Hyundai Bayon SUV : ഹ്യുണ്ടായി മാജിക്! വെന്യുവിനും ക്രെറ്റയ്ക്കും ഇടയിൽ പുതിയ എസ്.യു.വി | Hyundai Bayon Reveals, The All-New SUV Fill The Gap Between Venue and Creta, Expected Price and Details Malayalam news - Malayalam Tv9

Hyundai Bayon SUV : ഹ്യുണ്ടായി മാജിക്! വെന്യുവിനും ക്രെറ്റയ്ക്കും ഇടയിൽ പുതിയ എസ്.യു.വി

Published: 

15 Sep 2026 | 04:38 PM

Hyundai Bayon New SUV Car : അനുദിനം മത്സരം കടുത്ത് വരുന്ന കോംപാക്ട് എസ്. യു. വി സെ​ഗ്മെന്റിൽ പുതിയൊരു താരോദയം കൂടി. ഹ്യുണ്ടായി ആണ് പുതിയ മോഡലുമായി എത്തുന്നത്. ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്ന പുതിയ എസ്‌. യു. വിക്ക് (SUV) 'ബയോൺ' (Bayon) എന്ന് പേര് നൽകിയതായി ഹ്യുണ്ടായ് മോട്ടോർഴ്സ് സ്ഥരീകരിച്ചിട്ടുണ്ട്.

1 / 5
കമ്പനിയുടെ തന്നെ നിലവിൽ വിപണിയിലുള്ള വെന്യുവിനും ക്രെറ്റയ്ക്കും ഇടയിലാകും പുതിയ ബയോണിന്റെ സ്ഥാനം വരിക. ഹ്യുണ്ടായിയുടെ തനതായ ഡിസൈൻ പാരമ്പര്യത്തിൽ എത്തുന്ന ഈ വാഹനം ഇന്ത്യൻ ജനതയെ ആകർഷിക്കുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. വരും ആഴ്ചകളിൽ വാഹനത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവിടുമെന്നും കമ്പനി അറിയിച്ചു. ( Image Credit Source - Hyundai Website )

2 / 5
നിലവിൽ അന്താരാഷ്ട്ര വിപണിയിൽ ബയോൺ എന്ന മോഡൽ ഹ്യൂണ്ടായിക്കുണ്ട്. ഈ മോഡൽ അതേപടിയാകുമോ, അതോ ചില മാറ്റങ്ങൾ വരുത്തിയാകുമോ ഇന്ത്യയിലേക്ക് അവതരിപ്പിക്കുക എന്ന ആകാംഷയിലാണ് വാഹന പ്രേമികൾ. ഏകദേശം 4.2 മീറ്റർ വരെ നീളമുണ്ടാകാൻ സാധ്യതയുള്ള ബയോൺ, പെട്രോൾ, സിഎൻജി (CNG) എൻജിൻ ഓപ്ഷനുകളിൽ ലഭ്യമാകും എന്നാണ് നിലവിലെ സൂചന.

3 / 5
പേര് ബയോൺ എന്ന് തന്നെയാണെങ്കിലും ഇന്ത്യൻ ഉപഭോക്താക്കൾക്ക് ഇഷ്ടപ്പെടുന്ന രീതിയിൽ ഡിസൈൻ മാറ്റങ്ങൾ വരുത്തിയ പുത്തൻ മോഡലായിട്ടാകും വാഹനം വരുക എന്ന് റിപ്പോർട്ടുകൾ പറയുന്നു. ഇതിനകം തന്നെ ഇന്ത്യൻ റോഡുകളിൽ ഹ്യുണ്ടായ് ബയോണിന്റെ ടെസ്റ്റ് മ്യൂൾ ( പരീക്ഷണ വാഹനം ) മോഡൽ ടെസ്റ്റ് ‍ഡ്രൈവ് നടത്തുന്നത് ക്യാമറ കണ്ണുകളിൽ പതിഞ്ഞിട്ടുണ്ട്.

4 / 5
പരമ്പരാ​ഗതമായി എസ്.യു.വി ബോക്സി രൂപത്തിന് വിഭിന്നമായി ക്രോസ്ഓവർ ശൈലിയിലുള്ള ഡിസൈനാകും വാഹനത്തിന്. സ്ലീക്ക് എൽഇഡി ലൈറ്റും ചതുരാകൃതിയിലുള്ള വീൽ ആർച്ചുകളും ഉൾപ്പെടെ ഹ്യുണ്ടായിയുടെ സിഗ്നേച്ചർ സ്റ്റൈലിംഗ് ഘടകങ്ങൾ ഉൾചേർത്തുകൊണ്ടാകും വാഹനം എത്തുക.

5 / 5
ഇൻ്റീരിയറിൽ കർവ്ഡ് ഡ്യുവൽ സ്‌ക്രീനുകൾ, പുനർരൂപകൽപ്പന ചെയ്‌ത സ്റ്റിയറിംഗ് വീൽ, പുതിയ ഡാഷ്‌ബോർഡ് ലേ ഔട്ട് എന്നിവയാണ് ഉള്ളതെന്ന് പരീക്ഷണ വാഹനത്തിന്റെ ഫോട്ടോകളെ ആധാരമാക്കി ഓട്ടോമൊബൈൽ കണ്ടന്റ് ക്രിയേറ്റർ മാർ പറയുന്നു. നിവിൽ ക്രറ്റയിൽ ഉപയോ​ഗിക്കുന്ന 1.5 ലിറ്റർ നാചുറലി ആസ്പിരേറ്റഡ് പ്രെട്രോൾ എൻജിനാണ് ബയോണിൽ ഉൾപ്പെടുത്തുക എന്നാണ് സൂചന. വില ക്രെറ്റയ്ക്ക് താഴെ ആയിരിക്കുമെന്നും പ്രതീക്ഷിക്കുന്നു.

Loading...
Unable to load recommendations.
Follow Us
അജിത് അഗാർക്കറിന് ബിസിസിഐ നൽകുന്ന തുക എത്രയെന്നറിയാമോ?
ഒമാൻ മലയാളികളെ…; നിങ്ങൾ ജബൽ അഖ്ദറിൽ പോയിട്ടുണ്ടോ ?
ഷാർജ ഷേക്ക് ഉണ്ടാക്കിയാലോ... 5 മിനിറ്റ് പോലും വേണ്ട!
ഗള്‍ഫില്‍ നിന്ന് വാങ്ങുന്ന സ്വര്‍ണത്തിന് ഇന്ത്യയില്‍ നികുതി നല്‍കണോ?
ബ്രിക്സ് കണ്ടൻ്റ് ക്രിയേറ്റർമാരോട് സംസാരിച്ച് മുഖ്യമന്ത്രി
Viral Video | റെയിൽ ട്രാക്കിൽ പുലിയോ?
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്