മുട്ടത്തോട് വെറുതെ കളയല്ലേ, ചെടികൾ പച്ചപിടിച്ചു വളരാൻ ഇതാ മാജിക് ടിപ്പുകൾ | How to Use Eggshells for Plants, Eco-Friendly Gardening Hacks Malayalam news - Malayalam Tv9

Gardening: മുട്ടത്തോട് വെറുതെ കളയല്ലേ, ചെടികൾ പച്ചപിടിച്ചു വളരാൻ ഇതാ മാജിക് ടിപ്പുകൾ

Updated On: 

04 Aug 2026 | 01:41 PM

Eggshells Gardening Hacks: പാചകത്തിന് ശേഷം നമ്മൾ സാധാരണയായി വേസ്റ്റിലേക്ക് വലിച്ചെറിയാറുള്ള ഒന്നാണ് മുട്ടത്തോട്. എന്നാൽ ചെടികളെ സ്നേഹിക്കുന്നവർക്കും ജൈവകൃഷി നടത്തുന്നവർക്കും ഇതൊരു മികച്ച പോഷക കലവറയാണ് ഇവയെന്ന് അറിയാമോ? വെറുതെ വലിച്ചെറിയുന്ന മുട്ടത്തോട് ഉപയോ​ഗിച്ച് തോട്ടത്തിലെ ചെടികളുടെ ആരോഗ്യം മെച്ചപ്പെടുത്താനും കീടങ്ങളെ അകറ്റാനും സാധിക്കും.

1 / 5
പാചകത്തിന് ശേഷം നമ്മൾ സാധാരണയായി വേസ്റ്റിലേക്ക് വലിച്ചെറിയാറുള്ള ഒന്നാണ് മുട്ടത്തോട്. എന്നാൽ ചെടികളെ സ്നേഹിക്കുന്നവർക്കും ജൈവകൃഷി നടത്തുന്നവർക്കും ഇതൊരു മികച്ച പോഷക കലവറയാണ്. കാൽസ്യം കാർബണേറ്റ്, മഗ്നീഷ്യം, ഫോസ്ഫറസ് തുടങ്ങിയ നിരവധി ഘടകങ്ങളാൽ സമ്പന്നമാണ് ഇവ. വെറുതെ കളയുന്ന മുട്ടത്തോട് തോട്ടത്തിലെ ചെടികളുടെ ആരോഗ്യം മെച്ചപ്പെടുത്താൻ എങ്ങനെ സഹായിക്കുമെന്ന് അറിഞ്ഞാലോ... (Image Credit source: Getty Images)

2 / 5
തക്കാളി, വഴുതന, മുളക് തുടങ്ങിയ ചെടികളിൽ കാൽസ്യത്തിന്റെ കുറവ് കാരണം പൂക്കളും കായ്കളും ചീഞ്ഞുപോകാറുണ്ട്. ഉണക്കി നന്നായി പൊടിച്ച മുട്ടത്തോട് ചെടിയുടെ ചുവട്ടിലെ മണ്ണിൽ ചേർത്ത് കൊടുക്കുന്നത് മണ്ണിലെ കാൽസ്യത്തിന്റെ അളവ് വർദ്ധിപ്പിക്കാനും ചെടികൾക്ക് കരുത്ത് നൽകാനും സഹായിക്കും.

3 / 5
അതുപോലെ, കീടങ്ങളെയും അട്ടകളെയും പ്രതിരോധിക്കാനും ഇവ സഹായിക്കും. മുട്ടത്തോട് പൂർണ്ണമായി പൊടിക്കാതെ ചെറുതായി ഉടച്ച് ചെടിയുടെ ചുവട്ടിൽ വിതറുന്നത് നല്ലതാണ്. ഉറുമ്പുകൾ, ചിലതരം പുഴുക്കൾ എന്നിവ ഇതിന്റെ കൂർത്ത അരികുകൾ കാരണം ചെടിയുടെ ചുവട്ടിലേക്ക് കയറില്ല.

4 / 5
തൈകൾ മുളപ്പിക്കാനും ഉപകരിക്കും. മുട്ടയുടെ പകുതി ഭാഗം കേടുപാടുകൾ ഇല്ലാതെ എടുത്ത ശേഷം അതിന്റെ അടിയിൽ ചെറിയൊരു ദ്വാരമിട്ട് മണ്ണ് നിറച്ച് വിത്തുകൾ പാകാം. തൈകൾ മുളച്ച് വളരുമ്പോൾ മുട്ടത്തോടോടെ തന്നെ വലിയ ചട്ടിയിലേക്കോ തടത്തിലേക്കോ നടാം. ഇത് തൈകളുടെ വേരുകൾക്ക് കേടുപാടുകൾ സംഭവിക്കാതെ വളരാൻ സഹായിക്കും.

5 / 5
വീട്ടിൽ തയ്യാറാക്കുന്ന ജൈവ കമ്പോസ്റ്റിലേക്ക് ഉണക്കിയ മുട്ടത്തോടുകൾ പൊടിച്ച് ചേർക്കുന്നത് കമ്പോസ്റ്റിന്റെ ഗുണനിലവാരം ഉയർത്തും. ഇത് കമ്പോസ്റ്റിലെ അസിഡിറ്റി നില ക്രമീകരിക്കാനും അതിൽ കാൽസ്യത്തിന്റെ അളവ് കൂട്ടാനും സഹായിക്കും. ഈ രീതിയിലും ഇവ സഹായകമാണ്.

Follow Us
ചിയയും ചണവും ഒന്നുമല്ല; മുടി വളരാനും ശരീരഭാരം കുറയ്ക്കാനും ഈ കുഞ്ഞൻ വിത്ത് മതി
മഴയത്ത് ടെറസ് ലീക്ക് ആവുന്നുണ്ടോ? പരിഹാരമിതാ
ഇക്കൂട്ടർ അബദ്ധത്തിൽ പോലും കാപ്പി കുടിക്കരുത്!
ഫ്രീഡം സെയിലിൽ വാങ്ങാൻ 10 മോട്ടറോള ഫോണുകൾ
മലപ്പുറം പാണക്കാട് ഉണ്ടായ മണ്ണിടിച്ചിലിൻ്റെ ഭയാനകമായ ദൃശ്യങ്ങൾ
മാവേലിക്കരയിൽ അച്ചൻകോവിൽ നദി കരകവിഞ്ഞ് ഒഴുകുന്നു
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ