ബ്രെഡ് കേടാകാതെ കൂടുതൽ ദിവസം പുതിയതുപോലെ ഉപയോഗിക്കാൻ സാധിക്കും. സൂക്ഷിക്കുമ്പോൾ നമ്മൾ വരുത്തുന്ന ചില കുഞ്ഞു അബദ്ധങ്ങളും അവയ്ക്കുള്ള പരിഹാരങ്ങൾ എന്തെല്ലാമാണെന്നും നമുക്ക് നോക്കിയാലോ.

ചെറിയ തണുപ്പുള്ള ഫ്രിഡ്ജിൻ്റെ തട്ടുകളിൽ ബ്രെഡ് സൂക്ഷിക്കുമ്പോൾ അതിലെ ഈർപ്പം പെട്ടെന്ന് നഷ്ടപ്പെടുകയും ബ്രെഡ് കട്ടിയുള്ളതും വരണ്ടതുമായി മാറുകയും ചെയ്യും. അതുപോലെ തന്നെ നമ്മൾ ചെയ്യുന്ന മറ്റൊരു അബദ്ധമാണ്, ആവശ്യം കഴിഞ്ഞ് കവർ അടയ്ക്കാതെ വയ്ക്കുന്നത്. കവർ ശരിയായി അടച്ചുവെച്ചില്ലെങ്കിൽ അന്തരീക്ഷത്തിലെ ഈർപ്പവും ബാക്ടീരിയകളും ബ്രെഡിലേക്ക് കയറുകയും വേഗത്തിൽ പൂപ്പൽ വളരുകയും ചെയ്യും.

ചൂടും വെളിച്ചവുമുള്ള സ്ഥലങ്ങളിൽ വെക്കുമ്പോൾ പാക്കറ്റിനുള്ളിൽ ആവി കെട്ടി വെള്ളത്തുള്ളികൾ രൂപപ്പെടും. ഇത് ബ്രെഡിൽ പൂപ്പൽ വരാൻ പ്രധാന കാരണമാണ്. കൂടാതെ നനഞ്ഞ കൈകൾ കൊണ്ടോ ഈർപ്പമുള്ള സ്പൂൺ/ കത്തി ഉപയോഗിച്ചോ ബ്രെഡ് തൊടുന്നത് പൂപ്പൽ വളർച്ച വേഗത്തിലാക്കും. അതിനാൽ കവറിൽ നിന്ന് ബ്രെഡ് എടുക്കുമ്പോൾ കൈകൾ വൃത്തിയുള്ളതും ഉണങ്ങിയതുമായിരിക്കണം.

ബ്രെഡ് കൂടുതൽ ദിവസം കേടാകാതെ ഇരിക്കാൻ ഏറ്റവും നല്ല വഴി ഫ്രീസറിൽ വെക്കുക എന്നതാണ്. ആവശ്യമുള്ളപ്പോൾ സ്ലൈസുകൾ പുറത്തെടുത്ത് ആവി കയറ്റി കഴിക്കാവുന്നതാണ്. പെട്ടെന്ന് തീർക്കുമെന്ന് ഉറപ്പുണ്ടെങ്കിൽ മാത്രം പുറത്തുവയ്ക്കുക. വായു സഞ്ചാരമുള്ള തണുപ്പുള്ളതും ഇരുണ്ടതുമായ സ്ഥലത്ത് ബ്രെഡ് ബോക്സിൽ സൂക്ഷിക്കുന്നതാണ് ഏറ്റവും അനുയോജ്യം. പേപ്പർ ബാഗുകളിൽ സൂക്ഷിക്കുന്നത് അമിത ഈർപ്പം വലിച്ചെടുക്കാൻ സഹായിക്കും.